October 6, 2026

അവസരവാദികളെ കൊണ്ടുവന്ന് എല്‍ഡിഎഫിനെ നേരിടാമെന്നത് കേവലം വ്യാമോഹം മാത്രം: പിണറായി വിജയന്‍

കൊല്ലം: അവസരവാദരാഷ്ട്രീയത്തിന്റെ മൂര്‍ത്തിഭാവങ്ങളെ ജനം തിരസ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവസരവാദത്തിന്റെ മൂര്‍ത്തിഭാവങ്ങളെ കൊണ്ടുവന്ന് എല്‍ഡിഎഫിനെ നേരിട്ടുകളയാമെന്നത് കേവലം വ്യാമോഹം മാത്രമാണെന്ന് കാലം തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സിപിഎം വിട്ട് കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഐഷ പോറ്റിക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജനങ്ങളോടൊപ്പം ചേര്‍ന്നാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചത്. […]

യുവാക്കളുടേയും സ്ത്രീകളുടേയും വോട്ട് ലക്ഷ്യമിട്ട് ബിജെപി; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. അതിവേഗ റെയില്‍ പദ്ധതി പ്രകടനപത്രികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് വിവരം. യുവാക്കളുടേയും സ്ത്രീകളുടേയും വോട്ടു ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങള്‍ക്കും സാധ്യത. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരുവനന്തപുരത്ത് ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ കേസ് വിദ്യാര്‍ത്ഥികള്‍ക്കായും ചില പദ്ധതികള്‍ പ്രകടന പത്രികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ബിജെപി ക്യാംപിന് ആവേശമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം […]

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചതിന് കേസ്. 5 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പെരമ്പൂരില്‍ നിന്നും കൊളത്തൂരിലേക്ക് പോകുന്ന വഴിക്കിടയില്‍ റോഡ് ഷോയില്‍ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

തീയതി കുറിച്ചോളൂ, സംവാദത്തിന് ഞാന്‍ റെഡി; രാജീവ് ചന്ദ്രശേഖറെ വെല്ലുവിളിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: നേമത്തെ വികസന സംവാദത്തിന് ഇനി ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സ്ഥലവും സമയവും നിശ്ചയിക്കട്ടെയെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘ഏതു ദിവസമായാലും ഞാന്‍ സംവാദത്തിന് തയാറാണെന്നും ഇനി തീയതിയും സ്ഥലവും അദ്ദേഹം നിശ്ചയിക്കട്ടെ’ ശിവന്‍കുട്ടി പറഞ്ഞു. നേമത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഉച്ചയ്ക്ക് ശേഷം മാത്രം സംവാദത്തിന് വിളിക്കരുതെന്നും തനിക്ക് […]

ഐപിഎല്‍ ആവേശം ഇന്ന് മുതല്‍; ആദ്യ പോരാട്ടം ബെംഗളൂരു – ഹൈദരാബാദ്

ബെംഗളൂരു: ഐപിഎല്‍ 2026 ക്രിക്കറ്റിന് ഇന്ന് കൊടിയേറ്റം. വൈകീട്ട് 7.30 മുതല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ആദ്യ അങ്കം. മത്സരം തത്സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ വഴിയും മൊബൈലില്‍ ജിയോ ഹോട് സ്റ്റാറിലൂടെയും കാണാം. കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിന്‍; അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തവണ ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകില്ല. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂവിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് […]

കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിന്‍; അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിന്‍ പാതകള്‍ നിര്‍മിക്കുന്നതിനു സാധ്യതാ പഠനം നടത്താന്‍ അനുമതി തേടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യം വിശദമാക്കി തമിഴ്‌നാട് സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിനു കത്തയച്ചു. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി – നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും സേലം- കോയമ്പത്തൂര്‍ വഴി എറണാകുളത്തേക്കുമാണ് പാതകള്‍ പരിഗണിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നിര്‍മാണം പുരോഗമിക്കുന്ന അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ പാതയുടെ മാതൃകയില്‍ രാജ്യത്തെ പ്രധാന നഗരങ്ങളെ […]

ദിനേശ് ബീഡി സഹകരണ സംഘത്തിന് സോഫ്റ്റ് വെയര്‍; 700 കോടിയുടെ അഴിമതിക്ക് സര്‍ക്കാര്‍ നീക്കമെന്ന് ചെന്നിത്തല

ആലപ്പുഴ: സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പില്‍ 700 കോടിയുടെ സാമ്പത്തിക വെട്ടിപ്പിന് നീക്കം നടക്കുന്നു എന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വന്‍കുടലിലെ ക്യാന്‍സര്‍; പൊതുജന അവബോധം കുറവെന്ന് സര്‍വേ റിപ്പോര്‍ട്ട് ‘ഐ ടി മേഖലയില്‍ ഒരു പരിചയ സമ്പത്തും ഇല്ലാത്ത കമ്പനിയാണ് ദിനേശ് ബീഡി. ദിനേശ് ബീഡിക്ക് മാത്രം പങ്കെടുക്കാവുന്ന രീതിയില്‍ ടെണ്ടര്‍ വിളിച്ചു. വിചിത്രമായ നിബന്ധകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ടെണ്ടര്‍. പാര്‍ട്ടി താല്‍പര്യമുള്ളവര്‍ക്ക് […]

വന്‍കുടലിലെ ക്യാന്‍സര്‍; പൊതുജന അവബോധം കുറവെന്ന് സര്‍വേ റിപ്പോര്‍ട്ട്

വന്‍കുടലിലെ ക്യാന്‍സര്‍ ബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ വളരെ കുറഞ്ഞ അവബോധം മാത്രമാണുള്ളതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലോക വന്‍കുടല്‍ ക്യാന്‍സര്‍ മാസത്തോടനുബന്ധിച്ച് മെര്‍ക്ക് സ്‌പെഷ്യാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി സംഘടിപ്പിച്ച സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 14 ഇന്ത്യന്‍ നഗരങ്ങളിലായി നടത്തിയ ജീവിതശൈലി, ദഹനാരോഗ്യ അവബോധ സര്‍വേ പ്രകാരം വന്‍കുടലിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ഗുരുതരമാണെന്ന സംശയം കോഴിക്കോട് നിവാസികളില്‍ 19.9 ശതമാനം പേര്‍ക്ക് മാത്രമാണുള്ളതെന്ന് വ്യക്തമായി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കോഴിക്കോട് […]

പ്രധാനമന്ത്രി 29ന് തൃശൂരിലും പാലക്കാട്ടും പ്രചാരണത്തിനെത്തും, ഏപ്രില്‍ നാലിന് പാലായിലും തിരുവനന്തപുരത്തും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും. ഈ മാസം 29 ഞായറാഴ്ചയും ഏപ്രില്‍ നാല് ശനിയാഴ്ചയുമാണ് മോദിയെത്തുക. നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും നടക്കും. സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ രണ്ടരയ്ക്ക് പ്രധാനമന്ത്രി പാലക്കാട്ടെത്തും. 2.45 ന് സമ്മേളനം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. 3.50ന് പരിപാടി അവസാനിപ്പിച്ച് 4.10ന് തൃശൂരിലേക്കു പോകും. പ്രധാനമന്ത്രിയുടെ പൊതുസമ്മേളനം […]

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്. പെട്രോളിന്റെയും ഡീസലിന്റേയും അധിക എക്സൈസ് തീരുവ കുറക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceo.kerala.gov.in എന്ന വിലാസത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാം. വെബ്‌സൈറ്റിന് പുറമെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ കൈവശവും സൂക്ഷ്മപരിശോധനയ്ക്കായി അന്തിമ പട്ടിക ലഭ്യമാക്കും. അന്തിമപട്ടിക […]