October 5, 2026
#International #Top Four

ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്ത ഇരുപതുകാരന്റെ ചിത്രം പുറത്തുവിട്ടു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുര്‍ത്തിയ ഇരുപതുകാരന്റെ ചിത്രം പുറത്തുവിട്ട് അന്വേഷണ ഏജന്‍സി.
തോമസ് മാത്യു ക്രൂക്കിന്റെ ചിത്രമാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പുറത്തുവിട്ടത്. പെന്‍സില്‍വാനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also Read ; രോഗി ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ട് ദിവസം ; സംഭവം പുറത്തറിഞ്ഞത് ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോള്‍

എന്നാല്‍ എന്തിനാണ് ഇയാള്‍ ട്രംപിന് നേരെ വെടിയുതിര്‍ത്തെന്നത് വ്യക്തമല്ല. പൊതുവെ നിശബ്ദനായ, ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ക്രൂക്ക് 2022ല്‍ ബെഥേല്‍ പാര്‍ക്ക് ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയിരുന്നു. കൂടാതെ നാഷണല്‍ മാത്ത് ആന്റ് സയന്‍സ് ഇനിഷ്യേറ്റീവില്‍ നിന്ന് ‘സ്റ്റാര്‍ അവാര്‍ഡ്’ ലഭിച്ചിട്ടുണ്ട്. ബിരുദം നേടിയ ശേഷം നഴ്‌സിങ് ഹോമില്‍ ജോലി ചെയ്തു വരികയായിരുന്നു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും ട്രംപ് അമേരിക്കന്‍ സാമൂഹ്യമാധ്യമമായ ‘ട്രൂത്ത് സോഷ്യലി’ല്‍ കുറിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *