October 24, 2026

ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കൈമാറും

കൊല്‍ക്കത്ത: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി കൈമാറും. ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരമാണ് മൃത ശരീരം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി നല്‍കുന്നത്. Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; ഹൈക്കോടതി വിധി ആഗസ്റ്റ് 13ന് നിയമസഭാ മന്ദിരത്തില്‍ രാവിലെ 10.30 ന് പൊതുദര്‍ശനം ഉണ്ടാകും. അതിന് ശേഷം കൊല്‍ക്കത്തയിലെ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ 11.30 മുതല്‍ വൈകിട്ട് 3.30 വരെ ആണ് പൊതുദര്‍ശനം. […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; ഹൈക്കോടതി വിധി ആഗസ്റ്റ് 13ന്

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഈ മാസം 13 ന് വിധി പറയും. ജസ്റ്റിസ് വി ജി  അരുണാന് ഹര്‍ജി പരിഗണിച്ചത്. കമ്മീഷന്റെ പുതിയ ഉത്തരവിനുള്ള കാരണങ്ങള്‍ രേഖാമുലം രേഖപ്പെടുത്തണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചത്. Also Read ; ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മുഹമ്മദ് യൂനുസ് പാരിസില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ചു പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തുകയില്ലെന്ന വിശ്വാസത്തിലാണ് പലരും […]

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മുഹമ്മദ് യൂനുസ് പാരിസില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.നിലവില്‍ ചികിത്സയുമായി ബന്ധപ്പെട്ട് യൂനുസ് പാരിസിലായിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങിനായി അദ്ദേഹം ധാക്കയിലേക്ക് തിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8 മണിക്കാണ് ഇടക്കാല സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുകയെന്ന് സൈനിക മേധാവി ജനറല്‍ വാഖര്‍ ഉസ് സമാന്‍ അറിയിച്ചിരുന്നു. Also Read ; പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു ‘ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങുകയാണ്. അവിടെ എന്താണ് സംഭവിക്കുന്നതെന്നും നേരിടുന്ന പ്രശ്നത്തില്‍ നിന്ന് […]

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം. 2000 മുതല്‍ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. രണ്ടുതവണയായി 2000 മുതല്‍ 2011 വരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബംഗാളിലെ ഇടതുഭരണത്തിലെ അവസാന കമ്മ്യുണിസ്റ്റ് […]

ഹസീനക്ക് രാജ്യംവിടാന്‍ കിട്ടിയത് വെറും 45 മിനിറ്റ്; അധിക വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാന്‍ വെറും 45 മിനിറ്റ് മാത്രമാണ് സൈന്യം നല്‍കിയതെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ജെറ്റില്‍ പുറപ്പെട്ട ഹസീന ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡണ്‍ എയര്‍ബേസിലാണ് ഇറങ്ങിയത്. തന്റെ സഹോദരിയായ ഷെയ്ഖ് രെഹാനക്കും അടുത്ത സഹായികള്‍ക്കുമൊപ്പമാണ് ഹസീന ഇന്ത്യയിലെത്തിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവച്ച ഹസീനക്കും സംഘത്തിനും അധിക വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ സാധിക്കാതെയാണ് രാജ്യം വിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ പ്രോട്ടോക്കോള്‍ ഓഫീസിലെ അംഗങ്ങളാണ് സംഘത്തിനുളള […]

നജീബ് കാന്തപുരത്തിന് ആശ്വാസം ; പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

കൊച്ചി: നജീബ് കാന്തപുരത്തിന് ആശ്വാസം.എംഎല്‍എ ആയി തുടരാം. പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ്് കേസ് ഹൈക്കോടതി തള്ളി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്.പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 340 പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി.പ്രസൈഡിംഗ് ഓഫീസര്‍ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. Also Read; ‘വിനേഷ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്’; ഫോഗട്ടിന്റെ വിരമിക്കലിന് പിന്നാലെ പ്രതികരണവുമായി ബജറംഗ് പൂനിയ തെരഞ്ഞെടുപ്പില്‍ 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട […]

