October 20, 2026

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് ; കെ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: പാലക്കാട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എത്തിയേക്കും. നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുന്ന നേതാവ് എന്ന നിലക്കാണ് കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നിട്ടുള്ളത്. Also Read ; പാലക്കാട്ട് ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ, പ്രത്യേകിച്ച് നഗരസഭയിലെ ബിജെപിക്കുള്ളില്‍ വിഭാഗീയത ശക്തമായിരുന്നു. അത് കൊണ്ട് തന്നെ ജില്ലക്കകത്ത് നിന്ന് ഏത് നേതാവായാലും വിഭാഗീയത വിനയാവും […]

പാലക്കാട്ട് ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ സരിന്‍ തന്നെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്‌സ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോ.പി സരിന്‍ എല്‍ഡിഎഫില്‍ ചേരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സരിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടറേറ്റ് ഏകകണ്ഠമായി അംഗീകരിച്ചത്. Also Read ; ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകം ; പ്രതിയായ ജിം ഉടമ അറസ്റ്റില്‍ പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിന്‍ മികച്ച സ്ഥാനാര്‍ത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന […]

ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകം ; പ്രതിയായ ജിം ഉടമ അറസ്റ്റില്‍

കൊച്ചി: ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍.ആലുവ ചുണങ്ങുംവേലില്‍ ഫിറ്റ്‌നെസ് സെന്റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പോലീസിന്റെ പിടിയിലായത്.ഇയാളുടെ ജിമ്മിലെ ട്രെയിനറാണ് മരിച്ച കണ്ണൂര്‍ സ്വദേശി സാബിത്ത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ചുണങ്ങം വേലിയിലെ വാടക വീടിന് മുന്നിലാണ് യുവാവിനെ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. കൊലപാതകത്തിന് ശേഷം ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പോലീസ് […]

നവീന്‍ ബാബുവിന്റെ മരണം ; ഗൂഡാലോചന നടന്നു,കളക്ടറുടെ പങ്ക് അന്വേഷിക്കണം : പത്തനംതിട്ട സിപിഐഎം

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. മരണത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്. കളക്ടര്‍ക്കും പങ്കുണ്ടെന്ന് കേള്‍ക്കുന്നു.ഉദ്യോഗസ്ഥര്‍ മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കടന്നു ചെല്ലേണ്ട കാര്യമില്ലെന്നും കെ പി ഉദയഭാനു പറഞ്ഞു. Also Read ; കാസര്‍ഗോഡ് ബീച്ച് റോഡ് ഇനി മുതല്‍ ‘ഗവാസ്‌കര്‍ ബീച്ച് റോഡ്’ ; പേരിടാന്‍ ഗവാസ്‌കര്‍ തന്നെ നേരിട്ടെത്തും പി പി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും […]

കാസര്‍ഗോഡ് ബീച്ച് റോഡ് ഇനി മുതല്‍ ‘ഗവാസ്‌കര്‍ ബീച്ച് റോഡ്’ ; പേരിടാന്‍ ഗവാസ്‌കര്‍ തന്നെ നേരിട്ടെത്തും

കാസര്‍ഗോഡ്:  മുംബൈയില്‍ ജയിച്ച ലോക ക്രിക്കറ്റിലെ ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കറിന് ഇങ്ങ് കാസര്‍ഗോഡ് സ്വന്തം പേരില്‍ ഒരു റോഡ് ജനിക്കുകയാണ്. സുനില്‍ ഗവാസ്‌കര്‍ എന്ന ക്രിക്കറ്റ് താരത്തോടുള്ള ആരാധനയാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് കാസര്‍ഗോട്ടുക്കാരെ കൊണ്ടെത്തിച്ചത്. കാസര്‍ഗോട്ടെ ബാങ്ക് റോഡില്‍നിന്ന് നെല്ലിക്കുന്ന് ബീച്ചിലേക്ക് എത്താനുള്ള നെല്ലിക്കുന്ന് ബീച്ച് റോഡാണ് പുനര്‍നാമകരണം ചെയ്ത് സുനില്‍ ഗാവസ്‌ക്കര്‍ ബീച്ച് റോഡ് എന്നാക്കുന്നത്. റോഡിന് പേരിടാന്‍ ഗാവസ്‌ക്കര്‍തന്നെ എത്തും. Also Read ; അലന്‍ വോക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ […]

