October 6, 2026

‘രാഷ്ട്രീയക്കാരനാകേണ്ടെന്നും, സഭയുടെ കാര്യം നോക്കിയാല്‍ മതി ‘; മാര്‍പാപ്പയോട് ട്രംപ്

വാഷിങ്ടണ്‍: മാര്‍പാപ്പയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാര്‍പാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് നിര്‍ത്തണം എന്നാണ് ട്രംപിന്റെ ഉപദേശം. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദ്ദേഹത്തിന്റെ വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കാരനായ ലിയോയെ സഭ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തതെന്ന് തന്നെ നേരിടാന്‍ വേണ്ടിയാണ് എന്നും ട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ […]

അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുതാര്യത വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് പൂര്‍ത്തിയായി മൂന്ന് ദിവസം പിന്നിട്ടിട്ടും അന്തിമ കണക്കുകള്‍ പുറത്തുവിടാത്തതിനെതിരെ പ്രതിപക്ഷ നേതാവ്. അന്തിമ പോളിങ് ശതമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണമടക്കമുള്ള കണക്കും പുറത്തുവിടാനുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പോളിങ് ശതമാനം ഉള്‍പ്പെടെ പുറത്തുവിട്ട് തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് […]

‘ഇറാന്റെ നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും’: മുജ്തബ ഖമേനി

ടെഹ്റാന്‍: യുദ്ധത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനി. രാജ്യത്തെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല. നാശനഷ്ടങ്ങള്‍ക്ക് പരിഹാരത്തുക ഈടാക്കും. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഖമേനി പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കുമായി ഓരോ തുള്ളി ചോരയ്ക്കും പകരമായി നഷ്ടപരിഹാരം ഈടാക്കുമെന്ന് ഔദ്യോഗിക മാധ്യമങ്ങളിലൂടെ ഖമേനി വ്യക്തമാക്കി. യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കുമായി ഓരോ തുള്ളി […]

2018 പ്രളയത്തിന് കാരണം സ്പില്‍വേ തുറക്കാന്‍ വൈകിപ്പിച്ചത്; കൃഷ്ണന്‍കുട്ടിക്കെതിരെ ശബദരേഖയുമായി കുഴല്‍നാടന്‍

മൂവാറ്റുപുഴ: 2018 ലെ പ്രളയത്തിന് കാരണം സര്‍ക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നു എന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ സിറ്റിങ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ മാത്യു കുഴല്‍നാടന്‍. നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയും ഒന്നാം പിണറായിസര്‍ക്കാരിലെ ജലചേന വകുപ്പ് മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിയുടെ ശബദരേഖ വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെച്ചാണ് കുഴല്‍നാടന്റെ ആരോപണം. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിപ്പിച്ചതിനെ കുറിച്ചും പെരിങ്ങല്‍ക്കുത്തിലെക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമകേടുകളും അഴിമതിയും നടന്നതിനെ കുറിച്ച് കൃഷ്ണന്‍കുട്ടി ഒരു പാര്‍ട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയുടെ ഉള്ളടക്കമെന്ന് കുഴല്‍നാടന്‍ അവകാശപ്പെടുന്നു. മാത്യൂ […]

ഇന്ന് കൊട്ടിക്കലാശം, കേരളം വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടു നിന്ന പ്രചാരണം ഇന്ന് അവസാനിക്കും. ഓരോ മണ്ഡലത്തിന്റേയും വിവിധ കേന്ദ്രങ്ങളില്‍ ആവേശമുണ്ടാക്കാന്‍ സ്ഥാനാര്‍ഥികളും നേതാക്കളും അണികളും എത്തും.അവസാന നിമിഷം വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദേശീയ നേതാക്കള്‍ സജീവമായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നാളെ നിശബ്ദ പ്രചാരണം ആണ്. മറ്റന്നാള്‍ കേരളം പോളിങ് ബൂത്തിലേയ്ക്ക് നീങ്ങും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വികസനം വോട്ടാകുമെന്നും ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. […]

ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി ; കാരണം, ഭാര്യ പിണങ്ങിപ്പോയി

പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുമ്പിലെ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ എത്തി അനുനയിപ്പിച്ചാണ് യുവാവിനെ താഴെയിറക്കിയത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ 23 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ചെന്നീര്‍ക്കര ഊന്നുകല്‍ ജംങ്ഷന് സമീപത്തെ കെഎസ്ഇബി 11 കെവി ലൈന്‍ ട്രാന്‍സ്ഫോര്‍മര്‍ ലിങ്ക് പോസ്റ്റില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബ്ലേഡ് ഉള്‍പ്പെടെയുള്ള […]

കേരളത്തില്‍ 80 മണ്ഡലങ്ങളില്‍ കടുത്ത മത്സരം ; എറണാകുളം ജില്ലയില്‍ എന്‍ഡിഎ ആറു സീറ്റ് നേടും: സാബു ജേക്കബ്

കൊച്ചി: എറണാകുളം ജില്ലയില്‍ എന്‍ഡിഎയ്ക്ക് ആറു സീറ്റില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ട്വന്റി20 ചെയര്‍മാന്‍ സാബു എം ജേക്കബ്. സംസ്ഥാനത്ത് 80 സീറ്റുകളില്‍ എന്‍ഡിഎ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. കേരളത്തില്‍ എന്‍ഡിഎ തൊട്ടുകൂടാത്തവരല്ലെന്നും സാബു ജേക്കബ് പറഞ്ഞു. ക്രിസ്ത്യാനികളെ മൈക്രോ മൈനോറിറ്റി ആയി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സ്- പോള്‍ ടോക്സില്‍ സംസാരിക്കുകയായിരുന്നു സാബു ജേക്കബ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 2021 […]

ബിജെപിക്കാരന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവര്‍

കണ്ണൂര്‍: പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. പാട്യം പതിനാറാം വാര്‍ഡ്പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സിനിമ സെറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുന്നു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞദിവസം അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനാല്‍ പുതിയ അഭിഭാഷകനാകും വരിക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കേസില്‍ രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നാണ് പൊലീസ് പറയുന്നത്. ജയിലില്‍ […]

അനൗണ്‍സ്മെന്റ് വിവാദം; ടി പി രാമകൃഷ്ണന് നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന അനൗണ്‍സ്മെന്റ് വിവാദത്തില്‍ യുഡിഎഫിന്റ പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന് നോട്ടീസ്. പേരാമ്പ്ര യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ ബാലനാരായണന്‍ നല്‍കിയ പരാതിയിലാണ് ടിപി രാമകൃഷ്ണനോട് വീശദീകരണം തേടിയിട്ടുള്ളത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ നിന്നുണ്ടായത് സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുന്ന അനൗണ്‍സ്മെന്റാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അനൗണ്‍മെന്റുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസിലും റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെയും യുഡിഎഫ് പരാതി […]