‘വിനേഷ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്’; ഫോഗട്ടിന്റെ വിരമിക്കലിന് പിന്നാലെ പ്രതികരണവുമായി ബജറംഗ് പൂനിയ

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഗുസ്തി താരം ബജറംഗ് പൂനിയ രംഗത്ത്. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറംഗിന്റെ പ്രതികരണം.വിനേഷ് തോറ്റതല്ല തോല്‍പ്പിച്ചതാണെന്ന് താരം പ്രതികരിച്ചു. ഞങ്ങള്‍ക്ക് എന്നും വിനേഷ് ആണ് വിജയി. വിനേഷ് ഇന്ത്യയുടെ മകളും രാജ്യത്തിന്റെ അഭിമാനവുമാണെന്നാണ് ബജറംഗ് പൂനിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. Also Read; ഗുസ്തിയോട് വിട പറഞ്ഞ് വിനേഷ് ഫോഗട്ട് ; വിരമിക്കല്‍ പ്രഖ്യാപിച്ചു അതേസമയം വിരമിക്കലിന് പിന്നാലെ 2028ലെ ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സിനായി […]

ഗുസ്തിയോട് വിട പറഞ്ഞ് വിനേഷ് ഫോഗട്ട് ; വിരമിക്കല്‍ പ്രഖ്യാപിച്ചു

പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്‌സില്‍ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും നിങ്ങളുടെ സ്വപ്‌നവും എന്റെ ധൈര്യവും എല്ലാം തകര്‍ന്നെന്നും ഇതില്‍ കൂടുതല്‍ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് എക്‌സില്‍ താരം കുറിപ്പ് പങ്കുവെച്ചിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘എനിക്കെതിരായ മത്സരത്തില്‍ അമ്മയായ ഗുസ്തി വിജയിച്ചു. ഞാന്‍ പരാജയപ്പെട്ടു. ഞാന്‍ തോറ്റു, […]

പോലീസിന് തിരിച്ചടി ; ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറിനെതിരെയുള്ള കേസ് കോടതി റദ്ദാക്കി

തൃശ്ശൂര്‍ : ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെ സ്ഥിരം കുറ്റവാളിയാക്കിയ കേസ് കോടതി റദ്ദാക്കി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാറിനെതിരെ സിആര്‍പിസി 107 വകുപ്പ് പ്രകാരം പോലീസ് എടുത്ത കേസാണ് തൃശൂര്‍ ആര്‍ഡിഒ കോടതി റദ്ദാക്കിയത്. തൃശൂര്‍ ഈസ്റ്റ് പോലീസ് ആണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സ്ഥിരം കുറ്റവാളിയാക്കി റിപ്പോര്‍ട്ട് നല്‍കിയത്. Also Read; ഒറ്റ രാത്രിയില്‍ 7 കടകളില്‍ മോഷണം ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ് സമൂഹത്തില്‍ സമാധാന […]

ഒറ്റ രാത്രിയില്‍ 7 കടകളില്‍ മോഷണം ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: ഇടുക്കി അടിമാലിയിലെ 7 കടകളില്‍ മോഷണ പരമ്പര. അടിമാലി ഇരുമ്പുപാലത്തെ 7 കടകളിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. ഈ പ്രദേശത്ത് മോഷണം കൂടുന്നെന്ന പരാതികള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മോഷണം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടകളുടെ പൂട്ടും ഷട്ടറുമൊക്കെ തകര്‍ത്തായിരുന്നു കവര്‍ച്ച നടന്നത്. രാവിലെ വ്യാപാരികള്‍ കടയിലെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. Also Read ; എട്ടാം ക്ലാസില്‍ ഇനി ഓള്‍ പാസ് ഇല്ല ; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം, അടുത്ത വര്‍ഷം ഒന്‍പതാം […]