October 25, 2026

ഐഫോണുകളുടെ വില വെട്ടിക്കുറച്ച് ആപ്പിള്‍

മുംബൈ : ബജറ്റില്‍ മൊബൈല്‍ഫോണ്‍ അനുബന്ധഘടകങ്ങളുടെ ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഐഫോണുകളുടെ വിലയില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ കുറവുവരുത്തി ആപ്പിള്‍. ഇതനുസരിച്ച് പരമാവധി 6,000 രൂപവരെയാണ് കുറവുവരുക. ഇതനുസരിച്ച് ഐഫോണ്‍ എസ്.ഇ. ഫോണുകള്‍ക്ക് 2,300 രൂപയുടെ കുറവുണ്ടാകും. പ്രോ നിരയിലുള്ള ഫോണിന് 5,100 രൂപയും പ്രോ മാക്‌സ് ഫോണുകള്‍ക്ക് 6,000 രൂപയുമാണ് കുറയുക. Also Read ; സംസ്ഥാനത്ത് വൊളന്റിയര്‍മാരെ കിട്ടാനില്ല; ‘ഡിജി കേരളം’ വൈകും ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണ്‍ 13, 14, 15 ഫോണുകള്‍ക്ക് 300 […]

സംസ്ഥാനത്ത് വൊളന്റിയര്‍മാരെ കിട്ടാനില്ല; ‘ഡിജി കേരളം’ വൈകും

ഇരിങ്ങാലക്കുട : സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരകേരളം എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണവകുപ്പ് നടപ്പാക്കുന്ന ‘ഡിജി കേരളം’ വൈകും. ജൂലായില്‍ ഇതിന്റെ സര്‍വേ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, സന്നദ്ധരായ വൊളന്റിയര്‍മാരെ കണ്ടെത്താന്‍ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപന നങ്ങള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. Also Read ; നീറ്റ് യു.ജി : കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിളിന് ഒന്നാംറാങ്ക് സംസ്ഥാനത്തെ 14 വയസ്സ് മുതലുള്ള മുഴുവന്‍ പൗരന്മാരെയും ഡിജിറ്റല്‍ സാക്ഷരരാക്കുകയാണ് ലക്ഷ്യം. 500 വീടുകള്‍ക്ക് 20 പേര്‍ എന്ന നിലയില്‍ ഒന്നര ലക്ഷത്തോളം പേരുടെ […]

നീറ്റ് യു.ജി : കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിളിന് ഒന്നാംറാങ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നീറ്റ് യു.ജി. 2024 പരീക്ഷയുടെ പുതുക്കിയഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. 23,33,162 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 13,15,853 പേര്‍ യോഗ്യത നേടി. Also Read ; എറണാകുളം -ബെംഗളൂരു വന്ദേഭാരത് ജൂലൈ 31 മുതല്‍ സര്‍വീസ് തുടങ്ങും കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് 720-ല്‍ 720 മാര്‍ക്ക് (പെര്‍സന്‍ന്റൈല്‍-99.9992714) നേടി ഒന്നാംറാങ്ക് കരസ്ഥമാക്കി. കേരളത്തിലും ശ്രീനന്ദിനാണ് ഒന്നാംറാങ്ക്. പത്മനാഭ മേനോന്‍ 21-ാം റാങ്ക്, തൃശ്ശൂര്‍ സ്വദേശി ദേവദര്‍ശന്‍ ആര്‍. […]

എറണാകുളം -ബെംഗളൂരു വന്ദേഭാരത് ജൂലൈ 31 മുതല്‍ സര്‍വീസ് തുടങ്ങും

ബെംഗളൂരു: എറണാകുളം -ബെംഗളൂരു-എറണാകുളം വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 25 വരെ പ്രത്യേക തീവണ്ടിയായിട്ടാണ് സര്‍വീസ് തുടങ്ങുക. എറണാകുളത്തുനിന്ന് ബെംഗളൂവിലേക്കുള്ള ആദ്യ സര്‍വീസ് ജൂലൈ 31-നും ബെംഗളൂരു-എറണാകുളം ഓഗസ്റ്റ് ഒന്നിനുമാണ്. എറണാകുളത്തുനിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും ബെംഗളൂരുവില്‍ നിന്ന് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാണ് സര്‍വീസ്. എറണാകുളത്തുനിന്ന്ന് ഉച്ചക്ക് 12.50-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും. തിരിച്ച് പിറ്റേദിവസം രാവിലെ 5.30-ന് പുറപ്പെട്ട് 2.20-ന് എറണാകുളത്തെത്തും. […]

