October 27, 2026

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; കണ്ണൂരില്‍ പോലീസുകാരനെതിരെ ബ്ലാക്ക് മെയിലിങ് പരാതി.

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനെതിരെ ബ്ലാക്ക് മെയിലിങ് പരാതി. മുഴുപ്പിലങ്ങാട് സ്വദേശിയായ പോലീസുകാരന്‍ പ്രവീഷ് കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. Also Read ; ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കൂടി കണ്ണൂര്‍, കൊല്ലം സ്വദേശികള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം ആരംഭിച്ചു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് […]

ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. 280 രൂപ കൂടി 54,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 6785 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്. Also Read ;സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം; പാലക്കാട് വീട് തകര്‍ന്ന് അമ്മയ്കും മകനും ദാരുണാന്ത്യം ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ […]

സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം; പാലക്കാട് വീട് തകര്‍ന്ന് അമ്മയ്കും മകനും ദാരുണാന്ത്യം

കൊച്ചി: ശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്നലെ വൈകീട്ട് കണ്ണൂര്‍ മട്ടന്നൂരില്‍ സ്ത്രീ വെള്ളക്കെട്ടില്‍ വീണ് മരിച്ചിരുന്നു. കോളാരിയില്‍ കുഞ്ഞാമിന(51) ആണ് മരിച്ചത്. Also Read ; നിങ്ങളില്ലെങ്കില്‍ എനിക്ക് ഈ വിജയം കൈവരിക്കാനാകില്ല, ആരാധകരോട് നന്ദി പറഞ്ഞ് പ്രഭാസ് ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. പലയിടങ്ങളിലും കനത്തമഴിയിലും കാറ്റിലും മരങ്ങള്‍ കടപുഴകിവീണു. ഇന്ന് […]

നിങ്ങളില്ലെങ്കില്‍ എനിക്ക് ഈ വിജയം കൈവരിക്കാനാകില്ല, ആരാധകരോട് നന്ദി പറഞ്ഞ് പ്രഭാസ്

കല്‍ക്കി വമ്പന്‍ ഹിറ്റായി മുന്നേറുന്നതിനിടെ ആരാധകരോട് നന്ദി പറഞ്ഞെത്തിയ പ്രഭാസിന്റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം കല്‍ക്കി 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. റിലീസ് ചെയ്ത് രണ്ട് ആഴ്ച കൊണ്ടായിരുന്നു ചിത്രത്തിന്റെ ഈ നേട്ടം. ഇതിന് പിന്നാലെയാണ് പ്രഭാസിന്റെ വീഡിയോ വൈറലാകുന്നത്. ഇത്ര വലിയ വിജയം എനിക്ക് സമ്മാനിച്ചതിന് എന്റെ ആരാധകര്‍ക്ക് നന്ദി. നിങ്ങളില്ലെങ്കില്‍ ഞാന്‍ വട്ടപ്പൂജ്യമാണ്. നാഗ് അശ്വിന് നന്ദി. ഈ സിനിമയെ ബ്രഹ്‌മാണ്ഡ ചിത്രമാക്കാന്‍ അഞ്ച് വര്‍ഷം അദ്ദേഹം കഷ്ടപ്പെട്ടു. ഞങ്ങളുടെ നിര്‍മാതാവിനോടും നന്ദി […]

അനുഷ്‌കയുടെ ആഗ്രഹം ഷാരൂഖിന്റെ മന്നത്ത് വസതി

വാര്‍ത്തകളില്‍ ഷാരൂഖിനൊപ്പം തന്നെ ഇടം പിടിക്കാറുണ്ട് മന്നത്ത് വസതിയും. മുംബൈയിലെ താരത്തിന്റെ വസതി കാണാന്‍ നിരവധിപേര്‍ എത്താറുമുണ്ട്. താരങ്ങള്‍ക്കിടയില്‍ പോലും മന്നത്തിന് ആരാധകരുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കുന്നത് നടി അനുഷ്‌ക ശര്‍മ്മയ്കക് മന്നത്തിനോടുള്ള താല്‍പര്യം വ്യക്തമാക്കുന്ന വീഡിയോയാണ്. ഷാറൂഖില്‍ നിന്ന് എന്തെങ്കിലും മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് വസതിയാണെന്നാണ് അനുഷ്‌ക പറയുന്നത്. ഷാറൂഖിന്റെ സാന്നിധ്യത്തില്‍ അവതാരകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ രസകരമായ മറുപടി നല്‍കിയത്. Also Read; വാട്‌സ്ആപ്പില്‍ ഇമോജികള്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പണി കിട്ടും…… ഷാറൂഖ് ഖാനില്‍ നിന്ന് എന്തെങ്കിലും കൈവശപ്പെടുത്താന്‍ […]

