October 7, 2026

പാനൂരിലെ വടിവാള്‍ ആക്രമണം; 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വടിവാള്‍ അക്രമം നടത്തിയ സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാറാട് സ്വദേശികളായ അമല്‍, ശ്രീജു, ജീവന്‍, റെനീഷ്, സച്ചിന്‍ എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രാമന്തളിയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തിലും പയ്യന്നൂരില്‍ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. ഇതില്‍ അന്വേഷണം പുരോഗമിക്കുകാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി […]

പാനൂര്‍ വടിവാള്‍ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാനൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വടിവാള്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. രത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോയവര്‍ക്ക് മടങ്ങി വരാം; കേരള കോണ്‍ഗ്രസിനെ (എം) ക്ഷണിച്ച് കോണ്‍ഗ്രസ് തോല്‍വിക്കു പിന്നാലെ കണ്ണൂര്‍ പാറാട് പാനൂരില്‍ വടിവാള്‍ വീശി സിപിഎം ആക്രമണം നടത്തുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകന്റെ […]

പോയവര്‍ക്ക് മടങ്ങി വരാം; കേരള കോണ്‍ഗ്രസിനെ (എം) ക്ഷണിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ മുന്നണി വിട്ടവരെ തിരികെ പാര്‍ട്ടിയിലേക്ക് വിളിച്ച് കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ ഉള്‍പ്പെടെ പരാമര്‍ശിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യുഡിഎഫ് വിട്ട് പോയവര്‍ തിരിച്ച് വരണമോ എന്ന് ചിന്തിക്കേണ്ട സമയമാണ്. തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസ് എം ആണെന്നുള്ള സൂചനയാണ് കെപിസിസി പ്രസിഡന്റ് നല്‍കിയത്. പിവി അന്‍വറിനെ മുന്നണിയില്‍ […]

എല്‍ ഡി എഫ് പോയി യു ഡി എഫ് വന്നു; ആദിക്കടലായി ഡിവിഷനില്‍ റിജില്‍ മാക്കുറ്റിക്ക് വിജയം

കണ്ണൂര്‍: ആദിക്കടലായിയില്‍ ുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജില്‍ മാക്കുറ്റിക്ക് വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. ആദികടലായി ഡിവിഷനില്‍ 713 വോട്ടുകള്‍ക്കാണ് റിജില്‍ വിജയിച്ചത്. തൃശൂര്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് യുഡിഎഫ്; 10 വര്‍ഷത്തിന് ശേഷം ഭരണത്തിലേക്ക് റിജില്‍ മാക്കുറ്റി 1404 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ എം കെ ഷാജി നേടിയത് 691 വോട്ടുകളാണ്. റിജില്‍ മാക്കുറ്റിക്കെതിരെ ശക്തമായ പ്രചരണമായിരുന്നു എല്‍ഡിഎഫിന്റേത്.  

തൃശൂര്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് യുഡിഎഫ്; 10 വര്‍ഷത്തിന് ശേഷം ഭരണത്തിലേക്ക്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് യുഡിഎഫ്. പത്ത് വര്‍ഷത്തിന് ശേഷമാണ് യുഡിഎഫിന്റെ തിരിച്ചുവരവ്. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ചത്. വിജയാഹ്ലാദപ്രകടനങ്ങള്‍ അതിരുവിട്ടാല്‍ പണികിട്ടും; മുന്നറിയിപ്പുമായി പോലീസ് തൃശൂര്‍ കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 29 ഇടത്തെ വിജയമാണ്. നിലവില്‍ 31 ഡിവിഷനുകളില്‍ വിജയിച്ചു കയറിയ യുഡിഎഫ് മൂന്നിടത്ത് ലീഡും ചെയ്യുന്നുണ്ട്. എല്‍ഡിഎഫ് 11 ഇടത്ത് മാത്രമാണ് മുന്നിട്ട് നിന്നത്. എന്‍ഡിഎ എട്ടിടത്ത് ലീഡ് ഉയര്‍ത്തി. കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് […]

