ബലിപെരുന്നാളിന് ‘ട്രംപി’നെ അറുക്കില്ല; ഇനി മൃഗശാലയില്‍
ധാക്ക: ബംഗ്ലാദേശില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് അറുക്കാന്‍ നിശ്ചയിച്ചിരുന്ന, ഡൊണാള്‍ഡ് ട്രംപ് എന്ന് വിളിപ്പേരുള്ള ആല്‍ബിനോ എരുമയ്ക്ക് അവസാന നിമിഷം രക്ഷ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുടിയുടെ ശൈലിയോട് സാമ്യമുള്ള സ്വര്‍ണ്ണനിറത്തിലുള്ള തലമുടിയാണ് ഈ എരുമയ്ക്ക് ട്രംപ് എന്ന പേര് ലഭിക്കാന്‍ കാരണമായത്. സാമൂഹമാധ്യമങ്ങളില്‍ ഈ മൃഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും തരംഗമായതോടെ അന്തര്‍ദേശീയ തലത്തില്‍ വലിയ രീതിയിലുള്ള ജനശ്രദ്ധയും കൗതുകവും ട്രംപിന് ലഭിക്കുകയുണ്ടായി. ഏകദേശം 700 കിലോഗ്രാം തൂക്കമുള്ള ഈ എരുമയെ ബലിപെരുന്നാള്‍ കര്‍മ്മങ്ങള്‍ക്കായി ഇതിനകം തന്നെ വിറ്റുപോയതായിരുന്നു. […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































