October 26, 2026

ഷാരൂഖ് ഖാന്റെ പേരില്‍ സ്വര്‍ണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വര്‍ണനാണയം പുറത്തിറക്കി ആദരവുമായി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ വിന്‍ മ്യൂസിയമാണ് ഷാരൂഖ് ഖാന്‍ പേരില്‍ സ്വര്‍ണ നാണയമിറക്കിയത്. പാരീസിലെ സെയിന്‍ നദിയുടെ വലതുകരയില്‍ ഗ്രാന്‍ഡ്സ് ബൗള്‍ വാര്‍ഡുകളില്‍ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്. Also Read ; മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ 59 കുട്ടികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് മഞ്ഞപ്പിത്തം ഷാരൂഖിന്റെ സാദൃശ്യമുള്ള നാണയത്തിന്റെ ഫോട്ടോയ്ക്കൊപ്പം ഒരു പാപ്പരാസി ഇന്‍സ്റ്റാഗ്രാമില്‍ അപ്ഡേറ്റ് പങ്കിട്ടിരുന്നു. ഇത് വൈറലായതോടെയാണ് മ്യൂസിയത്തില്‍ തന്റെ […]

മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ 59 കുട്ടികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് മഞ്ഞപ്പിത്തം

മലപ്പുറം : മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. ഇതുവരെ 102 പേര്‍ക്കാണ് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി മഞ്ഞപ്പിത്തം ബാധിച്ചത്. പഞ്ചായത്തിലെ 59 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ അരൂര്‍ എ എം യു പി സ്‌കൂള്‍ അധികൃതര്‍ അടച്ചു. ജൂലൈ 29 വരെയാണ് സ്‌കൂള്‍ അടച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് അധികൃതര്‍ സ്‌കൂള്‍ അടച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇനി അക്ഷയ കേന്ദ്രങ്ങളിലോ ട്രഷറിയിലോ പോകണ്ട, സര്‍ക്കാര്‍ ഓഫീസുകളില്‍ യുപിഐ വഴി പണമടയ്ക്കാം…

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാം. നിലവില്‍ ഇ-രസീത് വഴിയാണ് പണമിയപാടുകള്‍ സ്വീകരിക്കുന്നത്. സംസ്ഥാന ധനവകുപ്പാണ് ഇതിന് അനുമതി നല്‍കിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇപ്പോള്‍ ഇ-രസീതുകള്‍ വഴിയാണ് തുക സ്വീകരിക്കുന്നത്. ഇ-രസീതുകള്‍ പ്രകാരമുള്ള തുക ട്രഷറിയിലോ അക്ഷയ കേന്ദ്രങ്ങളിലോ സ്വീകരിക്കും. ഇതിനുപകരം അതത് ഓഫീസുകളില്‍ തന്നെ ഗൂഗില്‍പേ, ഫോണ്‍പേ തുടങ്ങിയ യു പി ഐ സംവിധാനങ്ങളിലൂടെയും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം സ്വീകരിക്കാനാണ് അനുമതി.ട്രഷറിയിലും അക്ഷയ കേന്ദ്രങ്ങളിലും […]

ഇ-ഫയലിംഗ് പണിമുടക്കി; സെക്രട്ടേറിയറ്റില്‍ ഭരണസ്തംഭനം

തിരുവനന്തപുരം: രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ സെക്രട്ടേറിയറ്റില്‍ ഭരണസ്തംഭനം. ഇതോടെ ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകാതെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. എന്‍ഐസിക്കും ഇതുവരെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും തിരിച്ചടിയാണ്. Also Read; സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; തൃശൂര്‍ ഉള്‍പ്പെടെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത ഇ-ഫയലിംഗ് സംവിധാനത്തില്‍ ഒന്നരമാസം മുമ്പ് പുനക്രമീകരണം കൊണ്ടുവന്നിരുന്നു. ഇതിന് ശേഷം ഫയല്‍ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥര്‍ക്ക് പരാതിയുമുണ്ടായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രശ്‌നം […]

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ഇനി നിരത്തിലറങ്ങില്ല , ആക്രിയാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തി ഓടിച്ച വാഹനം ആക്രിയാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. രൂപമാറ്റം വരുത്തി നടുറോഡില്‍ കൂടി സീറ്റ് ബെല്‍റ്റ് ധരിക്കാതെ മറ്റ് അപകട ഭീഷണി ഉയര്‍ത്തിയ വാഹനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഹൈക്കോടതി നേരിട്ട് ഇടപെട്ടിരുന്നു. ഇതോടെയാണ് വാഹനം ഇനി നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നും ആക്രിയാക്കാന്‍ നടപടിയെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചത്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വകുപ്പ് ഹൈക്കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. വാഹന ഉടമയ്ക്ക് 1.05 ലക്ഷം പിഴയും […]

