October 5, 2026

ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്താനില്‍ നിന്ന് റഷ്യയിലേക്ക്

മോസ്‌ക്കോ: ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനില്‍ നിന്ന് റഷ്യയിലേക്ക് തിരിച്ചുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം. റഷ്യയിലെത്തുന്ന അരാഗ്ചി പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇറാനും അമേരിക്കയും വീണ്ടും ചര്‍ച്ചകള്‍ക്കായി മുഖാമുഖം എത്തുമെന്നാണ് മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളടക്കം പ്രതീക്ഷിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പാകിസ്താനിലേക്കുള്ള യാത്രക്കിടയില്‍ ഒമാനിലെ മസ്‌ക്കറ്റിലും സന്ദര്‍ശനം നടത്തിയ അരാഗ്ചി ഞായറാഴ്ച തന്നെ റഷ്യയിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഇറാനും യുഎസും തമ്മിലുള്ള ചര്‍ച്ച ആരംഭിക്കുന്നതിനെ […]

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍; സഹകരിക്കുമെന്ന് ഹിസ്ബുളള

വാഷിംഗ്ടണ്‍: ഇസ്രയേലും ലെബനനും തമ്മില്‍ പത്തുദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. സഹകരിക്കുമെന്ന് ഹിസ്ബുളള അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ആദ്യ മണിക്കൂറുകളില്‍ സൗത്ത് ലെബനനില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായി. ഇസ്രയേലും ലെബനനും തമ്മില്‍ പത്തുദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താന്‍ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഓണുമായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണം വിജയകരമായിരുന്നുവെന്നും […]

‘ഇറാന്റെ നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും’: മുജ്തബ ഖമേനി

ടെഹ്റാന്‍: യുദ്ധത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനി. രാജ്യത്തെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല. നാശനഷ്ടങ്ങള്‍ക്ക് പരിഹാരത്തുക ഈടാക്കും. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഖമേനി പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കുമായി ഓരോ തുള്ളി ചോരയ്ക്കും പകരമായി നഷ്ടപരിഹാരം ഈടാക്കുമെന്ന് ഔദ്യോഗിക മാധ്യമങ്ങളിലൂടെ ഖമേനി വ്യക്തമാക്കി. യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കുമായി ഓരോ തുള്ളി […]