October 26, 2026

സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പറപ്പിച്ച് ഐ.എസ്.ആര്‍.ഒ

തിരുവനന്തപുരം: അന്തരീക്ഷ വായു വലിച്ചെടുത്തു കുതിക്കാന്‍ ശേഷിയുള്ള സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പറപ്പിച്ച് ഐഎസ്ആര്‍ഒ. സ്‌ക്രാംജെറ്റ് എന്‍ജിന്‍ ഉപയോഗിച്ച് പറക്കല്‍ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. രോഹിണി 560 (ആര്‍എച്ച്560) സൗണ്ടിങ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പല്‍ഷന്‍ ഘടിപ്പിച്ച് അഡ്വാന്‍ സ്ഡ് ടെക്‌നോളജി വെഹിക്കിള്‍ (എടിവി) ആയി രൂപമാറ്റം വരുത്തിയാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 ന് ശ്രീഹരിക്കോട്ടയില്‍ നടന്ന പരീക്ഷണം വിജയമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. Also Read ; ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ […]

ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന്; മന്ത്രി വി.എന്‍.വാസവന്‍ ശിലയിടും

ഗുരുവായൂര്‍: ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും. ദേവസ്വം മെഡിക്കല്‍ സെന്ററിന് പിന്നില്‍ 56 കോടി രൂപ ചെലവില്‍ മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രി, 13.50 കോടി രൂപ ചെലവില്‍ കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം, തെക്കേ നടയില്‍ ദേവസ്വം ബാച്ചിലേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന് സമീപം 4.20 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അഗ്‌നിരക്ഷാകേന്ദ്രം, പുന്നത്തൂര്‍ക്കോട്ടയില്‍ ആനപ്പിണ്ടവും തീറ്റയുടെ ബാക്കിയും സംസ്‌കരിച്ച് വളമാക്കുന്ന 2.09 കോടി രൂപയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, ആനകള്‍ക്ക് മഴയും വെയിലും […]

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിര്‍മാതാവ് സജിമോന്‍ പറയില്‍

തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിര്‍മാതാവ് സജിമോന്‍ പറയില്‍. സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെയാണ് സജിമോന്‍ പറയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഉത്തരവിന് മേലുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. Also Read; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരം; പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് […]

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരം; പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് ‘ഇന്ത്യ’ സഖ്യം

ന്യൂഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് ‘ഇന്ത്യ’ സഖ്യം. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധിച്ചത്. എല്ലാ സംസ്ഥാനങ്ങളേയും തുല്യമായി പരിഗണിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങഴളായിരുന്നു പ്ലക്കാര്‍ഡില്‍. കൂടാതെ വിവിധ സംസ്ഥാനങ്ങളോടുള്ള അവഗണന ചൂണ്ടിക്കാണിക്കുന്ന പ്ലക്കാര്‍ഡുകള്‍ അതാത് എം.എല്‍.എമാരും ഉയര്‍ത്തി. ആരോഗ്യരംഗത്തടക്കം കേരളത്തിന് പ്രതീക്ഷകളുണ്ടായിരുന്നെന്നും എന്നാല്‍ ഒന്നും നിറവേറ്റപ്പെട്ടില്ലെന്നും തിരുവനന്തപുരം […]

പി ആര്‍ ശ്രീജേഷിന് വേണ്ടി പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടണമെന്ന് ഹര്‍മ്മന്‍ പ്രീത് സിംഗ്

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേട്ടം സ്വന്തമാക്കണമെന്ന് ടീം നായകന്‍ ഹര്‍മ്മന്‍പ്രീത് സിംഗ്. ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കുന്ന മലയാളി താരവും ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജേഷിന് വേണ്ടി ഈ ടൂര്‍ണമെന്റ് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീം തീരുമാനിച്ചിരിക്കുകയാണ്. അതിനാല്‍ ഇത്തവണ ശ്രീജേഷിനായി സ്വര്‍ണം നേടണമെന്നും അദ്ദേഹം ഇന്ത്യന്‍ ടീമിന് എക്കാലവും പ്രോത്സാഹനമായ താരമാണെന്നും ഹര്‍മ്മന്‍പ്രീത് പറഞ്ഞു. ‘താന്‍ ഇപ്പോഴും ഓര്‍ക്കുന്നു, 2016ല്‍ ജൂനിയര്‍ ഹോക്കി ലോകകപ്പ് നേടുമ്പോള്‍ ശ്രീജേഷ് ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായിരുന്നു. […]

നാലുവര്‍ഷത്തിന് ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തേക്ക്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഭാഗികമായി പുറത്തുവിടും. സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് പുറത്തുവരുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടര്‍ന്നാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനമായത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയ ഏഴ് മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുക. Also Read; അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; പുതിയ സിഗ്നല്‍ കണ്ടെത്തിയ […]

അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; പുതിയ സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് വിശദമായി പരിശോധന നടത്തും

ഷിരൂര്‍: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്. ഇന്നത്തെ തിരച്ചിലിനായി ആധുനിക സംവിധാനങ്ങള്‍ എത്തിച്ച് ഇന്നലെ സിഗ്‌നല്‍ കണ്ടെത്തിയ പുഴയിലെ മണ്‍കൂനയില്‍ വിശദ പരിശോധന നടത്തും. ആഴത്തില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം ഇന്ന് എത്തിക്കും. ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താനാകുന്ന ഹിറ്റാച്ചി ബൂമര്‍ യന്ത്രം എത്തിച്ചിട്ടുണ്ട്. അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. […]

ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ; മുകേഷ് അംബാനി 56 കോടി നല്‍കും, വി എന്‍ വാസവന്‍ 30ന് തറക്കല്ലിടും

ഗുരുവായൂര്‍ : ഒടുവില്‍ ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് അനുമതി. സാങ്കേതിക കുരുക്കുകളെല്ലാം നീങ്ങി ദേവസ്വത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിന് പച്ചക്കൊടി. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള വി എന്‍ വാസവന്‍ ഈ മാസം 30ന് നിര്‍മ്മാണത്തിന് തറക്കല്ലിടും. ആശുപത്രിയുടെ നിര്‍മ്മാണ ചെലവിനായി 56 കോടി രൂപ മുകേഷ് അംബാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് രണ്ടരയേക്കറിലാണ് പുതിയ ആശുപത്രി വരുന്നത്. Also Read ; സ്വര്‍ണവില വീണ്ടും കുറഞ്ഞു ; പവന് 53,960 […]

സ്വര്‍ണവില വീണ്ടും കുറഞ്ഞു ; പവന് 53,960 രൂപയും ഗ്രാമിന് 6,745 രൂപയുമായി

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53,960 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,745 രൂപയായി. ആറുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്ന സ്വര്‍ണവില 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ച് കഴിഞ്ഞ ദിവസം വീണ്ടും 55,000ത്തിലെത്തിയിരുന്നു. പിന്നീട് വീണ്ടും വില കുറയുന്നതാണ് ദൃശ്യമായത്. ഓഹരി വിപണിയിലെയും […]

അമീബിക് മസ്തിഷ്‌കജ്വരത്തെ അതിജീവിച്ച് 14കാരന്‍ ; കുട്ടിയും രക്ഷിതാക്കളും ആശുപത്രി വിട്ടു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ ആശുപത്രി വിട്ടു. കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന കുട്ടിയാണ് രോഗമുക്തി നേടി മേലടിയിലെ വീട്ടിലേക്ക് മടങ്ങിയത്. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവായതോടെയാണ് കുട്ടിയെ വീട്ടിലേക്ക് വിടാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്. ഈ രോഗം ബാധിച്ച് രക്ഷനേടാന്‍ കഴിയുന്നത് അപൂര്‍വമാണ്. അത്തരത്തില്‍ കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. Also Read ; നിപ ; 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം […]