October 3, 2026

ആരോക്കെ മന്ത്രിമാരാകും?, ചര്‍ച്ചകളിലേക്ക് യുഡിഎഫ്; പിടിമുറുക്കാന്‍ കെസി പക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വിഡി സതീശനെ നിശ്ചയിച്ചതിന് പിന്നാലെ, മന്ത്രിസഭാ രൂപീകരണത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും ലഭിച്ചേക്കും. അഞ്ചു മന്ത്രിപദവികള്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (ജേക്കബ്) ലെ അനൂപ് ജേക്കബ്, സിഎംപിയിലെ സിപി ജോണ്‍ തുടങ്ങിയവരും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. […]

മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി; മൗനം വെടിഞ്ഞ് ചെന്നിത്തല

തൃശൂര്‍: മുഖ്യമന്ത്രി പദവിയില്‍ നിന്നും തഴഞ്ഞതില്‍ പ്രതിഷേധിച്ചിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയയുന്നു. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു. മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഹൈക്കമാന്‍ഡ് തീരുമാനത്തിനു പിന്നാലെ ഒരു പ്രതികരണവും നടത്താതെ രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പം ഉണ്ടാകും. […]

നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്

മലപ്പുറം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അനന്തമായി നീളുന്നതിനിടെ, മുസ്ലിം ലീഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ രാവിലെ 10ന് നടക്കുന്ന യോഗത്തില്‍ 8 ഉന്നത നേതാക്കള്‍ പങ്കെടുക്കും. ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതും ചര്‍ച്ചയാകും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി […]

മുഖ്യമന്ത്രിപ്പോരില്‍ ഇന്നും ചര്‍ച്ച; ഘടകകക്ഷികളുടെ നിലപാട് തേടും

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് 11 മണിക്ക് ഡല്‍ഹിയില്‍ നടക്കും. മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ ചര്‍ച്ചകളുടെ ഭാഗമാകും. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയില്‍ വിളിപ്പിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇന്ന് രാത്രിയോ നാളെയോ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. എല്ലാ കാര്യങ്ങളിലും ചര്‍ച്ച നടക്കുമെന്നും ഘടകക്ഷികളുമായി എഐസിസി നേതൃത്വം […]

നിര്‍ണ്ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്; നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും

കൊച്ചി: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനുമാണ് എംഎല്‍എമാരുടെ അഭിപ്രായം തേടുന്നത്. മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായും ഘടകകക്ഷികളുമായും നേതാക്കള്‍ ചര്‍ച്ച നടത്തും. അഭിപ്രായങ്ങള്‍ ഇന്നുതന്നെ ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് വിവരം. ശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കളെ നാളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 45 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് എഐസിസി ജനറല്‍ […]

നിയമസഭയില്‍ ഇക്കുറിയും 11 വനിതകള്‍; ജയിക്കാനാകാതെ വനിതാ മന്ത്രിമാരും

കൊച്ചി: യുഡിഎഫ് തരംഗം ആഞ്ഞടിച്ച കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതകള്‍. യുഡിഎഫില്‍ നിന്ന് ഒന്‍പതു പേരും എല്‍ഡിഎഫില്‍ നിന്ന് രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, മന്ത്രിമാരായ മൂന്ന് വനിതകളും ദയനീയമായി പരാജയപ്പെട്ടു. വീണാ ജോര്‍ജ്, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവരാണ് പരാജയപ്പെട്ട വനിതാ മന്ത്രിമാര്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇക്കുറി മത്സരിച്ചത് നാല്‍പ്പത്തിയെട്ട് വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ വനിതകളെ മത്സരിപ്പിച്ചത് എല്‍ഡിഎഫും എന്‍ഡിഎയുമാണ്. പതിനെട്ട് വനിതകളെ […]

വി ഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. എക്സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. അത് അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് […]

പ്രതിപക്ഷ നേതാവ് മത്സരിച്ച പറവൂര്‍ നിയോജകമണ്ഡലത്തില്‍ ഫലം വൈകിയേക്കും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മത്സരിക്കുന്ന പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം. മറ്റുമണ്ഡലത്തില്‍ ക്രമീകരിച്ചത്രയും വോട്ടെണ്ണല്‍ മേശകള്‍ പറവൂര്‍ മണ്ഡലത്തില്‍ ക്രമീകരിച്ചിട്ടില്ലാത്തതിനാല്‍ എണ്ണലും ഫലപ്രഖ്യാപനവും വൈകാനിടയുണ്ടെന്ന ആശങ്ക ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ഫിലിപ്പ് കളക്ടറെ അറിയിച്ചു. ആലുവ യു സി കോളേജിലാണ് പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മറ്റ് മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് 14 വീതം മേശകള്‍ […]

വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന് സണ്ണി ജോസഫ്; രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാതിയില്‍ കേസെടുത്തു. കെപിസിസി പ്രസിഡന്റായ തന്റെ പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. അഡ്വ. കെ ജെ ജോസഫ്, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ എംപി കെ സുധാകരന് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് സണ്ണി ജോസഫ് കത്ത് നല്‍കി എന്ന തരത്തിലായിരുന്നു പ്രചരണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രണ്ട് പേരുടെയും ഫേസ്ബുക്ക് […]

ഇന്ന് കൊട്ടിക്കലാശം, കേരളം വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടു നിന്ന പ്രചാരണം ഇന്ന് അവസാനിക്കും. ഓരോ മണ്ഡലത്തിന്റേയും വിവിധ കേന്ദ്രങ്ങളില്‍ ആവേശമുണ്ടാക്കാന്‍ സ്ഥാനാര്‍ഥികളും നേതാക്കളും അണികളും എത്തും.അവസാന നിമിഷം വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദേശീയ നേതാക്കള്‍ സജീവമായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നാളെ നിശബ്ദ പ്രചാരണം ആണ്. മറ്റന്നാള്‍ കേരളം പോളിങ് ബൂത്തിലേയ്ക്ക് നീങ്ങും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വികസനം വോട്ടാകുമെന്നും ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. […]