സഭാ നാഥനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭ
തിരുവനന്തപുരം: 16-ാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 101 വോട്ട് നേടിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് എ സി മൊയ്തീനേയും എല്‍ഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചിരുന്നു. എ സി മൊയ്തീന് 35 വോട്ടും ബി ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളില്‍ 139 പേര്‍ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കര്‍ ജി സുധാകരന്‍ വോട്ട് രേഖപ്പെടുത്തിയില്ല. […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































