October 6, 2026

ഇന്ന് വടകരയില്‍ എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം; എളമരം കരീം പങ്കെടുക്കും

വടകര: വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം. പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം പങ്കെടുക്കും. സത്യം പറയുന്നവരെ കാഫിറാക്കുന്നതിനെതിരെയാണ് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധമെന്ന് സംഘാടകര്‍ അറിയിച്ചു. വര്‍ഗീയതയെ വടകര അതിജീവിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ കഴിഞ്ഞദിവസം ജനകീയ സംഗമം സംഘടിപ്പിക്കുകയും ഷാഫി പറമ്പിലിനെ രാഷ്ട്രീയ വിഷമെന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. Also Read ; ഫ്‌ലാറ്റില്‍നിന്ന് എറിഞ്ഞുകൊന്ന നവജാതശിശുവിന്റെ സംസ്‌കാരം ഇന്ന്; അമ്മ ആശുപത്രിയില്‍ തുടരുന്നു ഇതിനു പിന്നാലെയാണ് ഇടതുമുന്നണി ജനകീയ പ്രതിരോധ […]

‘ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല, എല്ലാം ആസൂത്രിതം’; ആവര്‍ത്തിച്ച് ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ പി ജയരാജന്‍. Also Read; മേയറും എം എല്‍ എയും നടുറോഡില്‍ കെ എസ് ആര്‍ ടി സി തടഞ്ഞ് തര്‍ക്കമുണ്ടാക്കുന്നത് ശരിയാണോ? ‘ശോഭാസുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് […]

വടകരയില്‍ പോളിങ് വൈകിയതില്‍ അട്ടിമറിയെന്ന് യുഡിഎഫ്: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയില്‍ പോളിങ് വൈകിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി യുഡിഎഫ്. വടകരയില്‍ രാത്രി വൈകിയും പോളിങ് നടന്നിരുന്നു.യുഡിഎഫ് അനുകൂല ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂര്‍വം അട്ടിമറി നടത്താന്‍ ശ്രമിച്ചു എന്നാണ് യുഡിഫ് ആക്ഷേപം. വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം വടകരയില്‍ മാത്രമല്ല പലയിടങ്ങളിലും പോളിങ് വൈകിയെന്നും യുഡിഎഫിന് പരാജയഭീതിയാണെന്നുമായിരുന്നു വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ പ്രതികരണം. Also Read […]

പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്.

പേരാമ്പ്ര : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തില്‍ സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ്. തലയ്ക്കും വയറിനുമുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചത്. Also Read; സര്‍ക്കാരിന് 100 ദിവസം കൊണ്ട് 38 കോടി നേടിക്കൊടുത്ത് ഒരു പാലം ഇന്നലെ രാത്രി 10 മണിയോടെയാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും 2 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇതില്‍ യുഡിഎഫ് […]

‘ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ പത്മജക്ക് പുറത്തിറങ്ങി നടക്കാനാവില്ല ‘; ബിജെപിയിലേക്ക് പോകുമെന്ന ആരോപണത്തില്‍ മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നിലവിലെ കാസര്‍ഗോഡ് മണ്ഡലം സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ബിജെപിയിലേക്ക് വരുമെന്ന പത്മജയുടെ പ്രസ്താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് പത്മജയ്ക്ക കടുത്ത ഭാഷയില്‍ തന്നെ മറുപടി കൊടുത്തതും. എനിക്കൊരു അച്ഛന്‍ ഉണ്ട് അദ്ദേഹത്തിന്റെ പേര് കരുണാകരന്‍ അല്ലെന്നും ഉണ്ണിത്താന്‍ പറയുകയുണ്ടായി. മരിക്കുന്നതു വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.അത് ഇനി പാര്‍ട്ടി ഒന്നും തന്നില്ലെങ്കിലും പാര്‍ട്ടിയില്‍ […]

