October 20, 2026

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല

കണ്ണൂര്‍: പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല. വിഷയം ചര്‍ച്ച പോലും ചെയ്യാതെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. Also Read; അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ 1 കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ തെറ്റ് ചെയ്തുവെന്ന് നവീന്‍ […]

അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ 1 കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍

അയോധ്യ: അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി 1 കോടി സംഭാവന ചെയ്ത് നടന്‍ അക്ഷയ്കുമാര്‍. ഉത്തര്‍പ്രദേശിലെ അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിക്കാണ് നടന്‍ സംഭവാന നല്‍കി പങ്കാളിയായത്. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ നേതൃത്വത്തിലുളള ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സംരംഭത്തിലേക്കാണ് ബോളിവുഡ് താരം ഒരു കോടി രൂപ സംഭവാന നല്‍കിയത്. Also Read; കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു തന്റെ മാതാപിതാക്കളായ ഹരി ഓം, അരുണ ഭാട്ടിയ, പരേതനായ മുതിര്‍ന്ന നടന്‍ രാജേഷ് ഖന്ന എന്നിവരുടെ […]

കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പാണ് എഡിഎമ്മായി ചുമതലയേറ്റത്. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്.മുന്‍പ് നാഷണല്‍ ഹൈവേ അക്വിസിഷനില്‍ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടയിരുന്നു. Also Read; വയനാട് ഉരുള്‍പൊട്ടല്‍; പുനരധിവാസം വൈകുന്നു, കളക്‌ട്രേറ്റിന് മുന്നില്‍ ദുരിതബാധിതരുടെ പ്രതിഷേധം കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു എഡിമ്മായി ചുമതലയേറ്റതിന് പിന്നാലെ പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് […]

വയനാട് ഉരുള്‍പൊട്ടല്‍; പുനരധിവാസം വൈകുന്നു, കളക്‌ട്രേറ്റിന് മുന്നില്‍ ദുരിതബാധിതരുടെ പ്രതിഷേധം

കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലേയും,മുണ്ടക്കൈയിലേയും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തുന്നു. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്.ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് ദുരന്തബാധിതര്‍ സമര രംഗത്ത് ഇറങ്ങുന്നത്. മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാക്കേജ് അനുവദിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി സന്ദേശം. മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ടു കോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാനെ വധിക്കുമെന്നാണ് വാട്‌സ് ആപ്പ് സന്ദേശത്തിലുള്ളത്. സംഭവത്തില്‍ വര്‍ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സല്‍മാനും കൊല്ലപ്പെട്ട എന്‍.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാനും നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ 20കാരന്‍ ഗഫ്റാന്‍ ഖാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. Also Read; വണ്ടാനം മെഡിക്കല്‍ […]

പാലക്കാട് സിപിഐഎമ്മിനുള്ളില്‍ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് സിപിഐഎമ്മിനുള്ളില്‍ വീണ്ടും വിഭാഗീയത രൂക്ഷം. സിപിഐഎം ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. Also Read; വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി കഴിഞ്ഞ ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പരിഹരിച്ച് ചൂടാറും മുമ്പേയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയകയ്ക്ക് കാരണം. കൊഴിഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും […]

വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി

ആലപ്പുഴ: റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. വണ്ടാനം മെഡിക്കല്‍ കോളേജിലാണ് സംഭവം. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ(61)യ്ക്കാണ് വാക്‌സിനെടുത്തതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. സംഭവത്തിന് പിന്നാലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ മകള്‍ സോണിയ ആലപ്പുഴ പോലീസില്‍ പരാതി നല്‍കി. Also Read ; കൊച്ചി കാക്കനാട് ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം; ഏഴുപേര്‍ക്ക് പരിക്ക് മുയല്‍ മാന്തിയതിനെ തുടര്‍ന്നാണ് ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്സിന്‍ […]

കൊച്ചി കാക്കനാട് ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം; ഏഴുപേര്‍ക്ക് പരിക്ക്

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സമയത്ത് ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read; പിപി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും, എതിര്‍ത്ത് കക്ഷി ചേരാന്‍ നവീന്റെ കുടുംബം പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടമുണ്ടാക്കിയതെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. Join […]

പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും, എതിര്‍ത്ത് കക്ഷി ചേരാന്‍ നവീന്റെ കുടുംബം

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ അപേക്ഷ നല്‍കുക. അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്റെ കുടുംബം കക്ഷി ചേരും. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന് ഇന്ന് അറിയാം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. Also Read; ഗൂഢാലോചനയില്‍ പങ്ക്, ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേര്‍ക്കണമെന്ന് കുടുംബം […]

ഗൂഢാലോചനയില്‍ പങ്ക്, ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേര്‍ക്കണമെന്ന് കുടുംബം

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേര്‍ക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. പ്രശാന്തിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അതിനാല്‍ പോലീസ് ഇയാളെയും പ്രതിചേര്‍ക്കണമെന്നും നവീന്‍ ബാബുവിന്റെ ബന്ധു ഹരീഷ് കുമാര്‍ ആവശ്യപ്പെട്ടു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാന്‍ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബിനാമി ഇടപാടുകള്‍ […]