October 27, 2026

6 പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: സൗരയൂഥത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന 6 പുറംഗ്രഹങ്ങളെ (എക്‌സോപ്ലാനറ്റ്) നാസയുടെ ദൗത്യമായ ടെസ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിനു പുറത്ത് മനുഷ്യര്‍ക്ക് അറിയാവുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി മാറി. Also Read ; ജിഎസ്ടി, റോയല്‍റ്റി ഒഴിവാക്കി; കേരളം ഉപേക്ഷിച്ചത് 741 കോടി ഇപ്പോള്‍ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഒരെണ്ണം വ്യാഴത്തേക്കാള്‍ വലുപ്പമുള്ളതും സൂര്യനേക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതുമാണ്. ഒരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തില്‍പെട്ടതാണ്. രൂപീകരണ പ്രക്രിയ പൂര്‍ത്തിയാകാത്ത ഗ്രഹങ്ങളാണ് പ്രോട്ടോപ്ലാനറ്റുകള്‍. ഗ്രഹങ്ങളുടെ ഉത്ഭവത്തെ […]

ജിഎസ്ടി, റോയല്‍റ്റി ഒഴിവാക്കി; കേരളം ഉപേക്ഷിച്ചത് 741 കോടി

തിരുവനന്തപുരം : കൊല്ലം – ചെങ്കോട്ട (എന്‍എച്ച് 744), ദേശീയപാത 544ലെ അങ്കമാലി – കുണ്ടന്നൂര്‍ (എറണാകുളം ബൈപാസ്) റോഡുകളുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. 741.36 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. ഈ രണ്ട് പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുകയുടെ 25% സംസ്ഥാനം നല്‍കണമെന്ന വ്യവസ്ഥ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചതിനാല്‍ വലിയ ബാധ്യത ഒഴിവാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി […]

മെസ്സിക്ക് രണ്ട് മത്സരം നഷ്ടമാകും

മയാമി: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിനിടെ പരിക്കേറ്റ ലയണല്‍ മെസ്സി ഇന്റര്‍മയാമിയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ കളിക്കില്ലെന്ന് സൂചന. മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ ബുധനാഴ്ച ടൊറാന്റൊ എഫ്.സി.ക്കെതിരേയും ശനിയാഴ്ച ചിക്കാഗോ എഫ്.സി.ക്കെതിരേയുമുള്ള മത്സരങ്ങളില്‍ മെസ്സി കളിക്കില്ലെന്ന് പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനെസ് വ്യക്തമാക്കി. ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്റര്‍മയാമിക്കുവേണ്ടിയാണ് താരം കളിക്കുന്നത്. Also Read ; ഇന്ത്യയില്‍ പ്രതിരോധകുത്തിവെപ്പെടുകാതെ 16 ലക്ഷം കുട്ടികള്‍; കണക്ക് പുറത്ത് വിട്ട് ലോകാരോഗ്യസംഘടന വലതുകണങ്കാലിലാണ് മെസ്സിക്ക് പരിക്കേറ്റത്. കൊളംബിയയ്‌ക്കെതിരായ ഫൈനലിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് രണ്ടാംപകുതിയില്‍ […]

ഇന്ത്യയില്‍ പ്രതിരോധകുത്തിവെപ്പെടുകാതെ 16 ലക്ഷം കുട്ടികള്‍; കണക്ക് പുറത്ത് വിട്ട് ലോകാരോഗ്യസംഘടന

അഞ്ചുവയസ്സില്‍ താഴെയുള്ളവരിലെ പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ പിന്നാക്കം പോയതായി ലോകാരോഗ്യസംഘടന. യുണിസെഫുമായിച്ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ 16 ലക്ഷം കുട്ടികള്‍ ഒരു കുത്തിവെപ്പും എടുക്കാത്തവരാണെന്ന വിവരമുള്ളത്. കുത്തിവെപ്പെടുക്കാത്ത 21 ലക്ഷം കുട്ടികളുമായി നൈജീരിയ മാത്രമാണ് ഇന്ത്യക്ക് മുന്നില്‍. Also Read ;പ്ലസ് വണ്‍: സ്‌കൂളും വിഷയവും മാറാനുളള അപേക്ഷ നാളെ രണ്ടുമണി വരെ 2022-ല്‍ 11 ലക്ഷം കുട്ടികളാണ് ഇന്ത്യയില്‍ കുത്തിവെപ്പെടുക്കാത്തവരായി ഉണ്ടായിരുന്നത്. ആവശ്യമായ വാക്‌സിനുകളൊന്നും എടുക്കാത്ത 65 ലക്ഷം കുട്ടികള്‍കൂടി ലോകത്താകമാനമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ […]

പ്ലസ് വണ്‍: സ്‌കൂളും വിഷയവും മാറാനുളള അപേക്ഷ നാളെ രണ്ടുമണി വരെ

ഹരിപ്പാട്: ഏകജാലകംവഴി മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂളും വിഷയവും മാറാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. കാന്‍ഡിഡേറ്റ് ലോഗിന്‍ വഴിയാണിത് ചെയ്യേണ്ടത്. Also Read ; റീല്‍സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണു; വെള്ളച്ചാട്ടം ചിത്രീകരിക്കുന്നതിനിടെ യുവ വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ അധികമായി അനുവദിച്ച 138 താത്കാലിക ബാച്ചുകളിലെ സീറ്റുമാണ് സ്‌കൂള്‍ മാറ്റത്തിനു പരിഗണിക്കുന്നത്. മെറിറ്റില്‍ ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്‌മെന്റ് ലഭിച്ചവര്‍ക്കും സ്‌പോര്‍ട്സ്, ഭിന്നശേഷി, […]

