October 21, 2026

നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി നടത്തിയ നൂറോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന നൂറോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് നിലമ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘ചെങ്കൊടി തൊട്ടുകളിക്കണ്ട’ എന്ന ബാനറും അന്‍വറിന്റെ കോലവുമായാണ് സിപിഐഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. Also Read; അന്‍വറിന്റെ വീടിന് പോലീസ് സുരക്ഷ; കൊല്ലാം തോല്‍പ്പിക്കാനാവില്ല എന്ന് നിലമ്പൂരില്‍ ഫ്ളക്സ് ബോര്‍ഡ് അന്‍വറിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ […]

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു, ഒളിപ്പിച്ചത് ഇവരാണെന്ന് സൂചന

കൊച്ചി: ലൈംഗികാരോപണ കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി ആരോപണം. ഷഹീനിന്റെ സുഹൃത്തുക്കളായ മലപ്പുറം സ്വദേശി നദീറിനെയും എറണാകുളം സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്തതെന്ന് കുടുംബം പറയുന്നു. എന്നാല്‍ ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെന്നും പോലീസ് അറിയിച്ചു. പുലര്‍ച്ചെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്ന് പുലര്‍ച്ചയാണ് ഇരുവരെയും വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തതെന്നും കുടുംബം പറയുന്നു. വൈറ്റില തൈക്കൂടത്ത് നിന്ന് കസ്റ്റഡിയില്‍ […]

പ്രസംഗിക്കുന്നതിനിടെ ഖാര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് ഖാര്‍ഗെ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രചാരണ പരിപാടികളില്‍ ഞായറാഴ്ച ഉച്ചയോടെ പ്രസംഗിക്കുമ്പോഴായിരുന്നു ഖാര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. Also Read; നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്തിരിക്കും, ഇസ്രയേലിനോട് ഇറാന്‍ പരമോന്നത നേതാവ് ഖമനയി പ്രസംഗം തുടങ്ങുമ്പോള്‍ മുതല്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കെ വാക്കുകള്‍ മുറിഞ്ഞ് ശ്വാസതാളം ദ്രുതഗതിയിലായി. ഉടന്‍ തന്നെ വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളെത്തി ഖാര്‍ഗെയെ താങ്ങിനിര്‍ത്തി. പ്രസംഗം […]

നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്തിരിക്കും, ഇസ്രയേലിനോട് ഇറാന്‍ പരമോന്നത നേതാവ് ഖമനയി

ബെയ്റൂട്ട്: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയെ (64) വധിച്ചതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. വെളളിയാഴ്ച തെക്കന്‍ ലബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി കൊല്ലപ്പെടുന്നത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്ക് ഇറാനാണ് പിന്തുണ നല്‍കുന്നത്. Also Read; അന്‍വറിന്റെ വീടിന് പോലീസ് സുരക്ഷ; കൊല്ലാം തോല്‍പ്പിക്കാനാവില്ല എന്ന് നിലമ്പൂരില്‍ ഫ്ളക്സ് ബോര്‍ഡ് ഹസന്‍ നസ്റല്ലയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ അഞ്ചു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ചരിത്രപരമായ വഴിത്തിരിവാണെന്നായിരുന്നു ഹസന്‍ നസ്റല്ലയെ […]

അന്‍വറിന്റെ വീടിന് പോലീസ് സുരക്ഷ; കൊല്ലാം തോല്‍പ്പിക്കാനാവില്ല എന്ന് നിലമ്പൂരില്‍ ഫ്ളക്സ് ബോര്‍ഡ്

മലപ്പുറം: പി വി അന്‍വര്‍ എം എല്‍ എയുടെ വീടിന് സുരക്ഷയൊരുക്കി പോലീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒതായിലെ വീടിന് പുറത്ത് എടവണ്ണ പോലീസ് പിക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അന്‍വര്‍, ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. Also Read; സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരില്‍ അന്‍വറിന്റെ വിശദീകരണ യോഗം ഇന്ന് 24 മണിക്കൂറും പോലീസ് പിക്കറ്റ് ഒതായിലെ വീടിന് പുറത്ത് വേണമെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. […]

സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരില്‍ അന്‍വറിന്റെ വിശദീകരണ യോഗം ഇന്ന്

മലപ്പുറം: സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂരിലെ ഏറ്റവും അധികം ജനത്തിരക്കുള്ള ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 ന് നടക്കുന്ന പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അന്‍വറിന്റെ അവകാശവാദം. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തിലും അന്‍വര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. മാമി തിരോധാനത്തില്‍ കോഴിക്കോട് പൊതുയോഗം നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂരില്‍ പോലീസ് സുരക്ഷ […]

ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഐടി ആക്ട് പ്രകാരം കൊച്ചി സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച് ബാലചന്ദ്രമേനോന്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. Also Read; അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്; ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം യൂട്യൂബ് ചാനലുകള്‍ ആലുവ സ്വദേശിയുടെ വെളിപ്പെടുത്തല്‍ എന്ന പേരിലാണ് വീഡിയോ സംപ്രേക്ഷണം ചെയ്തത്. നേരത്തെ നടന്മാരായ […]

അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്; ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. അതേസമയം സിദ്ദിഖ് ഒളിവില്‍ കഴിയുന്നതില്‍ ഉന്നതരുടെ പങ്ക് അന്വേഷണ സംഘവും തള്ളിക്കളയുന്നില്ല. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തില്‍ സിദ്ദിഖിന് ഒളിവില്‍ കഴിയാന്‍ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന കാര്യം നാളെ സുപ്രീം കോടതിയില്‍ വാദമായി ഉന്നയിക്കും. Also Read; ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തി; പി വി അന്‍വറിനെതിരെ പോലീസ് കേസ് നാളെ മുന്‍കൂര്‍ […]

ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തി; പി വി അന്‍വറിനെതിരെ പോലീസ് കേസ്

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ പോലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കോട്ടയം കറുകച്ചാല്‍ പോലീസാണ് കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയില്‍ പി വി അന്‍വറിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അന്‍വറിന്റെ വെളുപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യതാ ലംഘനമെന്നാണ് പരാതി. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് അന്‍വറിനെതിരെ പോലീസ് കേസെടുത്തത്. ഈ കേസ് അന്വേഷണം പ്രത്യേക […]

പുഷ്പന് വിട പറയാനൊരുങ്ങി നാട്; നാളെ തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടും. തുര്‍ന്ന് രാവിലെ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളിലും 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് അഞ്ചുമണിയോടെയായിരിക്കും സംസ്‌കാരം. നാളെ തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും Also Read; അര്‍ജുന്‍ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും ; അന്തിമോപചാരം അര്‍പ്പിച്ച് നാട്, മൃതദേഹം സംസ്‌കരിച്ചു […]