October 25, 2026

മനു ഭാക്കര്‍-സരബ്‌ജ്യോത് സിങ് സഖ്യത്തിന് ഷൂട്ടിങ് മിക്സ്ഡ് ടീമിനത്തില്‍ വെങ്കലം

ഒളിംപിക്‌സിലെ രണ്ടാമത്തെ വെങ്കല മെഡല്‍ നേട്ടത്തിനു ശേഷം മനു ഭാക്കര്‍ ഗാലറിയിലേക്കു നോക്കി പുഞ്ചിരിച്ചു. 3 ദിവസം മുന്‍പ് ഇതേ വേദിയില്‍ ഇന്ത്യയുടെ ആദ്യ ഒളിംപിക് മെഡലുറപ്പിച്ചപ്പോള്‍ മുഖത്തു തെളിഞ്ഞ അതേ പുഞ്ചിരി. തുടര്‍ന്നു ടീമംഗം സരജ്യോത് സിങ്ങിനെ ആശ്ലേഷിച്ചു. ഇരുവരും ചേര്‍ന്നു കൈകളുയര്‍ത്തി അഭിവാദ്യം ചെയ്തപ്പോള്‍ ഷാറ്റുറു ഷൂട്ടിങ് റേഞ്ചില്‍ ചരിത്ര നിമിഷം പിറന്നു. ഇന്ത്യന്‍ ആരാധകരുടെ മനസ്സുകളില്‍ അഭിമാനത്തിരയിളക്കം. Also Read ;ശക്തമായ മഴയില്‍ മലപ്പുറത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു 10 മീറ്റര്‍ […]

ശക്തമായ മഴയില്‍ മലപ്പുറത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

മലപ്പുറം: ശക്തമായ മഴയില്‍ തിരൂര്‍ കൂട്ടായി പി.കെ.ടി.ബി.എം. യു.പി. സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. പ്രവര്‍ത്തിക്കുന്നില്ലാത്ത സ്‌കൂളിന്റെ പഴയ ഓടിട്ട കെട്ടിടമാണ് ബുധനാഴ്ച പുലര്‍ച്ചെ തകര്‍ന്നുവീണത്. അപകടം സംഭവിച്ചത് പുലര്‍ച്ചെയായതിനാല്‍ വന്‍ അപകടം ഒഴിവായി. Also Read ; എന്റെ മോളെക്കണ്ടോ? 8 വയസ്സുകാരിയുടെ ഫോട്ടോ കാണിച്ച് വിതുമ്പലോടെ സോമദാസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയില്‍ കുതിര്‍ന്നതും കാലപഴക്കവും മൂലം കെട്ടിടം നിലംപതിക്കുകയായിരുന്നു. ഫിറ്റ്‌നെസില്ലാത്ത കെട്ടിടം പൊളിച്ചുനീക്കാത്തതില്‍ വിമര്‍ശനമുയരുന്നുണ്ട്. Join […]

എന്റെ മോളെക്കണ്ടോ? 8 വയസ്സുകാരിയുടെ ഫോട്ടോ കാണിച്ച് വിതുമ്പലോടെ സോമദാസ്

”എന്റെ മോളെക്കണ്ടോ?’ മേപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വരാന്തയില്‍ കാണുന്നവരെയെല്ലാം ഫോണില്‍ 8 വയസ്സുകാരി അനന്തികയുടെ ഫോട്ടോ കാണിച്ചു കൊടുക്കുകയാണ് സോമദാസ്. കൊണ്ടുവരുന്ന മൃതദേഹങ്ങളില്‍ തന്റെ കുഞ്ഞുണ്ടോ എന്ന ആശങ്ക. അവള്‍ ജീവനോടെ തിരിച്ചു വരണേയെന്നാണ് പ്രാര്‍ഥന. Also Read ;വയനാട്ടില്‍ കാരുണ്യത്തിന്റെ പ്രവാഹം; നിക്ഷേപം നിറഞ്ഞ് സ്‌നേഹബാങ്ക് വയനാട് അതിര്‍ത്തിയോടു ചേര്‍ന്ന നീലഗിരി ഏരുമാട് സ്വദേശി സോമദാസിന്റെ മകള്‍ അനന്തിക, അനന്തികയുടെ മുത്തശ്ശി സരസ്വതി, മുത്തച്ഛന്‍ ദാസന്‍ എന്നിവരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. Join with metro post […]

വയനാട്ടില്‍ കാരുണ്യത്തിന്റെ പ്രവാഹം; നിക്ഷേപം നിറഞ്ഞ് സ്‌നേഹബാങ്ക്

മേപ്പാടി : ചൂരല്‍മലയില്‍ നിന്ന് ഉരുള്‍ പൊട്ടിയൊഴുകിയ വെള്ളം അറബിക്കടല്‍തൊടും മുന്‍പേ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നു വയനാട്ടിലേക്ക് തിരയടിച്ചെത്തിയത് കാരുണ്യത്തിന്റെ പ്രവാഹം. ദുരന്തമുഖത്ത് എല്ലാം മറന്ന് കൈകോര്‍ക്കാറുള്ള കേരള മോഡലിന് അതിരാവിലെ മുതല്‍ വയനാട് സാക്ഷ്യം വഹിച്ചു. Also Read ; ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും സേവാഭാരതിയും ഉള്‍പ്പെടെ എണ്ണമറ്റ സംഘടനകള്‍ സന്നദ്ധപ്രവര്‍ത്തകരുമായി ദുരന്തമുഖത്തേക്ക് ഒഴുകിയെത്തി. പൊലീസിനും ഹയര്‍ ഫോഴ്‌സിനും പുറമേ എന്‍ഡിആര്‍എഫും കോഴിക്കോട്ടു നിന്നു ടെറിട്ടോറിയല്‍ […]

