October 3, 2026
#Others

ആധാറിനുള്ള രേഖകളില്‍ പാന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഒഴിവാക്കി, പുതുക്കല്‍ നടപടികള്‍ക്ക് ഭേദഗതികള്‍

ആലപ്പുഴ: പുതിയ ആധാര്‍ കാര്‍ഡിനും നിലവിലുള്ളവ തിരുത്താനും നല്‍കേണ്ട രേഖകളുടെ പട്ടികയില്‍നിന്ന് വിവിധ രേഖകഖല്‍ ഒഴിവാക്കി ആധാര്‍ അതോറിറ്റി. പാന്‍ കാര്‍ഡ്, സ്‌കൂള്‍ വിടുതല്‍-ട്രാന്‍സ്ഫര്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊടുക്കുന്ന കുടുംബാവകാശ രേഖ, പൊതുമേഖല ബാങ്ക് നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക് തുടങ്ങിയവയാണ് ഒഴിവാക്കിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകള്‍, കുരുക്കായി ഡോക്ടര്‍മാരുടെ മൊഴി

ഉപയോഗിക്കാവുന്നവ

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ഫോട്ടോയുള്ള എസ്എസ്എല്‍സി ബുക്ക്, പാസ്‌പോര്‍ട്ട് എന്നിവ തുടര്‍ന്നും ഉപയോഗിക്കാം. അഞ്ചു മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കു നല്‍കേണ്ട രേഖകളില്‍ നിന്ന് റേഷന്‍ കാര്‍ഡ്, ലൈസന്‍സ്, കേന്ദ്ര ആരോഗ്യ സ്‌കീം കാര്‍ഡ് (സിജിഎച്ച്എസ്), മാര്‍ക് ഷീറ്റ് എന്നിവ ഒഴിവാക്കി. 18-നു മുകളിലുള്ള ഭിന്നശേഷിക്കാരായ നിരാലംബരായ വ്യക്തികളുടെ ആധാര്‍ എന്റോള്‍മെന്റിനും അപ്ഡേറ്റിനും ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍ നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കും ഉള്‍പ്പെടുത്തി.

കൂടാതെ, പുതുക്കല്‍ നടപടികള്‍ക്ക് ചില ഭേദഗതികളും വരുത്തി. ആധാര്‍ നമ്പരുള്ളയാള്‍ മുന്‍പ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍, അതേ ജനന രജിസ്‌ട്രേഷന്‍ നമ്പര്‍ (ബിആര്‍എന്‍) ഉള്‍ക്കൊള്ളുന്ന തിരുത്തിയ ജനന സര്‍ട്ടിഫിക്കറ്റു നല്‍കണം. ജനന സര്‍ട്ടിഫിക്കറ്റ് ഒഴികെയുള്ള ജനനത്തീയതിയുടെ തെളിവ് (ഉദാഹരണത്തിന് മാര്‍ക് ഷീറ്റ്, പാസ്‌പോര്‍ട്ട് മുതലായവ) സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, അതേ രേഖയുടെ തിരുത്തിയ പതിപ്പോ ജനന സര്‍ട്ടിഫിക്കറ്റോ നല്‍കണം. ലിംഗമാറ്റത്തിനും പൂര്‍ണമായ പേരു മാറ്റത്തിനും ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് സ്വീകരിക്കും.

Leave a comment

Your email address will not be published. Required fields are marked *