October 23, 2026

മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണം; നിലപാടിലുറച്ച് ബൃന്ദ കാരാട്ടും ആനി രാജയും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ മുകേഷ് രാജിവെക്കണമെന്ന നിലപാടിലുറച്ച് ബൃന്ദ കാരാട്ട്. തങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. Also Read; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്‍ എം മുകേഷിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുളള രാജിയില്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ആരോപണം നേരിട്ടവര്‍ […]

മലപ്പുറം എസ്പിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: മലപ്പുറം എസ് പി  ശശിധരന്റെ ഔദ്യോഗിക വസതിയായ ക്യാമ്പ് ഓഫീസിന് മുമ്പില്‍ ബാനറുകളുമായി കുത്തിയിരിപ്പ് സമരം നടത്തി പി വി അന്‍വര്‍ എംഎല്‍എ. എസ്പി ഓഫീസില്‍ നിന്നും മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ചാണ് എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത്. Also Read ; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്‍ പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടിയെടുക്കാനും എംഎല്‍എ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം […]

മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്‍

കോഴിക്കോട്: നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. നിര്‍മാതാവും സംവിധായകനുമായി കെ എ ദേവരാജന്‍ നല്‍കിയ പരാതിയാണ് കോഴിക്കോട് അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുക. നേരത്തെ ജൂലൈ ഒമ്പതിന് കേസ് പരിഗണിച്ച കോടതി ആഗസ്റ്റ് 30ന് മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. Also Read ; കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക് പരിക്ക് ‘സ്വപ്നമാളിക’ […]

കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും തമ്മില്‍ കൂട്ടിയിടിച്ചു. ഇരുബസുകളിലുമായി 30 ഓളം യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. Also Read ; സിപിഐ നിലപാട് സ്ത്രീപക്ഷം, തെറ്റ് ചെയ്തവര്‍ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും – ചിഞ്ചുറാണി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട്. […]

സിപിഐ നിലപാട് സ്ത്രീപക്ഷം, തെറ്റ് ചെയ്തവര്‍ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും – ചിഞ്ചുറാണി

കൊല്ലം: എം മുകേഷ് എംഎല്‍എയുടെ രാജി സംബന്ധിച്ച സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ നിലപാട് സ്ത്രീപക്ഷമാണെന്നും ആനിരാജയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കെന്നും ചിഞ്ചുറാണ് പറഞ്ഞു. എത്ര ഉന്നതനായാലും കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായമില്ല സിപിഐയുടെ ദേശീയ നേതാക്കള്‍ പറഞ്ഞത് തന്നെയാണ് പാര്‍ട്ടി നിലപാടെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു. Also Read ; നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ് ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന […]

നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. നടിക്ക് നേരെ തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസിന് കൈമാറും. ഇതോടെ ജയസൂര്യക്കെതിരെ രണ്ടാമത്തെ കേസാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ആദ്യ കേസ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് രജിസ്റ്റര്‍ ചെയ്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. Also Read; കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ ഓറഞ്ച് […]

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് തുടങ്ങീ നാല് ജില്ലകളില്‍ നിലവില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. പാക്കിസ്ഥാന്‍ നല്‍കിയ ‘അസ്‌ന’ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റ് അറബികടലില്‍ പ്രവേശിച്ച് ഒമാന്‍ ഭാഗത്തേക്ക് നീങ്ങാനാണ് […]

വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്തു; മുകേഷിന്റെ യാത്ര അതീവ സുരക്ഷയില്‍

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയനായ നടന്‍ മുകേഷ് വാഹനത്തില്‍ നിന്ന് എംഎല്‍എ ബോര്‍ഡ് നീക്കി. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. അതേസമയം എങ്ങോട്ടാണ് യാത്രയെന്നതില്‍ വ്യക്തതയില്ല. അതീവ സുരക്ഷയിലാണ് മുകേഷിന്റെ യാത്ര. Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് […]

ലൈംഗിക പീഡന പരാതി ; മുകേഷിന് താല്‍കാലിക ആശ്വാസം, സെപ്റ്റംബര്‍ 3 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്ക്ക് താല്‍കാലിക ആശ്വാസം. എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. സെപ്റ്റംബര്‍ മൂന്ന് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയില്‍ മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തത്. ഈ സാഹചര്യത്തില്‍ ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്. Also Read; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു, നഗ്നചിത്രം പകര്‍ത്തി ; ‘ബ്രോ ഡാഡി’ അസി.ഡയറക്ടര്‍ക്കെതിരെ പീഡന പരാതി ആരോപണത്തില്‍ കേസെടുത്തതോടെ മുകേഷ് എംഎല്‍എ സ്ഥാനത്ത് […]

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു, നഗ്നചിത്രം പകര്‍ത്തി ; ‘ബ്രോ ഡാഡി’ അസി.ഡയറക്ടര്‍ക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: പൃഥ്വരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി.സിനിമയില്‍ അവസരം വാഗാദാനം ചെയ്താണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി. ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇതുവെച്ച് ബ്ലാക്‌മെയില്‍ ചെയ്തെന്നുമാണ് ആരോപണം. Also Read ; സിദ്ദിഖും നടിയും ഹോട്ടലില്‍ ഉണ്ടായിരുന്നു, പ്രിവ്യു ഷോയ്ക്കും ഒപ്പം ; വിനയായി സാഹചര്യ തെളിവുകള്‍ ‘ബ്രോ ഡാഡി’യില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഹൈദരാബാദില്‍ വെച്ച് 2021-ലായിരുന്നു സംഭവം. […]