ഇന്ത്യന്‍ ഓയിലില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL) ഇപ്പോള്‍ ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്. IVജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്-IV തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൊത്തം 476 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://iocl.com/ ഇല്‍ 2024 ജൂലൈ 22 മുതല്‍  ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം. Join with metro post […]

വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി നടി നിഖില വിമല്‍

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ആരംഭിച്ച തളിപ്പറമ്പ് കലക്ഷന്‍ സെന്ററിലാണ് സജീവസാന്നിധ്യമായി നടി നിഖില വിമല്‍ എത്തിയത്. Also Read ; എന്താണ് ബെയ്‌ലി പാലം? കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ നിഖില വിമല്‍ രാത്രി വൈകിയും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം പാക്കിങ്ങ് ഉള്‍പ്പടെയുള്ള കാര്യ ങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു.സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങാതെ നേരിട്ടിറങ്ങിയ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകള്‍ എത്തുന്നുണ്ട്. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം നിരവധി സിനിമ താരങ്ങള്‍ […]

എന്താണ് ബെയ്‌ലി പാലം?

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചു തുടങ്ങി. വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മ്മിക്കുന്നത്. മുമ്പുതന്നെ നിര്‍മ്മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്ന് ആവശ്യമായ സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ താല്‍ക്കാലിക പാലമാണ് ഇത്. ഉരുക്കും തടിയുമുപയോഗിച്ചുള്ള പാലം അടിയന്തര ഘട്ടങ്ങളിലാണ് പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് […]

വയനാട് ദുരന്തം : മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡ്

മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡും രംഗത്ത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയിലാണ് പോലീസിന്റെ കഡാവര്‍, സ്നിഫര്‍ നായകളെ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നത്. Also Read ; മുണ്ടക്കൈയില്‍ മരണ സംഖ്യ 174 കടന്നു; ഇനി കണ്ടെത്താനുള്ളത് 211 പേരെ എറണാകുളം സിറ്റി പോലീസിന്റെ ഡോഗ് സ്‌ക്വാഡില്‍നിന്നാണ് രണ്ട് കഡാവര്‍ നായകളെ തിരച്ചിലിന് എത്തിച്ചിരിക്കുന്നത്. വയനാട് ജില്ലാ പോലീസിന്റെ സ്നിഫര്‍ ഡോഗും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നായകള്‍ നല്‍കുന്ന സൂചനകള്‍ക്കനുസരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ […]

മുണ്ടക്കൈയില്‍ മരണ സംഖ്യ 174 കടന്നു; ഇനി കണ്ടെത്താനുള്ളത് 211 പേരെ

മുണ്ടക്കൈ: ചൊവ്വാഴ്ച പുലര്‍ന്നപ്പോള്‍ കേട്ട് ദുരന്തവാര്‍ത്തയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാടും കേരളവും. ഉറ്റവരേയും ഉടയവരേയും തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയില്‍ നിന്നും പുറത്തുവരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 174 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. Also Read; മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ഇത് രണ്ടാം തവണ; ആദ്യത്തേത് 40 വര്‍ഷം മുമ്പ് ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ വീണ്ടും തുടങ്ങിയിരുന്നു. ഇനിയും […]

അച്ഛനും അമ്മയും എവിടെ? അനുജത്തിയുടെ ശരീരത്തിനടുത്ത് ഉറ്റവരെയും കാത്ത് ശ്രുതി

മേപ്പാടി : കൂരിരുട്ടിന്റെ മറവില്‍ കലി തുള്ളിയെത്തിയ ഉരുള്‍പൊട്ടല്‍ പല കുടുംബങ്ങളെയും വേരോടെ പിഴുതെടുത്ത് മറഞ്ഞപ്പോള്‍ മറ്റ് ചിലരെ തനിച്ചാക്കാനും മറന്നില്ല. വെള്ളാര്‍ മല സ്‌കൂളിനുസമീപം താമസിക്കുന്ന ശിവണ്ണന്റെ ഒന്‍പതംഗ കുടുംബം മൂത്തമകള്‍ ശ്രുതിയെ തനിച്ചാക്കിയാണ് കാണാമറയത്തേക്ക് ഒഴുകിപ്പോയത്. ചൂരല്‍മലയില്‍ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍ പൊട്ടലില്‍ ശിവണ്ണന്‍, ഭാര്യ സബിത, അച്ഛന്‍ ബോമലപ്പന്‍, അമ്മ സാവിത്രി, ശിവണ്ണന്റെ മക്കള്‍ എന്നിവരടക്കം ഒന്‍പതംഗ കുടുംബത്തെയാണ് കാണാതായത്. ഇവരില്‍ ഇളയമകളും കല്പറ്റ ഗവ. കോളേജ് വിദ്യാര്‍ഥിയുമായ ശ്രേയ (19)യുടെ മൃതദേഹം മാത്രമാണ് […]