അലന്‍ വോക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ; കൂടുതലും ഐ ഫോണുകള്‍

കൊച്ചി: കൊച്ചിയില്‍ നടന്ന അലന്‍ വോക്കറുടെ സംഗീത പരിപാടിക്കിടെ മോഷണം പോയ മെബൈല്‍ ഫോണുകള്‍ കണ്ടെത്തി. മോഷണം പോയ ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരു പ്രതിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ എത്തിയ മോഷണ സംഘത്തിലെ അംഗമാണ് നിലവില്‍ പിടിയിലായത്. Also Read ; ‘ചെയ്യാത്ത തെറ്റിന് കഴിഞ്ഞ പത്ത് മാസമായി ടാര്‍ഗറ്റ് ചെയ്തു’ ; സരിനെതിരെ സിപിഎമ്മിന് തുറന്നകത്ത് ഡല്‍ഹിയില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. കൊച്ചിയില്‍ നിന്ന് മോഷണം പോയതാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമം […]

‘ചെയ്യാത്ത തെറ്റിന് കഴിഞ്ഞ പത്ത് മാസമായി ടാര്‍ഗറ്റ് ചെയ്തു’ ; സരിനെതിരെ സിപിഎമ്മിന് തുറന്നകത്ത്

തിരുവനന്തപുരം: ഡോ.പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗമായിരുന്ന വീണ എസ് നായര്‍. കഴിഞ്ഞ ജനുവരിയില്‍ താനും സഹപ്രവര്‍ത്തകരും ചേര്‍ന്ന സരിനെതിരെ പരാതി നല്‍കിയിരുന്നുവെന്ന് വീണ പറയുന്നു. ഡിഎംസി കണ്‍വീനര്‍ എന്ന നിലയിലുള്ള സരിന്റെ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍ ഈ പരാതി നല്‍കിയതിന്റെ പേരില്‍ തങ്ങള്‍ക്ക് സൈബര്‍ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു. പരാതിയുടെ മെറിറ്റ് ചര്‍ച്ച ചെയ്യുന്നതിനു പകരം പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് വരുത്തിത്തീര്‍ത്ത് മിണ്ടാതെയാക്കിയെന്നും വീണ […]

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കി ,ഇടത് സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം : എകെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള ഇടത് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് എ കെ ബാലന്‍. അതാത് സമയത്തുള്ള രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടന്‍ മുഹമ്മദിനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. പാലക്കാട് സരിന്‍ ഉയര്‍ത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങള്‍ ചര്‍ച്ച ചെയ്യും. Also Read ; എഡിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ല ; ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പാലക്കാട് കോണ്‍ഗ്രസ് -ബിജെപി ഡീലുണ്ടെന്നും എ.കെ ബാലന്‍ ആരോപിച്ചു. വടകരയില്‍ ഈ ഡീല്‍ നടത്തി. […]

എഡിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ല ; ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായില്ലെന്നാണ് കളക്ടറുടെ കണ്ടെത്തല്‍.സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് എഡിഎമ്മിന് അനുകൂലമായി റിപ്പോര്‍ട്ടുള്ളത്. റിപ്പോര്‍ട്ട് നാളെ കളക്ടര്‍ സര്‍ക്കാരിന് കൈമാറും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാര്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ പ്രാഥമിക […]

ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍, നിറകണ്ണുകളോടെ നവീന്‍ ബാബുവിന് വിട നല്‍കി നാട്

മലയാലപ്പുഴ: നിറഞ്ഞ കണ്ണുകളോടെ നവീന്‍ ബാബുവിന് വിട നല്‍കി നാട്. മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. കണ്ണുനീര്‍ തളംകെട്ടി നിന്ന കണ്ണുകളിലൂടെ ചിതയെരിയുന്നത് സുഹൃത്തുക്കളും ബന്ധുക്കളും നെടുവീര്‍പ്പോടെ കണ്ടുനിന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മക്കളും സഹോദരന്‍ അരുണ്‍ബാബു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് ഭൗതികദേഹം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്കെടുത്തത്. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ അത് […]