റീല്‍സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണു; വെള്ളച്ചാട്ടം ചിത്രീകരിക്കുന്നതിനിടെ യുവ വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം

മുംബൈ: പ്രമുഖ ട്രാവല്‍ വ്ളോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ആന്‍വി കാംദാര്‍ മരണപ്പെട്ടു. വെള്ളച്ചാട്ടത്തില്‍ വീണ് പരിക്കേറ്റാണ് ആന്‍വി മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പ്രശസ്ത കുംഭെ വെള്ളച്ചാട്ടത്തില്‍ വച്ച് ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനിടെ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. മുന്നൂറ് അടി താഴ്ചയിലേക്കാണ് യുവതി കാല്‍വഴുതി വീണത്. മുംബൈ സ്വദേശിയായ ആന്‍വിക്ക് 27 വയസായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന ആന്‍വി ട്രാവല്‍ വ്ളോഗുകളിലൂടെ സുപരിചിതയായിരുന്നു. രണ്ടര ലക്ഷത്തില്‍ അധികം ഫോളോവേഴ്സ് ആണ് ആന്‍വിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്. Also Read; കര്‍ക്കിടകവാവ് […]

ഹരിത ഹൈഡ്രജന്‍; താല്‍പര്യം പ്രകടിപ്പിച്ച് പ്രമുഖ കമ്പനികള്‍

തിരുവനന്തപുരം: വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. 72,000 കോടി നിക്ഷേപം വരുന്ന നാലുപദ്ധതികളാണ് പരിഗണ നയിലുള്ളത്. Also Read ; കര്‍ക്കിടകവാവ് ഫീസ് ഏകീകരിച്ച് ദേവസ്വം ബോര്‍ഡ്; ബലിതര്‍പ്പണത്തിന് 70 രൂപ, തിലഹോമത്തിന് 50 രൂപ 25 ശതമാനംവരെ മൂലധന സബ്സിഡി വാഗ്ദാനം ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ കരടുഹരിത ഹൈഡ്രജന്‍ നയത്തില്‍ ആകൃഷ്ടരായാണ് കമ്പനികളെത്തുന്നത്. നയത്തിന് അംഗികാരം ലഭിച്ചാലേ അപേക്ഷകളില്‍ തീരുമാനമാകൂ. […]

കര്‍ക്കിടകവാവ് ഫീസ് ഏകീകരിച്ച് ദേവസ്വം ബോര്‍ഡ്; ബലിതര്‍പ്പണത്തിന് 70 രൂപ, തിലഹോമത്തിന് 50 രൂപ

തിരുവനന്തപുരം: ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനായി കൂടുതല്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബലിതര്‍പ്പണത്തിനായി 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വര്‍ക്കല, തിരുമുല്ലവാരം, ആലുവ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് ബലിതര്‍പ്പണം നടക്കുന്നത്. Join […]

‘അവധി താ കളക്ടര്‍ മാമാ’; അവധി പ്രഖ്യാപിക്കാത്ത എറണാകുളം കളക്ടര്‍ക്ക് ട്രോള്‍ പെരുമഴ

എറണാകുളം: കളക്ടര്‍മാര്‍ സ്‌കൂള്‍ അവധിയും പ്രഖ്യാപിക്കുന്നത് ടിവിയില്‍ നോക്കിയിരിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ന്യൂജന്‍ കാലഘട്ടമാണ്, ഇവിടെ അവധി വേണമെന്ന് അങ്ങോട്ടാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. യെല്ലോ അലര്‍ട്ട് ഉണ്ടായിട്ടും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാതിരുന്ന എറണാകുളം കളക്ടറുടെ പേജില്‍ അവധി നല്‍കാത്ത കളക്ടറെ പരിഹസിച്ചും ട്രോളിന് വിധേയമാക്കിയും ഫേസ്ബുക്ക് പേജ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ക്ലാസ് റൂം പോലെയാക്കി മാറ്റി വിദ്യാര്‍ഥികള്‍. ചിലര്‍ ആജ്ഞാപിച്ചും ചിലര്‍ അപേക്ഷിച്ചും മറ്റ് ചിലര്‍ അനുനയത്തിലും ഒക്കെ കളക്ടറോട് അവധി ചോദിക്കുന്ന മൂവായിരത്തോളം […]

പരീക്ഷയ്ക്കിടെ ബോര്‍ഡില്‍ ഉത്തരമെഴുതിക്കൊടുത്ത് അധ്യാപകര്‍; കൈയോടെ പൊക്കി വിജിലന്‍സ് സ്‌ക്വാഡ്

ജയ്പൂര്‍: ദേചുവിലെ കോലുഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടന്ന പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തി വിജിലന്‍സ് സ്‌ക്വാഡ്. Also Read ; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അശ്ലീലരംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചു, എട്ട് വയസുകാരിയെ കൊന്ന് നദിയിലെറിഞ്ഞു, ചുരുളഴിച്ച് പോലീസ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരിശോന നടത്തിയ സംഘം ഈ സ്‌കൂളിലെത്തിയപ്പോള്‍ ഗേറ്റ് അകത്ത് നിന്നു പൂട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം മതില്‍ ചാടി അകത്തു കടന്നപ്പോള്‍ അധ്യാപകന്‍ ഉത്തരങ്ങള്‍ ബോര്‍ഡില്‍ എഴുതിക്കൊടുക്കുകയും കുട്ടികള്‍ പരീക്ഷാപേപ്പറില്‍ അത് പകര്‍ത്തുന്നതുമാണ് […]