October 22, 2026

തൃശൂര്‍ പൂരം വിവാദം ; ജുഡീഷ്യല്‍ അന്വേഷണം വേണം, ഇപ്പോള്‍ നടക്കുന്നത് കള്ളക്കളിയാണ് : രമേശ് ചെന്നിത്തല

കോഴിക്കോട്: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്നത് കള്ളക്കളിയാണ്. ജനരോഷം കാരണമാണ് ഇപ്പോള്‍ അന്വേഷണം പോലും പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. Also Read ; എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന തീരുമാനം എടുക്കേണ്ടത് മുകേഷ് ; നിലപാട് വ്യക്തമാക്കി പി കെ ശ്രീമതി ഇപ്പോള്‍ നടക്കുന്നത് കള്ളനും പൊലീസും കളിയാണ്. അന്വേഷണത്തില്‍ […]

എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന തീരുമാനം എടുക്കേണ്ടത് മുകേഷ് ; നിലപാട് വ്യക്തമാക്കി പി കെ ശ്രീമതി

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ എം മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെ പി കെ ശ്രീമതി. കേസില്‍ ആരോപണ വിധേയനായ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണോ എന്ന തീരുമാനം എടുക്കേണ്ടത് മുകേഷാണെന്നും പി കെ ശ്രീമതി പറഞ്ഞു. അതേസമയം മുകേഷിന്റെ രാജി വേണ്ടെന്ന് സിപിഎം തീരുമാനിച്ചിരിക്കേയാണ് മുകേഷിനെ വെട്ടിലാക്കുന്ന നിലപാടുമായി ശ്രീമതി രംഗത്തെത്തിയിരിക്കുന്നത്. Also Read ; സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ; എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മുകേഷ് […]

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ; എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 2 പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തില്‍ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. Also Read ; ‘ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കണം’; അമ്മയെ ബലാത്സംഗം ചെയ്ത് മകന്‍, ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി എഡിജിപിയുടെ സുഹൃത്തായ ആര്‍എസ്എസ് […]

‘ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കണം’; അമ്മയെ ബലാത്സംഗം ചെയ്ത് മകന്‍, ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി

ലഖ്‌നൗ: അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. കേസില്‍ പ്രതിയായ ആബിദിനെയാണ് കോടതി ശിക്ഷിച്ചത്. 51000 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. Also Read ; നടിയുടെ പീഡന പരാതി; ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ് ശര്‍മ പറയുന്നതനുസരിച്ച്, കഴിഞ്ഞവര്‍ഷം ജനുവരി 16-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാനായി 60-കാരിയായ സ്ത്രീയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. […]

നടിയുടെ പീഡന പരാതി; ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്. അതേസമയം ഇടവേള ബാബുവിന് നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കാന്‍ സാധ്യതയുണ്ട്. Also Read ; സിദ്ദിഖ് രക്ഷപ്പെട്ടത് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന്; നടന്‍ കേരളത്തില്‍ തന്നെ ഉണ്ടെന്ന് സൂചന അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് […]

സിദ്ദിഖ് രക്ഷപ്പെട്ടത് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന്; നടന്‍ കേരളത്തില്‍ തന്നെ ഉണ്ടെന്ന് സൂചന

കൊച്ചി: ബലാത്സംഗ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖ് കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് കടന്നതെന്നാണ് വിവരം. അതേസമയം നടന്‍ രക്ഷപ്പെടാന്‍ സ്വന്തം വാഹനം ഉപയോഗിച്ചിട്ടില്ലെന്നും സുഹൃത്തുക്കളുടെ വാഹനമാണ് ഉപയോഗിച്ചതെന്നും വിവരമുണ്ട്. സിദ്ദിഖ് കേരളത്തിലാണ് ഒളിവില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. Also Read ; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രി; അന്വേഷണത്തില്‍ തീരുമാനം ഇന്നറിയാം നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് മുന്‍കൂര്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ നടന്റെ ആലുവയിലെ വീട്ടുപടിക്കല്‍ത്തന്നെയുണ്ടായിരുന്നു […]

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രി; അന്വേഷണത്തില്‍ തീരുമാനം ഇന്നറിയാം

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം. എഡിജിപി ഡിജിപിക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടും, എഡിജിപിക്കെതിരായ കുറിപ്പും മുഖ്യമന്ത്രി ഇന്നലെ പരിശോധിച്ചിരുന്നു. എഡിജിപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഡിജിപിയുടെ കുറിപ്പിലുള്ളത്. ഇതുംകൂടി പരിഗണിച്ചാകും സര്‍ക്കാര്‍ നീക്കം. Also Read; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ; സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി അതിജീവിത പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ സംശയാസ്പദ നീക്കമുണ്ടായെന്നാണ് എഡിജിപിയുടെ കണ്ടെത്തല്‍. വിശദമായ അന്വേഷണമാണ് സിപിഐയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ആവശ്യപ്പെടുന്നത്. ഗൂഡാലോചന പുറത്തുവരാന്‍ വിശദമായ […]

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ; സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി അതിജീവിത

കൊച്ചി: ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. അതേസമയം സിദ്ദിഖ് ഇന്ന് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. അതേസമയം കേസിലെ അതിജീവിത തടസഹര്‍ജി നല്‍കിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹര്‍ജി നല്‍കാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അര്‍ധരാത്രിയും പരിശോധന തുടരുകയായിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് നിയശ്ചയിച്ച് കേരളം ; മിനിമം ചാര്‍ജ് 600 മുതല്‍ 2500 രൂപ വരെ

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറാണ് ഇതു സംബന്ധിച്ച വിവരമറിയിച്ചത്. തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യമുള്ള ഡി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. Also Read […]

ഹരിണി അമരസൂര്യ പുതിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയെ തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് മുമ്പാകെ ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു. എന്‍പിപി എംപിയായ ഹരിണി അമരസൂര്യ സര്‍വ്വകലാശാല അധ്യാപികയും വിദ്യാഭ്യാസ അവകാശപ്രവര്‍ത്തകയുമാണ്. Also Read ; അന്ന സെബാസ്റ്റ്യൻ്റെ മരണം ; ഇ വൈ ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ച്  ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പേരുകേട്ട അമരസൂര്യയുടെ നിയമനം ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണവര്‍. 2020-ലാണ് 54-കാരിയായ […]