October 22, 2026

വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അതിക്രമിച്ചു കയറി 17 വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി നല്‍കി വിട്ടയച്ച് അജ്ഞാതര്‍

തവനൂര്‍: വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അതിക്രമിച്ചു കയറി 17 വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി നല്‍കി അജ്ഞാതര്‍. മലപ്പുറം തവനൂരിലെ കേളപ്പന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്.സ്‌കൂള്‍ അധികൃതര്‍ അറിയാതെയാണ് അജ്ഞാതര്‍ ഇത് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം സ്‌കൂളില്‍ പുതിയതായി ചേര്‍ന്ന വിദ്യാര്‍ഥികളെയാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ സ്‌കൂളില്‍നിന്ന് ‘വിടുതല്‍’ ചെയ്തത്. Also Read ; പൂരം കലക്കല്‍ വിവാദം; എഡിജിപിക്ക് തിരിച്ചടി, റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി, അന്വേഷണത്തിന് ശുപാര്‍ശ രേഖകള്‍പ്രകാരം ടി.സി അനുവദിച്ചതോടെ സാങ്കേതികമായി വിദ്യാര്‍ഥികള്‍ […]

പൂരം കലക്കല്‍ വിവാദം; എഡിജിപിക്ക് തിരിച്ചടി, റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി, അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. പൂരം കലക്കിയതില്‍ മറ്റ് ബാഹ്യ ഇടപെടലില്ലെന്നായിരുന്നു എഡിജിപിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടാണ് ആഭ്യന്തര സെക്രട്ടറി തള്ളിയത്. പോരാത്തതിന് പൂരം കലക്കല്‍ വിവാദത്തില്‍ വീണ്ടും അന്വേഷണം വേണമെന്നും സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. അതോടൊപ്പം എഡിജിപിക്കെതിരെയും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്. Also Read ; ‘നീതിയില്ലെങ്കില്‍ നീ തീയാവുക’, അന്‍വര്‍ പിറകോട്ടില്ല ; ഇന്ന് വൈകീട്ട് 4.30ന് […]

‘നീതിയില്ലെങ്കില്‍ നീ തീയാവുക’, അന്‍വര്‍ പിറകോട്ടില്ല ; ഇന്ന് വൈകീട്ട് 4.30ന് മാധ്യമങ്ങളെ കാണും

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന മുന്നറിയിപ്പുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ രംഗത്ത്. വ്യാഴായ്ച വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അന്‍വര്‍ നിലപാട് വീണ്ടും കടുപ്പിച്ചിരിക്കുന്നത്. Also Read ; വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ ; പോക്‌സോ കേസില്‍ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍ ‘വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്.’നീതിയില്ലെങ്കില്‍ നീ […]

വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍ ; പോക്‌സോ കേസില്‍ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍

തൃശൂര്‍: പോക്‌സോ കേസില്‍ എസ്.ഐ അറസ്റ്റില്‍. കേരള പോലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരന്‍ ആണ് കസ്റ്റഡിയിലുള്ളത്. തൃശൂരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. രണ്ടു വര്‍ഷം മുമ്പ് ചെപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറില്‍ വച്ച് പീഡിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്കെത്തിച്ചത്. സ്‌കൂള്‍ കൗണ്‍സിലിങിലാണ് വിദ്യാര്‍ത്ഥിനി പീഡന വിവരം തുറന്നു പറഞ്ഞത്. Also Read ; ‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താന്‍, ശരിയായ അന്വേഷണം നടത്താതെ കേസില്‍ പ്രതിയാക്കി : […]

‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താന്‍, ശരിയായ അന്വേഷണം നടത്താതെ കേസില്‍ പ്രതിയാക്കി : മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

ഡല്‍ഹി : ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. താരസംഘടനയായ അമ്മയും ഡബ്ല്യൂസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് നടന്‍ സിദ്ദിഖ് ജാമ്യാപേക്ഷ ഹര്‍ജിയില്‍ വ്യക്തമാക്കി. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ ബലാത്സംഗ കേസില്‍ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. Also Read ; അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും ഓണ്‍ലൈന്‍ ആയാണ് നടന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ […]

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ നിന്നും അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു.ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.നിലവില്‍ അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ക്രെയിന്‍ ഉപയോഗിച്ച് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു. അതേസമയം അര്‍ജുനോടൊപ്പം കാണാതായ […]

അന്‍വര്‍ പറയുന്നത് പോലെയുള്ള ആളല്ല ശശി, അന്‍വര്‍ തിരുത്തിയേ പറ്റൂ – എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇടത് എംഎല്‍എ പി വി അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ പരാതി പരിശോധിക്കുമെന്ന് പറഞ്ഞ ഗോവിന്ദന്‍, ശശി അത്തരം മോശം കാര്യങ്ങളൊന്നും ചെയില്ലെന്നും അടിവരയിട്ടു. പാര്‍ട്ടിക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ട് വീണ്ടും പരസ്യപ്രസ്താവന നടത്തിയ പി വി അന്‍വര്‍ തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read ; മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതി […]

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതി ; സുരേഷ് ഗോപിക്കെതിരെ കേസില്ല

തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസില്ല. സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പോലീസ് പരാതിക്കാരനായ അനില്‍ അക്കരയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പരാതിയെ തുടര്‍ന്ന് തൃശൂര്‍ എസിപിയായിരുന്നു പരാതി അന്വേഷിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും തൃശൂര്‍ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പോലീസ് അറിയിച്ചു. Also Read ; ലോറിക്കുള്ളില്‍ അര്‍ജുന്റെ മൃതദേഹം, ഉറപ്പിച്ച് ജില്ലാ ഭരണകൂടം; ഡിഎന്‍എ പരിശോധനയില്ലാതെ മൃതദേഹം വിട്ടുനല്‍കും […]

ലോറിക്കുള്ളില്‍ അര്‍ജുന്റെ മൃതദേഹം, ഉറപ്പിച്ച് ജില്ലാ ഭരണകൂടം; ഡിഎന്‍എ പരിശോധനയില്ലാതെ മൃതദേഹം വിട്ടുനല്‍കും

ബെംഗളൂരു: ഷിരൂരില്‍ നിന്ന് കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹം തന്നെയെന്ന് ഉറപ്പിച്ച് ജില്ലാഭരണകൂടം. ഡിഎന്‍എ പരിശോധനയില്ലാതെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാന്‍ കാര്‍വാര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.72 ദിവസങ്ങള്‍ക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനില്‍ നിന്നും അര്‍ജുന്റെ മൃതദേഹം പുറത്തെടുത്തത്. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അര്‍ജുന്‍ ലോറിയില്‍ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുന്നത്. Also Read ; ഗംഗാവലി പുഴയില്‍ നിന്നും അര്‍ജുന്റെ ലോറി കണ്ടെത്തി , ലോറിയുടെ കാബിനുള്ളില്‍ മൃതദേഹവും ഷിരൂരില്‍ ദേശീയപാതയിലുണ്ടായ […]

ഗംഗാവലി പുഴയില്‍ നിന്നും അര്‍ജുന്റെ ലോറി കണ്ടെത്തി , ലോറിയുടെ കാബിനുള്ളില്‍ മൃതദേഹവും

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ കാബിനുള്ളില്‍ ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായ ഈ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. Also Read ; തൃശൂര്‍ പൂരം വിവാദം ; ജുഡീഷ്യല്‍ അന്വേഷണം വേണം, ഇപ്പോള്‍ നടക്കുന്നത് കള്ളക്കളിയാണ് : രമേശ് ചെന്നിത്തല ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ […]