October 27, 2026

വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം ; ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് സിഇഒയ്‌ക്കെതിരെ പരാതി

ന്യൂഡല്‍ഹി: ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ സരോഗി വിമാനയാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. ബോസ്റ്റണ്‍ യാത്രയ്ക്കിടെ കൊല്‍ക്കത്ത – അബുദാബി ഇത്തിഹാദ് കണക്ഷന്‍ വിമാനത്തിലാണ് സംഭവമുണ്ടായത്.യുവതി എക്‌സിലൂടെയാണ് പരാതി ഉന്നയിച്ചത്. Also Read ; പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ്; പിഴ 10000 രൂപ വരെ ‘ഒരു വ്യവസായിയുടെ അടുത്താണ് ഞാന്‍ ഇരുന്നത്. അയാള്‍ക്ക് ഏകദേശം 65 വയസ്സ് ഉണ്ടായിരിക്കണം, അയാള്‍ ഇപ്പോള്‍ ഒമാനിലാണ് താമസിക്കുന്നത്, പതിവായി […]

പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ്; പിഴ 10000 രൂപ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് വ്യാപകമാകുന്നു. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് എത്തുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പരിവാഹന്‍ സൈറ്റുമായി വ്യാജ ആപ്പ് ബന്ധിപ്പിച്ചാണ് ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ചില സാങ്കേതിക തകരാറുകള്‍ ഉണ്ടെങ്കില്‍ വാഹനങ്ങള്‍ പുകപരിശോധനയില്‍ പരാജയപ്പെടും. പ്രശ്‌നം പരിഹരിക്കാനാണ് സാധാരണയായി ആവശ്യപ്പെടുക. Also Read ; ഗുജറാത്തില്‍  ചാന്ദിപുര വൈറസ് വ്യാപനം ഉയരുന്നു ; ഇതുവരെ മരണപ്പെട്ടത് 20 പേര്‍, […]

ഗുജറാത്തില്‍  ചാന്ദിപുര വൈറസ് വ്യാപനം ഉയരുന്നു ; ഇതുവരെ മരണപ്പെട്ടത് 20 പേര്‍, സംസ്ഥാനത്ത് അതീവ ജാഗ്രത

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനം രൂക്ഷമാകുന്നു. വൈറസ് വ്യാപനത്തില്‍ മരണം 20 ആയി. വ്യാഴാഴ്ച മാത്രം മരിച്ചത് അഞ്ച് പേരാണ്. സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 37 പേര്‍ ചികിത്സയിലാണ്. ചാന്ദിപുരം വൈറസ് പരത്തുന്ന ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊതുകുകളും ഈച്ചകളും പരത്തുന്ന വൈറസായതിനാല്‍ തന്നെ സംസ്ഥാനത്തുടനീളം ശുചീകരണ പ്രവൃത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. Also Read ; കോഴിക്കോട് ബീച്ച് ആശുപത്രി: ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു സംസ്ഥാനത്തെ അടിയന്തര സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര […]

കോഴിക്കോട് ബീച്ച് ആശുപത്രി: ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് : കോഴിക്കോട്  ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ആരോപണ വിധേയനെതിരെ നടപടിയുണ്ടായിരിക്കുന്നത്.   Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ദേശീയപാത ആമ്പല്ലൂര്‍ സിഗ്നലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

തൃശൂര്‍: തൃശൂര്‍ ദേശീയപാത ആമ്പല്ലൂര്‍ സിഗ്നല്‍ ജംങ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി മൂച്ചിക്കാട് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ 25 വയസുള്ള നൗഫലാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ നൗഫലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എറണാകുളത്ത് എച്ച് 1 എന്‍ 1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു

കൊച്ചി: എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. എറണാകുളം ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. വ്യാഴാഴ്ച്ചയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ പരിശോധിച്ച ആശുപത്രി അധികൃതര്‍ കുട്ടിക്ക് എച്ച് 1 എന്‍ 1 ആണെന്ന് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്കാണ് കുട്ടിയുടെ സംസ്‌കാരം. Also Read ; അഭ്യൂഹങ്ങള്‍ അവസാനിച്ചു ; നാല് വര്‍ഷത്തെ ദാമ്പത്യത്തിന് തിരശീല വീണു, ഹര്‍ദിക് പാണ്ഡ്യയും ഭാര്യ […]

അഭ്യൂഹങ്ങള്‍ അവസാനിച്ചു ; നാല് വര്‍ഷത്തെ ദാമ്പത്യത്തിന് തിരശീല വീണു, ഹര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു

മുംബൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമായി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു. നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരുടെയും വേര്‍പിരിയല്‍. നേരത്തെ തന്നെ താരം വിവാഹ മോചിതനാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്ലിന്റെ സമയത്താണ് ഹര്‍ദിക്കിന്റെ വിവാഹ മോചന അഭ്യൂഹങ്ങള്‍ ശക്തമായത്.എന്നാല്‍ ഇരുവരും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. Also Read ; കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായവരില്‍ കോഴിക്കോട് സ്വദേശിയുമുണ്ടെന്ന്‌ സംശയം; 10 മൃതദേഹങ്ങള്‍ പുറത്തെടുത്തു അതേസമയം നടാഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഈ […]

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായവരില്‍ കോഴിക്കോട് സ്വദേശിയുമുണ്ടെന്ന്‌ സംശയം; 10 മൃതദേഹങ്ങള്‍ പുറത്തെടുത്തു

ബെംഗളുരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയില്‍ നിന്നുള്ള ജി പി എസ് സിഗ്നല്‍ അവസാനമായി ലഭിച്ചത് മണ്ണിനടിയില്‍ നടന്ന സ്ഥലത്തു നിന്നാണെന്നതാണ് സംശയത്തിന് കാരണം. അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. Also Read; കുടുംബ യാത്രയെന്ന വ്യാജേന കാറില്‍ കുഴല്‍പ്പണം കടത്ത്, വാഹനം പിന്തുടര്‍ന്ന് 20 ലക്ഷം പിടിച്ചെടുത്ത് പോലീസ് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് […]

കുടുംബ യാത്രയെന്ന വ്യാജേന കാറില്‍ കുഴല്‍പ്പണം കടത്ത്, വാഹനം പിന്തുടര്‍ന്ന് 20 ലക്ഷം പിടിച്ചെടുത്ത് പോലീസ്

പാലക്കാട്: കുടുംബ യാത്രയെന്ന വ്യാജേന കാറില്‍ കുഴല്‍പ്പണം കടത്ത്. രേഖകളില്ലാത്ത 20.04 ലക്ഷം രൂപയുമായി മലപ്പുറം താനൂര്‍ പനക്കാട്ടൂര്‍ സ്വദേശി എസ് മുഹമ്മദ് ഹാഷിമിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. Also Read ; കോഴിക്കോട് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ബുധനാഴ്ച രാത്രി എട്ട് മണിയോടെ മേനോന്‍പാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം പിന്തുടരുകയായിരുന്നു. ശേഷം വിവരം […]

കോഴിക്കോട് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആശുപത്രിയിലെ ഫിസിയോതെറാപിസ്റ്റിനെതിരെയാണ് പരാതി നല്‍കിയത്. പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.