LIVE UPDATES : വോട്ട് ചെയ്ത് സ്ഥാനാർഥികൾ, ബൂത്തിൽ സംഘർഷം, പോളിംഗ് ഉയരുന്നു

സംസ്ഥാനത്ത് 19.06 ശതമാനം പോളിങ് വോട്ടെടുപ്പ് തുടങ്ങിയിട്ട് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിങ് ശതമാനം 19.06 ൽ എത്തി (10.15 AM ലെ കണക്ക്) പോളിങ് ശതമാനം മണ്ഡലം തിരിച്ച് 1. തിരുവനന്തപുരം-18.68 2. ആറ്റിങ്ങല്‍-20.55 3. കൊല്ലം-18.80 4. പത്തനംതിട്ട-19.42 5. മാവേലിക്കര-19.63 6. ആലപ്പുഴ-20.07 7. കോട്ടയം-19.17 8. ഇടുക്കി-18.72 9. എറണാകുളം-18.93 10. ചാലക്കുടി-19.79 11. തൃശൂര്‍-19.31 12. പാലക്കാട്-20.05 13. ആലത്തൂര്‍-18.96 14. പൊന്നാനി-16.68 15. മലപ്പുറം-17.90 16. കോഴിക്കോട്-18.55 […]

തന്റെ പട്ടിപോലും ബിജെപിയില്‍ ചേരില്ല കെ.സുധാകരന്‍; വളര്‍ത്തുനായക്ക് വിവേകമുണ്ടെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനിടെ ബിജെപിക്കെതിരെയുഴള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്‍. തനിക്ക് നല്ലൊരു പട്ടിയുണ്ടെന്നും അതിന്റെ പേര് ബ്രൂണോ എന്നാണ്. അത് പോലും ബിജെപിയില്‍ ചേരില്ലെന്നാണ് സുധാകരന്റെ പ്രതികരണം.കൊട്ടിക്കലാശത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെയാണ് സുധാകരന്‍ ബിജെപിക്കെതിരെ തുറന്നടിച്ചത്. എന്നാല്‍ സുധാകരന്റെ പ്രതികരണത്തിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജനും പ്രതികരിച്ചു. വളര്‍ത്തുനായക്ക് വിവേകമുണ്ടെന്നും ബിജെപി വളര്‍ത്തുകയല്ല കൊല്ലുകയാണ് ചെയ്യുകയെന്ന് അതിന് അറിയാമെന്നും […]

വയനാട്ടില്‍ കിറ്റ് വിവാദം : 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷി നില്‍ക്കെ വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ കിറ്റുകളാണെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. കല്‍പറ്റയിലും കിറ്റ് വിതരണം നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് രാത്രി വൈകി മേപ്പാടി റോഡിലെ ഗോഡൗണില്‍ പരിശോധന നടത്തി. Also Read; വ്യാജ വോട്ടര്‍മാര്‍: തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിനെതിരെ ടി.എന്‍ പ്രതാപന്‍ എം.പിയുടെ […]

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ബുധനാഴ്ച്ച വരെ; കേരളം വെള്ളിയാഴ്ച്ച വിധി എഴുതും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇനി മൂന്ന് നാള്‍ കൂടി. വെള്ളിയാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ മുന്നണികള്‍ എല്ലാം തന്നെ. ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചാരണമാണ് കേരളത്തില്‍ അരങ്ങേറുന്നത്. സംസ്ഥാനത്ത് തന്നെ തമ്പടിച്ച് കേന്ദ്ര നേതാക്കളും അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കുകയാണ്.ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിനാണ് ബുധനാഴ്ച്ച പരിസമാപ്തിയാകുന്നത്. Also Read ;ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രായപരിധി ഒഴിവാക്കി; 65 വയസ് കഴിഞ്ഞവര്‍ക്കും ഇനി പോളിസി കഴിഞ്ഞ തവണ 19 […]

കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട്; പരാതിയുമായി എല്‍ഡിഎഫ്

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് പരാതിയുമായി എല്‍ഡിഎഫ്. 85 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പര്‍ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. Also Read ; ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി; ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ […]