October 22, 2026

ഇപിക്കെതിരെ പി ജയരാജന്‍ ; വൈദേകം റിസോര്‍ട്ട് വിവാദം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ പിയ്‌ക്കെതിരെ കുരുക്ക് മുറുക്ക് പി ജയരാജന്‍. ഇപിക്കെതിരായ വൈദേകം റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തെന്നായിരുന്നു സംസ്ഥാന സമിതിയില്‍ പി ജയരാജന്റെ ചോദ്യം. എന്നാല്‍ നിലവില്‍ ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നായിരുന്നു യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. ഇപിക്കെതിരായ നടപടിയില്‍ തുടര്‍ നടപടികള്‍ക്കുള്ള എല്ലാ പഴുതുമിട്ടാണ് നേതൃത്വത്തിന്റെ നില്‍പ്പ്. Also Read ; എഡിജിപി എം ആര്‍ അജിത് കുമാറും മുഖ്യമന്ത്രിയും ഇന്ന് ഒരേ […]

എഡിജിപി എം ആര്‍ അജിത് കുമാറും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയില്‍

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയില്‍ എത്തും. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎല്‍എയായ പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങളില്‍ മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.അന്‍വറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദര്‍വേശ് […]

എഡിജിപി എംആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്,ആളുകളെ കൊല്ലിച്ചിട്ടുണ്ട് – പി വി അന്‍വര്‍

മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. എംആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്നയാളാണ് അജിത് കുമാറെന്നും അന്‍വര്‍ ആരോപിക്കുന്നുണ്ട്.അജിത്ത് കുമാറിന്റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുന്നു.ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാമെന്നും പിവി അന്‍വര്‍ പറഞ്ഞു. Also Read ; ഹേമകമ്മിറ്റി റിപ്പോര്‍ട്ട്‌; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി സുജിത്ത് ദാസ് […]

ഹേമകമ്മിറ്റി റിപ്പോര്‍ട്ട്‌; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി

ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടിയും. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിവാദ പശ്ചാത്തലത്തില്‍ പ്രതികരിക്കാതിരുന്ന മമ്മൂട്ടി ഒടുവില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് പ്രതികരണം വൈകിയതെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. Also Read; ഗൂഗിള്‍ മാപ്പ് പണി തന്നു…..കൊച്ചിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ലോറി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍ ‘ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും […]

ഗൂഗിള്‍ മാപ്പ് പണി തന്നു…..കൊച്ചിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ലോറി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍

കണ്ണൂര്‍ : നമ്മള്‍ പലപ്പോഴും യാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പാണ്. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴിയിലൂടെ പോയാല്‍ പണികിട്ടുമെന്ന കാര്യം വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അത്തരത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി പോയ ലോറി വഴി തെറ്റി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍. Also Read ; നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പില്‍ അനിശ്ചിതത്വം ; അതേസമയം ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് 2.45 കോടി അനുവദിച്ച് സര്‍ക്കാര്‍ കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് പോകേണ്ട […]

നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പില്‍ അനിശ്ചിതത്വം ; അതേസമയം ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് 2.45 കോടി അനുവദിച്ച് സര്‍ക്കാര്‍

ആലപ്പുഴ: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ മഹാ ദുരന്തത്തെ തുടര്‍ന്ന് മാറ്റി വെച്ച നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു. വള്ളം കളിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും വ്യക്തമാക്കിയതായി കേരള ബോട്ട് റേസ് ഫെഡറേഷന്‍ കോഡിനേഷന്‍ കമ്മിറ്റി പ്രതികരിച്ചു. അതേസമയം നെഹ്‌റു ട്രോഫിക് പണമില്ലെന്ന് പറയുമ്പോളും ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് സര്‍ക്കാര്‍ രണ്ടു കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചത് വിവാദമായിട്ടുണ്ട്. Also […]

സഹനിര്‍മാതാവിന്റെ പരാതി; ആര്‍ഡിഎക്‌സ് നിര്‍മാതാക്കള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

കൊച്ചി: ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്. വഞ്ചന,ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തൃപ്പൂണിത്തുറ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സിനിമാ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. തൃപ്പൂണിത്തറ മജിസ്‌ട്രേറ്റ് കേടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.തൃപ്പൂണിത്തുറ സ്വദേശിയും സിനിമയുടെ സഹനിര്‍മാതാവുമായ അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് പോലീസ് നടപടി. സിനിമയുടെ നിര്‍മാണത്തിനായി 6 കോടി നല്‍കിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നല്‍കാമെന്ന ഉറപ്പ് നിര്‍മാതാക്കള്‍ പാലിച്ചില്ലെന്നായിരുന്നു പരാതി. Also Read ; ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍ […]

ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതര പരിക്ക് ; മുറിവാലന്‍കൊമ്പന്‍ ചെരിഞ്ഞു

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലന്‍ കൊമ്പന്‍ ചെരിഞ്ഞു. കഴിഞ്ഞ മാസം 21നായിരുന്നു ഇരു കൊമ്പന്‍മാരും തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മുറിവാലന്‍ കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ശനിയാഴ്ച അവശനിലയില്‍ കണ്ടെത്തിയ മുറിവാലന്‍ കൊമ്പന്‍ ചെരിയുകയായിരുന്നു. Also Read ; സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ജെ ബേബി അന്തരിച്ചു ചിന്നക്കനാല്‍ വിലക്കില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള കാട്ടിലാണ് മുറിവാലന്‍ കൊമ്പനെ അവശനിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ അനുരാജിന്റെ നേതൃത്വത്തില്‍ […]

നടന്‍മാര്‍ക്കെതിരായ പീഡനക്കേസ്; താര സംഘടന എഎംഎംഎയുടെ ഓഫീസില്‍ പോലീസ് പരിശോധന

കൊച്ചി: നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിയുള്ള പീഡന കേസുമായി ബന്ധപ്പെട്ട് താര സംഘടന എഎംഎംഎയുടെ ഓഫീസില്‍ പോലീസ് പരിശോധന. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം ഓഫീസിലെത്തി നടത്തിയ പരിശോധനയില്‍ ഇരുവരും സംഘടനയുടെ ഭാരവാഹികളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചു. Also Read; പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും, നിയമ പോരാട്ടം തുടരും: ജയസൂര്യ അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇടവേള ബാബു പ്രത്യേക അന്വേഷണ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് ലൈംഗികാരോപണം എന്ന് […]

സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ജെ ബേബി അന്തരിച്ചു

കോഴിക്കോട്: സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ജെ ബേബി അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേര്‍ന്ന കളരിയില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാടക കലാകാരന്‍, സാഹിത്യകാരന്‍, ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകള്‍ അടയാളപ്പെടുത്തിയിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ ജെ ബേബിയുടെ മാവേലി മന്റം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും […]