പി വി അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി പി ശശി
കണ്ണൂര്‍: പി വി അനവര്‍ എംഎല്‍എയ്‌ക്കെതിരെ പി ശശി. അന്‍വറിനെതിരെ അപകീര്‍ത്തി കേസ് നല്‍കി. തനിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ചൂണ്ടികാട്ടി ശശി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു എന്നാല്‍ അന്‍വര്‍ ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശിയുടെ നടപടി. തലശ്ശേരി, കണ്ണൂര്‍ കോടതികളിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
Also Read ; വാഹന പരിശോധന ; ലൈസന്‍സും ആര്‍ സിയും ഡിജിറ്റല്‍ കാണിച്ചാല്‍ മതി, അസല്‍ രേഖകള്‍ പിടിച്ചെടുക്കരുത്
നേരത്തെ തന്നെ പിവി അന്‍വറിന്റെ ആരോപണങ്ങള്‍ക്കെതിരെ ശശി നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് അന്‍വറിനെതിരെ വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടീസിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ക്രിമിനല്‍ നടപടിയുമായി പി ശശി മുന്നോട്ട് പോവുന്നത്. പി ശശിക്കെതിരെ വാര്‍ത്താസമ്മേളനങ്ങളിലും പരിപാടികളിലും അന്‍വര്‍ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ കത്തും പുറത്തുവിട്ടിരുന്നു. അതിലും ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പങ്കുവെച്ച ആ കത്തും പിന്‍വലിക്കണമെന്നും ശശി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയില്ലാത്ത സാഹചര്യത്തിലാണ് ക്രിമിനല്‍ കേസ് നല്‍കിയിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































