October 7, 2026

ഓര്‍ക്കാന്‍ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു; അനുസ്മരിച്ച് ഉര്‍വശി

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്ന് നടി ഉര്‍വശി. ശ്രീനിയേട്ടന്‍ ആരോഗ്യത്തോടെ ദീര്‍ഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ശ്രീനിയേട്ടന്റെ കുറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാന്‍ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ശ്രീനിവാസന്‍ അന്തരിച്ചു; മലയാളത്തിന്റെ ബഹുമുഖപ്രതിഭയ്ക്ക് വിട ഓര്‍ക്കാന്‍ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. എന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ല. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് […]

ശ്രീനിവാസന്‍ അന്തരിച്ചു; മലയാളത്തിന്റെ ബഹുമുഖപ്രതിഭയ്ക്ക് വിട

കൊച്ചി: ചിരിപ്പിച്ചും ചിന്തിപ്പിച്ചും അരനൂറ്റാണ്ട് നടനും സംവിധായകനും തിരക്കഥാകൃത്തുമായി അരങ്ങുവാണ ശ്രീനിവാസന്‍ (69) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകന്‍), ധ്യാന്‍ ശ്രീനിവാസന്‍ (സംവിധായകന്‍, അഭിനേതാവ്). മരുമക്കള്‍: ദിവ്യ, അര്‍പ്പിത.

ജെന്‍സി നേതാവിന്റെ മരണം; ബംഗ്ലാദേശില്‍ വ്യാപക പ്രക്ഷോഭം, മാധ്യമ സ്ഥാപനങ്ങള്‍ക്ക് തീയിട്ടു

ധാക്ക: ജെന്‍സീ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വിദ്യാര്‍ഥി നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിനു പിന്നാലെ ബംഗ്ലദേശില്‍ വ്യാപക പ്രക്ഷോഭം. തലസ്ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. മാധ്യമ ഓഫിസുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്കു തീയിട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പ്രമുഖ മാധ്യമ സ്ഥാപനങ്ങളായി ഡെയ്‌ലി സ്റ്റാര്‍, പ്രഥം ആലോ എന്നിവയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു അക്രമികള്‍ തീയിട്ടു. അക്രമികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യാവിരുദ്ധ […]

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുന്‍പുള്ള ഭരണസമിതിയെയും പ്രതിചേര്‍ത്തു

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് മൂന്നുതവണ മുന്‍പുള്ള ഭരണസമിതിയിലുള്ളവരെ പ്രതിച്ചേര്‍ത്തു. ജീവിച്ചിരിപ്പുള്ള ഏഴു പേരെയാണ് പ്രതിച്ചേര്‍ത്തിരിക്കുന്നത്. 80 വയസ്സിന് മുകളില്‍ ഉള്ളവരാണിവര്‍. ഇവരുടെ കാലത്താണ് തട്ടിപ്പ് തുടങ്ങിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍ ഈ സമിതിയുടെ അവസാന കാലത്ത് ഒരു വ്യക്തിക്കുള്ള പരമാവധി വായ്പത്തുക 50 ലക്ഷമാക്കിയിരുന്നു. എന്നാല്‍ നിരവധി പേര്‍ക്ക് രണ്ടുകോടി വരെ വായ്പ നല്‍കി. ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്ക് പുറത്ത് വായ്പ അനുവദിച്ച് […]

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍

കൊച്ചി: നടിയെ ആക്രിച്ച കേസില്‍ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കുന്നതിന് കാല താമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യത്തില്‍ വിടണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പുകമഞ്ഞ്; ഡല്‍ഹി – തിരുവനന്തപുരം വിമാനം റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍ എറണാകുലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇവര്‍ക്ക് 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. പള്‍സര്‍ സുനി ബലാത്സംഗം […]

പുകമഞ്ഞ്; ഡല്‍ഹി – തിരുവനന്തപുരം വിമാനം റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍

ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. എയര്‍ ഇന്ത്യ ബദല്‍ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റീഫണ്ട് 7 ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം വിദേശത്തു നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായി. ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ […]

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

പുകമഞ്ഞ്; ഡല്‍ഹി – തിരുവനന്തപുരം വിമാനം റദ്ദാക്കി ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. എയര്‍ ഇന്ത്യ ബദല്‍ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റീഫണ്ട് 7 ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍ കൊച്ചി: നടിയെ ആക്രിച്ച […]

കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ കാന്‍സര്‍ ബാധിതര്‍ 54 ശതമാനം വര്‍ധിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗ ബാധിതര്‍ ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015 ല്‍ സംസ്ഥാനത്ത് 39,672 കാന്‍സര്‍ കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2024ആയപ്പോഴേക്കും 61,175 ആയി ഉയര്‍ന്നു. 2018ന് ശേഷം കേരളത്തിലെ കാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി. തെരഞ്ഞെടുപ്പിലെ തിരിച്ചടി; തെറ്റുകള്‍ തിരുത്താന്‍ സിപിഐഎം, തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും 2019-ല്‍ […]

തെരഞ്ഞെടുപ്പിലെ തിരിച്ചടി; തെറ്റുകള്‍ തിരുത്താന്‍ സിപിഐഎം, തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പിക്കാനും ബൃഹത്പദ്ധതികളുമായി സിപിഐഎം. തെറ്റുകള്‍ തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനും തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാനുമാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. പോറ്റിയേ കേറ്റിയേ പാട്ട് വിവാദം; പൊലീസിനുള്ളില്‍ രണ്ടഭിപ്രായം; കടുത്ത നടപടികള്‍ ഉടനില്ല അടിത്തട്ടില്‍ പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാനുള്ള നീക്കത്തിനും സിപിഐഎം തുടക്കം കുറിക്കും. നേതാക്കളോട് താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജില്ലാ നേതാക്കള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടമായ വാര്‍ഡുകള്‍ കൂടുതല്‍ […]

പോറ്റിയേ കേറ്റിയേ പാട്ട് വിവാദം; പൊലീസിനുള്ളില്‍ രണ്ടഭിപ്രായം; കടുത്ത നടപടികള്‍ ഉടനില്ല

തിരുവനന്തപുരം: വിവാദമായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടനുണ്ടാകില്ല. പാരഡി ഗാനത്തിനെതിരെ കേസെടുത്തതില്‍ പൊലീസിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായമാണ് ഉള്ളത്. പ്രതി ചേര്‍ത്തവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നല്‍കുന്ന സൈറ്റുകളില്‍ നിന്നും പാട്ട് നീക്കം ചെയ്യും. ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്ഐആര്‍; പൂരിപ്പിച്ച ഫോമുകള്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ […]