October 8, 2026

ഒരു കിലോമീറ്ററില്‍ എല്‍.പി സ്‌കൂളും മൂന്ന് കിലോമീറ്ററില്‍ യു.പി സ്‌കൂളും അനുവദിക്കണം: കേരളത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും ഒരു കിലോമീറ്റര്‍ പരിധിയില്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളും മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ സര്‍ക്കാര്‍ യു.പി സ്‌കൂളുകളും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭാ പരിധിയിലെ എലാമ്പ്രയില്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാതിരുന്ന സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

കുതിരാനില്‍ മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റു

തൃശൂര്‍: കുതിരാന്‍ തുരങ്കത്തിനുള്ളില്‍ മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിന്റെ (22) ഇടതുകൈ ആണ് മുട്ടിന് മുകളില്‍ വെച്ച് അറ്റുപോയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്; സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം കഠിന തടവ് നിയന്ത്രണം വിട്ട മിനി ലോറി കൈവരിയില്‍ച്ചെന്ന് ഇടിക്കുകയായിരുന്നു. ഇതിന്റെ ഇടയില്‍ സുജിന്റെ കൈപെട്ടുപോവുകയായിരുന്നു. വാഹനം തുരങ്കത്തിന്റെ ഒരു വശം ചേര്‍ന്ന് പോവുന്നതിന്റെയും കൈവരിയില്‍ തട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്; സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം കഠിന തടവ്

കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം കഠിന തടവ്. പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡ് പുതിയങ്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പയ്യന്നൂര്‍ കാറമേല്‍ വി കെ നിഷാദിനെയും വെള്ളൂര്‍ ടി സി വി നന്ദകുമാര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പട്ടാപ്പകല്‍ പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് കോടതി വിധി. നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തില്‍; ഡിസംബര്‍ 8ന് വിധി പറയും ബോംബ് കൈവശം വെച്ചതിന് അഞ്ചു വര്‍ഷം കഠിന […]

നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തില്‍; ഡിസംബര്‍ 8ന് വിധി പറയും

കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ട നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപാണ് എട്ടാം പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം 2017ലാണ് നടിക്കെതിരെ കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ആക്രമണം നടക്കുന്നത്. കേസില്‍ ഒമ്പത് പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഓച്ചിറയിലും ആലപ്പുഴയിലും മേല്‍പ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ഭാഗികമായി റദ്ദാക്കിവ ഇന്നലെ നിസാമുദ്ദീനില്‍ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (22654) നാളെ പുലര്‍ച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകീട്ട് 4നു ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം എസി എക്‌സ്പ്രസ് എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ എസി എക്‌സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്ന് പുറപ്പെടും. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം […]

രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നു; പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി, കടുത്ത നടപടി വേണമെന്ന് നേതാക്കള്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി. ലൈംഗികാരോപണം നേരിടുന്ന രാഹുലിന് സംരക്ഷണം നല്‍കുന്നുവെന്ന് പറഞ്ഞാണ് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നത്. രാഹുലിന് എതിരെ കടുത്ത നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ആവശ്യം. ആരോപണങ്ങളില്‍ മൗനം പാലിക്കുകയാണ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും. എസ് ഐ ആര്‍ നടപടികള്‍ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മന്‍ സുപ്രീംകോടതിയില്‍ പാര്‍ട്ടിയില്‍ […]

എസ് ഐ ആര്‍ നടപടികള്‍ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ സുപ്രീംകോടതിയില്‍. കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എസ്‌ഐആറിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമേറഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണമെന്ന തിടുക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 65 വയസ്സ് തികയുന്ന 2027 ഫെബ്രുവരി 9 വരെ ഏകദേശം 15 മാസക്കാലം അദ്ദേഹം ഈ പദവിയില്‍ തുടരും. ഷെയ്ഖ് ഹസീനയെ കൈമാറാന്‍ ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസായിരുന്ന ബി.ആര്‍. ഗവായ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സൂര്യകാന്ത് ചീഫ് ജസ്റ്റിസാകുന്നത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് […]

ഷെയ്ഖ് ഹസീനയെ കൈമാറാന്‍ ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്

ദില്ലി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മോശമായത് മൂലമാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. കാസര്‍കോട് ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; സംഘാടകര്‍ക്കെതിരെ കേസ് രേഖാമൂലം ബംഗ്ലാദേശ് […]

കാസര്‍കോട് ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; സംഘാടകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാസര്‍കോട് വെച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും പിന്നണി ഗായകന്‍ ഹനാന്‍ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തു. അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കഴിഞ്ഞ ദിവസമാണ് കാസര്‍കോട് പുതിയബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആളുകള്‍ ഇവിടെ തടിച്ചുകൂടുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് ശാരീരിക അസ്വസ്ഥതകളെ […]