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; തൃശൂര്‍ ഉള്‍പ്പെടെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയും സജീവമായി തുടരുന്ന മണ്‍സൂണ്‍ പാത്തിയുമാണ് മഴ തുടരാനുള്ള കാരണം. ഇന്ന് രാവിലെ കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ചെറിയ തോതില്‍ മഴ പെയ്തിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി […]

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; ഇന്ന് നിര്‍ണായകം

ബെംഗളൂരു: അര്‍ജുനെ കണ്ടെത്താനായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്‌സ്‌കവേറ്ററും എത്തിച്ചിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം അല്‍പ്പസമയത്തിനുളളില്‍ ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. കേരളമാകെ കാത്തിരിക്കുന്നത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തി എന്ന വാര്‍ത്ത കേള്‍ക്കാനാണ്. ഇന്നലെ ലോറി കണ്ടെത്തിയ സാഹചര്യത്തില്‍ കാബിനുളളില്‍ അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൗത്യസംഘം ആദ്യം പരിശോധിക്കുക. റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ […]

സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കുന്നതിനിടെ തടവുകാരന്‍ ചാടിപ്പോയി; പ്രതിക്കായി തിരച്ചില്‍

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന തടവുകാരന്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് ചാടിപ്പോയി. ലഹരിക്കേസിലെ പ്രതിയായ ശ്രീലങ്കന്‍ സ്വദേശി അജിത് കിഷോറാണ് ഇന്ന് ഉച്ചയോടെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. Also Read; പാര്‍ക്കിംഗ് വിപുലീകരണം, പ്രത്യേക ആംബുലന്‍സുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ റൂഫിംഗ്; ശബരിമല തീര്‍ത്ഥാടനത്തില്‍ പുതിയ ക്രമീകരണങ്ങളുമായി മന്ത്രി വി എന്‍ വാസവന്‍ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വെളുത്ത ടീഷര്‍ട്ട് ധരിച്ച ഇയാള്‍ നഗരത്തില്‍ തന്നെ കാണും എന്ന നിഗമനത്തിലാണ് പോലീസ്. […]

തങ്കലാനും കങ്കുവയും ശ്രീ ഗോകുലം മൂവീസിലൂടെ കേരളത്തിലെത്തിക്കും

തമിഴകത്തെ വമ്പന്‍ ചിത്രങ്ങളായ തങ്കലാനും കങ്കുവയും ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിര്‍മിക്കുന്ന വിക്രം -പാ രഞ്ജിത് ചിത്രമായ തങ്കലാന്റെയും സൂര്യ – ശിവ ചിത്രമായ കങ്കുവയുടെയും കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയത്. ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷ വേളയിലാണ് ഈ ചിത്രങ്ങളുടെ വിതരണത്തെ കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. Also Read ; പാര്‍ക്കിംഗ് വിപുലീകരണം, പ്രത്യേക ആംബുലന്‍സുകള്‍, മഴയും […]

പാര്‍ക്കിംഗ് വിപുലീകരണം, പ്രത്യേക ആംബുലന്‍സുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ റൂഫിംഗ്; ശബരിമല തീര്‍ത്ഥാടനത്തില്‍ പുതിയ ക്രമീകരണങ്ങളുമായി മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: ചിങ്ങമാസ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്ന് ഭക്തര്‍ക്കായുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്തതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പാര്‍ക്കിങ് പ്രശ്നങ്ങള്‍ പരിഹരിക്കുവാനായി നിലയ്ക്കലില്‍ 10,000 വാഹനങ്ങളും എരുമേലിയില്‍ 1500 വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കും. പാര്‍ക്കിംഗിനായി മറ്റൊരു ഭൂമി കണ്ടെത്താന്‍ കോട്ടയം കലക്ടര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. Also Read ; നേപ്പാളിലെ വിമാനാപകടത്തിലെ 18 മൃതദേഹങ്ങളും കണ്ടെടുത്തു, രക്ഷപ്പെട്ടത് പൈലറ്റ് മാത്രം ഭക്തര്‍ക്കായി ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കോന്നി മെഡിക്കല്‍ […]