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് ; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലാണ് പുതുതായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ടായിരിക്കും. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം […]

‘മാലിന്യസംസ്‌കരണത്തില്‍ കേരളം പരാജയം’: രാജിവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുകിപ്പോയ ജോയിയുടെ ജീവനറ്റ ശരീരം അഴുക്ക് ചാലില്‍ നിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമാണെന്ന് ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ഒരു അപകടം നടന്നയുടന്‍ പഴിചാരുന്നതിനല്ല, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണം പ്രഥമ പരിഗണനയെന്നത് കണക്കിലെടുത്താണ് ഇതുവരേയും കാത്തിരുന്നത്. പക്ഷേ തിരുവനന്തപുരം ജില്ലയിലെ സര്‍വജനങ്ങളും നടുക്കത്തോടെ മാത്രമറിഞ്ഞ ഈ വാര്‍ത്തയോട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. രക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാള്‍ പരാജയപ്പെട്ട് നാവിക സേനയുടെ […]

വാട്‌സ്ആപ്പില്‍ ഇമോജികള്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പണി കിട്ടും……

വാട്സ്ആപ്പിലും മറ്റും ഉപയോഗിക്കുന്ന ഇമോജികള്‍ക്ക് അതിന്റേതായ അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ വെറുതേ ഇമോജികള്‍ അയക്കുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ സൂക്ഷിച്ചോളൂ ഒരു തംബ്സ്അപ്പ് ഇമോജിക്ക് പോലും ലക്ഷങ്ങള്‍ പിഴയൊടുക്കേണ്ടിവരും. കാനഡയിലെ ഒരു കര്‍ഷകനാണ് ഒരു തംബ്സ് അപ്പിന് 50 ലക്ഷം പിഴയൊടുക്കേണ്ടിവന്നത്്. 86 ടണ്‍ ചണം വാങ്ങാനെത്തിയ ഒരു വ്യാപാരിയുമായി കര്‍ഷകന്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റാണ് സംഭവത്തിനാധാരം. ഇടപാടുസംബന്ധിച്ച ഫോണ്‍ സംഭാഷണത്തിനും ചാറ്റിനുമൊടുവില്‍ വ്യാപാരി വില്‍പ്പനക്കരാന്‍ കര്‍ഷകന് വാട്സ്ആപ്പ് ചെയ്തു. കര്‍ഷകനാകട്ടെ അതിന് തംബ്സ് അയക്കുകയും ചെയ്തു. […]

കോലിയേയും നെയ്മറിനേയും പിന്നിലാക്കി മോദി ; എക്‌സില്‍ മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം ഫോളോവേഴ്‌സ്

സാമൂഹികമാധ്യമമായ എക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ലോകനേതാവായി മാറിയിരിക്കുകയാണ് നരേന്ദ്രമോദി. 10 കോടി ആളുകളാണ് ഇതിനോടകം പ്രധാനമന്ത്രിയെ എക്സില്‍ പിന്തുടരുന്നത്.2009-ല്‍ അക്കൗണ്ട് ആരംഭിച്ചത് മുതല്‍ എക്‌സില്‍ സജീവമായ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചതും. മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം പേരാണ് പുതുതായി മോദിയെ ഫോളോ ചെയ്തത്.യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ , ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് , പോപ്പ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെടെയുള്ള ആഗോള നേതാക്കളെയൊക്കെ മോദി മറികടന്നു. Also Read ; എംസിഎല്‍ആര്‍ നിരക്കുകള്‍ […]

എംസിഎല്‍ആര്‍ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ ; അഞ്ചു മുതല്‍ പത്തു പോയിന്റ് വരെ ഉയരും

തുടര്‍ച്ചയായി രണ്ടാം തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ. മാര്‍ജിലന്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് നിരക്കുകളാണ്(എംസിഎല്‍ആര്‍)അഞ്ചു മുതല്‍ പത്തു പോയിന്റ് വരെ ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് ഇതുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശയും വര്‍ധിക്കും. Also Read ; ജോയിയുടെ മരണം ; മേയര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം, സര്‍ക്കാര്‍ ജോയിയുടെ കുടുബത്തിന് 1 കോടി നല്‍കണം – കെ സുരേന്ദ്രന്‍ ഒരു മാസ കാലാവധിയുള്ള വായ്പയുടെ നിരക്കില്‍ അഞ്ചു ബേസിസ് പോയിന്റ് വര്‍ധനവും മൂന്നുമാസ കാലാവധിയുള്ള വായ്പയ്ക്ക് പത്തു ബേസിസ് പോയിന്റ് […]