October 6, 2026

മന്ത്രി സഭയില്‍ ആരോക്കെ? ഘടകകക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരില്ല, വകുപ്പുകളും മാറും; ഇന്ന് ഉഭയകക്ഷി ചര്‍ച്ച

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ എണ്ണത്തിലും പരമ്പരാഗതമായി കക്ഷികള്‍ കൈവശം വെച്ചുപോരുന്ന വകുപ്പുകളിലും മാറ്റംവരാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരുണ്ടാകും. ഒരെണ്ണംകൂടി ലഭിക്കാനും സാധ്യതയുണ്ട്. ചെറു ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിമാരാകുമുണ്ടാകുക. […]

ആരോക്കെ മന്ത്രിമാരാകും?, ചര്‍ച്ചകളിലേക്ക് യുഡിഎഫ്; പിടിമുറുക്കാന്‍ കെസി പക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വിഡി സതീശനെ നിശ്ചയിച്ചതിന് പിന്നാലെ, മന്ത്രിസഭാ രൂപീകരണത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും ലഭിച്ചേക്കും. അഞ്ചു മന്ത്രിപദവികള്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (ജേക്കബ്) ലെ അനൂപ് ജേക്കബ്, സിഎംപിയിലെ സിപി ജോണ്‍ തുടങ്ങിയവരും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. […]

മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി; മൗനം വെടിഞ്ഞ് ചെന്നിത്തല

തൃശൂര്‍: മുഖ്യമന്ത്രി പദവിയില്‍ നിന്നും തഴഞ്ഞതില്‍ പ്രതിഷേധിച്ചിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയയുന്നു. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു. മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഹൈക്കമാന്‍ഡ് തീരുമാനത്തിനു പിന്നാലെ ഒരു പ്രതികരണവും നടത്താതെ രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പം ഉണ്ടാകും. […]

മുഖ്യമന്ത്രി പ്രഖ്യാപനം: നേതാക്കള്‍ തിരുവനന്തപുരത്തേക്ക്; നിയമസഭാകക്ഷി യോഗത്തിന്റെ സമയം മാറ്റിയേക്കും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്. ചാര്‍ട്ടേഡ് വിമാനത്തില്‍ വൈകിട്ടോടെ നേതാക്കള്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, എന്നിവരാണ് കേരളത്തിലേക്ക് എത്തുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നിലവില്‍ യാത്രികരുടെ പട്ടികയില്‍ കെ സി വേണുഗോപാലിന്റെ പേരില്ല. പക്ഷേ ഏത് സമയവും കെ സി വേണുഗോപാലിന്റെ പേര് […]

സിബിഐക്ക് പുതിയ തലവനില്ല; പ്രവീണ്‍ സൂദിന്റെ കാലാവധി നീട്ടി

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിലവിലെ സിബിഐ ഡയറക്ടറുടെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. സിബിഐ ഡയറക്ടറായ പ്രവീണ്‍ സൂദിന്റെ കാലാവധിയാണ് ഒരു വര്‍ഷം കൂടി നീട്ടിയത്. പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്താന്‍ ഇന്നലെ യോഗം ചേര്‍ന്നെങ്കിലും രാഹുല്‍ ഗാന്ധി വിയോജിപ്പ് അറിയിച്ചതോടെ യോഗം പിരിയുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയത്. പ്രതിപക്ഷ […]

വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കരുത്; എന്‍ടിഎ പിരിച്ചു വിടണം: പിണറായി വിജയന്‍

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍, പരീക്ഷ നടത്താന്‍ ചുമതലപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ ( എന്‍ടിഎ) പിരിച്ചുവിടണമെന്ന് പിണറായി വിജയന്‍. പരീക്ഷകള്‍ നടത്താനുള്ള ചുമതല മുന്‍പത്തെപ്പോലെ അതത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറണം. ചോദ്യപേപ്പര്‍ ചോര്‍ച്ച, കോച്ചിംഗ്-മാഫിയകളുടെ ഇടപെടല്‍, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ അതീവ ആശങ്കാജനകമാണെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിര്‍ണയിക്കുന്ന നീറ്റ് പരീക്ഷ […]

എസ്എസ്എല്‍സി പരീക്ഷാഫലം വൈകില്ല; പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രഖ്യാപനം നടത്തും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടറാകും പ്രഖ്യാപനം നടത്തുക. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറും സമാന അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. ഇന്ന് നടക്കുന്ന പരീക്ഷ […]

നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്

മലപ്പുറം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അനന്തമായി നീളുന്നതിനിടെ, മുസ്ലിം ലീഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ രാവിലെ 10ന് നടക്കുന്ന യോഗത്തില്‍ 8 ഉന്നത നേതാക്കള്‍ പങ്കെടുക്കും. ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതും ചര്‍ച്ചയാകും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി […]

‘പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം?; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി

പട്ന: പെണ്‍കുട്ടികള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും അവര്‍ക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും ബിഹാറിലെ പുതിയ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുന്നതാണ് ഭംഗിയെന്നും തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും മിഥിലേഷ് തിവാരി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബിഹാര്‍ വിദ്യാഭ്യാസമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ‘എന്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത? പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീടുകളിലെ പെണ്‍മക്കളാണ് നമ്മുടെ ശക്തിയും സമൃദ്ധിയുടെ അടിത്തറയും. നരേന്ദ്രമോദി ജീ സ്ത്രീ ശാക്തീകരണത്തിനായി നിലകൊളളുമ്പോള്‍ പെണ്‍മക്കള്‍ […]

ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി

കൊച്ചി: ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്റേതാണ് മൃതദേഹം. ഇന്നു രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാവിലെ ആറു മണിയോടെയാണ് ചമ്പക്കര കനാലിന്റെ തൈക്കൂടം ഭാഗത്ത് മൃതദേഹം ഒഴുകി നടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നതെന്ന് സ്ഥലം കൗണ്‍സിലര്‍ പറഞ്ഞു. ഉടന്‍ […]