പൊലീസ് മര്‍ദനം; നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പ്രതിപക്ഷം
തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎല്‍എമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. രൂക്ഷവിമര്‍ശനമാണ് പൊലീസ് മര്‍ദ്ദനങ്ങളില്‍ വി ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചത്. പേരൂര്‍ക്കട വ്യാജമോഷണക്കേസ് അടക്കം നിരവധി വിഷയങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. നദ്വിക്കെതിരായ വിവാദ പരാമര്‍ശം; സിപിഐഎം നേതാവിനെ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