ഗുരുവായൂര്‍ സമഗ്ര മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി

ഗുരുവായൂര്‍: ക്ഷേത്രനഗരിയുടെ ഛായ മാറ്റുന്ന പദ്ധതികളുമായി ഗുരുവായൂര്‍ സമഗ്ര മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി നല്‍കി. 2039 വരെ മുന്നില്‍ക്കണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. Also Read ; രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്ന് തര്‍ക്കം ; പ്രകോപിതനായ അയല്‍വാസി യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു ക്ഷേത്രത്തിന്റെ ഇന്നര്‍ റിങ് റോഡിനുള്ളില്‍ ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള നിര്‍മാണം മാത്രമേ അനുവദിക്കൂ. സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നിര്‍മാണാനുമതിയില്ല. ഇന്നര്‍ റിങ് റോഡിനും ഔട്ടര്‍ റിങ് റോഡിനുമിടയില്‍ നിര്‍മാണം അനുവദിക്കുമെങ്കിലും നിയന്ത്രണമുണ്ടാകും. […]

രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്ന് തര്‍ക്കം ; പ്രകോപിതനായ അയല്‍വാസി യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു

പത്തനംതിട്ട: രാത്രിയില്‍ പാട്ട് ഉച്ചത്തില്‍ വെച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ അയല്‍വാസി യുവാവിനെ വീട്ടില്‍ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂരില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read ; ഓഗസ്റ്റ് 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന്‍ സന്ദര്‍ശിക്കും ഇളമണ്ണൂര്‍ സ്വദേശി കണ്ണന്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ കണ്ണന്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണന്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചത്് സന്ദീപിനെ പ്രകോപിപ്പിക്കുകയും അത് പിന്നീട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നെന്നും പോലീസ് […]

ഓഗസ്റ്റ് 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ഓഗസ്റ്റ് 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ സന്ദര്‍ശിക്കും. റഷ്യയും യുക്രെയ്‌നുമായുള്ള യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ യുക്രെയ്ന്‍ സന്ദര്‍ശനമാണിത്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും. Also Read ; ആഢംബരത്തിനും ധൂര്‍ത്തിനും വേണ്ടി തട്ടിയത് 20 കോടി;ധന്യയെ ഇന്ന് വിശദമായി ചോദ്യംചെയ്യും നേരത്തെ പ്രധാനമന്ത്രി റഷ്യയിലും സന്ദര്‍ശനം നടത്തിയിരുന്നു. വ്‌ളാഡിമിര്‍ പുടിനുമായുള്ള സന്ദര്‍ശനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവോര്‍ജം, കപ്പല്‍ നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട സഹകരണം […]

ആഢംബരത്തിനും ധൂര്‍ത്തിനും വേണ്ടി തട്ടിയത് 20 കോടി;ധന്യയെ ഇന്ന് വിശദമായി ചോദ്യംചെയ്യും

തൃശ്ശൂര്‍: മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി തട്ടിയെടുത്ത കേസില്‍ വെള്ളിയാഴ്ച കീഴടങ്ങിയ പ്രതി ധന്യാ മോഹനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പ്രതിയായ ധന്യ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മണപ്പുറത്തെ ജീവനക്കാരിയാണ്. നിലവില്‍ അസിസ്റ്റന്റ് മാനേജറായ ധന്യ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 കോടി രൂപയാണ് തട്ടിയെടുത്തത്. Also Read ; കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ അപകടം ; നടന്‍ അര്‍ജുന്‍ അശോകനുള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്ക് തട്ടിയെടുത്ത തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് […]

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ അപകടം ; നടന്‍ അര്‍ജുന്‍ അശോകനുള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ കാറപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. നടന്‍മാരായ അര്‍ജുന്‍ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ട് തലകീഴായി മറിഞ്ഞത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇന്ന് പുലര്‍ച്ചെ 1.30ഓടെ അപകടമുണ്ടായത്. സിനിമയിലെ കാര്‍ ചേയ്‌സിങ് സീനായിരുന്നു ചിത്രീകരിച്ചിരുന്നത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്.ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ […]

അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം തുടരും, സാധ്യതമായതെല്ലാം ചെയ്യും : മുഹമ്മദ് റിയാസ്

ബെംഗളൂരു: ഷിരൂരിലെ അര്‍ജുനായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസവും നിരാശയില്‍. അതേസമയം അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ദൗത്യമേഖലയില്‍ കാലാവസ്ഥ പ്രതികൂലമാകുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നതെന്നും സാധ്യമായ പുതിയ രീതികള്‍ സ്വീകരിച്ച് തിരച്ചില്‍ തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെയും കണ്ടെത്തുന്നതു വരെ ദൗത്യം തുടരണമെന്നും മന്ത്രി പറഞ്ഞു. Also Read ; മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും 5വര്‍ഷം കൊണ്ട് വനിതാ ജീവനക്കാരി തട്ടിയെടുത്തത് 20 കോടി അതേസമയം തിരച്ചിലിനായി […]