വിജയാഹ്ലാദപ്രകടനങ്ങള്‍ അതിരുവിട്ടാല്‍ പണികിട്ടും; മുന്നറിയിപ്പുമായി പോലീസ്

മലപ്പുറം: തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനങ്ങള്‍ അതിരുവിട്ടാല്‍ പണികിട്ടുമെന്ന മുന്നറിയിപ്പുമായി പോലീസ്. നിര്‍ദ്ദേശങ്ങളും പോലീസ് പുറത്തിറക്കി. നിര്‍ദ്ദേശങ്ങള്‍ അണികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പാര്‍ട്ടി നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും പോലീസ് അറിയിച്ചു. കുട്ടികളെ വിജയാഹ്ലാദ പ്രകടനങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും പോലീസ് നിര്‍ദേശിച്ചു. വോട്ടെണ്ണല്‍ ദിവസത്തെ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലായിരിക്കണം ആഹ്ലാദപ്രകടനം നടത്തേണ്ടതെന്നും യോഗത്തില്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടു. വിജയാഹ്ലാദപ്രകടനങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ഹൗസ് ഓഫീസറെ മുന്‍കൂട്ടി അറിയിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ […]

മുട്ടടയില്‍ വൈഷ്ണ സുരേഷിന് അട്ടിമറി വിജയം

  തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന് വിജയം. 25 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് ഈ വാര്‍ഡില്‍ വിജയം ഉറപ്പിക്കുന്നത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് വൈഷ്ണ സുരേഷ് പിടിച്ചെടുത്തത്. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങള്‍ നല്‍കിയ വിജയമാണെന്നും വൈഷ്ണ കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പ്; തൃശൂരില്‍ യുഡിഎഫിന് മുന്നേറ്റം, രണ്ടാമത് എന്‍ഡിഎ കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഐഎം പരാതിയുമായി വന്നതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് […]

തദ്ദേശ തെരഞ്ഞെടുപ്പ്; തൃശൂരില്‍ യുഡിഎഫിന് മുന്നേറ്റം, രണ്ടാമത് എന്‍ഡിഎ

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. തൃശൂരില്‍ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് തിരിച്ചുവരവിന്റെ പ്രതീതിയിലാണെന്നാണ് നിഗമനം. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് 12 സീറ്റുകളില്‍ മുന്നില്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കോര്‍പറേഷനില്‍ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിന്റെയും സൂചനകളുണ്ട്. ഏഴ് സീറ്റുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുന്നിലുള്ളത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ആറ് സീറ്റിലാണ് മുന്നിലുള്ളത്. ലീഡ് നിലയില്‍ മൂന്നാമതാണ് എല്‍ഡിഎഫ്.

നടിയെ ആക്രമിച്ച കേസ്; വിധി പകര്‍പ്പ് ചോര്‍ന്നു, അന്വേഷിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി പരാതി. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ഇക്കാര്യം പറഞ്ഞത്. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇതില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഊമകത്തിന്റെ പകര്‍പ്പും ചീഫ് ജസ്റ്റിസിന് പരാതിക്കൊപ്പം […]

ശബരിമല സ്വര്‍ണക്കൊളള വെളിപ്പെടുത്തല്‍; രമേശ് ചെന്നിത്തലയുടെ മൊഴി എടുക്കുന്നത് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മാറ്റി. ഇന്ന് 11 മണിക്ക് മൊഴിയെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റിയത്. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം രമേശ് ചെന്നിത്തലയെ അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സ്വര്‍ണക്കൊളള സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ നല്‍കിയത് തനിക്ക് അറിയാവുന്ന ഒരു വ്യവസായി ആണെന്നും ലഭിച്ച വിവരങ്ങള്‍ എസ്ഐടിക്ക് മുന്നില്‍ മൊഴി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ശബരിമലയില്‍ നിന്ന് […]