October 8, 2026

മലയാളത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറയുന്നു

തിരുവനന്തപുരം: മലയാള ഭാഷയില്‍ എസ്എസ്എല്‍സി പരീക്ഷ ഏഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകള്‍. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയപ്പോള്‍, 2024-25ല്‍ ഈ കണക്കുകള്‍ 36.56% ആയി കുറഞ്ഞതായാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ 4,27,017 വിദ്യാര്‍ഥികളില്‍ 1,56,161 വിദ്യാര്‍ഥികള്‍ മാത്രമാണ് മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതിയത്. 2019 ല്‍ 2,43,409 വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ പരീക്ഷ എഴുതിയതിനെക്കാളും 87,000 കുട്ടികള്‍ കുറവ്. ശബരിമലയില്‍ ഇന്നും […]

ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ഭക്തര്‍ കാത്തുനിന്നത് 12 മണിക്കൂര്‍, ഇന്ന് മുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. അയ്യപ്പ ദര്‍ശനത്തിനായി 12 മണിക്കൂറാണ് ഭക്തര്‍ കാത്തുനിന്നത്. പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ആദ്യ മണിക്കൂറില്‍ 3957 പേര്‍ ദര്‍ശനം നടത്തി. നാലുമണി മുതല്‍ അഞ്ച് വരെ 3570 പേര്‍ ദര്‍ശനം നടത്തി. അഞ്ചുമണി മുതല്‍ ആറ് വരെ 3570 പേര്‍ ദര്‍ശനം നടത്തി. 1 മിനിറ്റില്‍ പരമാവധി 68 പേരെയാണ് കടത്തിവിടുന്നത്. ഭക്തജനത്തിരക്ക് തുടന്നതുകൊണ്ടുതന്നെ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനത്തിന് അവസരം ഒരുക്കുക. തിങ്കളാഴ്ച വരെ […]

സെര്‍വിക്കല്‍ കാന്‍സര്‍; സംസ്ഥാനത്ത് പ്രതിരോധകുത്തിവയ്പ്പ് വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്‌സിന്‍ നല്‍കുന്ന പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ്. പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന പദ്ധതിയാണ് ഇത്. കണ്ണൂര്‍ ജില്ലയില്‍ ഈ മാസമാദ്യം വാക്‌സിനേഷന്‍ യജ്ഞം തുടങ്ങിയിരുന്നു. 2030-ഓടെ ഗര്‍ഭാശയഗള അര്‍ബുദം പൂര്‍ണമായും തടയാനുള്ള ലോകാരോഗ്യസംഘടനയുടെ പദ്ധതിയുടെ ഭാഗമാണിത്. ഇനി തട്ടിപ്പ് ഒന്നും നടക്കില്ല; രാജ്യത്ത് ഇ – പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു അര്‍ബുദപ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യവകുപ്പ് തുടങ്ങിയ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ കാംപെയ്നിന്റെ ഭാഗമായി ഇതിനോടകം 20 ലക്ഷത്തിലധികംപേരെ […]

ഇനി തട്ടിപ്പ് ഒന്നും നടക്കില്ല; രാജ്യത്ത് ഇ – പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പാസ്‌പോര്‍ട്ട് സംവിധാനത്തില്‍ വമ്പന്‍ മാറ്റം വരാന്‍ പോകുന്നു. ഇനി പഴയ പാസ്‌പോര്‍ട്ടിന് പകരം ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന് പേരിട്ടിട്ടുള്ള പദ്ധതിയുടെ കീഴിലാണ് പാസ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാകും പാസ്‌പോര്‍ട്ട് നിര്‍മ്മിക്കുക. ഇ – പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്നതോടെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഐഡന്റിറ്റി പരിശോധന വേഗത്തിലും കൂടുതല്‍ വിശ്വസനീയമായ രീതിയിലും നടത്താന്‍ ഇതു സഹായിക്കും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (കഇഅഛ) മാനദണ്ഡങ്ങള്‍ക്ക് അനിസൃതമായാണ് […]

മകനെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു.എ.പി.എ ചുമത്തി

തിരുവനന്തപുരം: പതിനാറ് വയസുകാരനെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസെടുത്തു. വെഞ്ഞാറംമൂട് ആണ് സംഭവം. രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ എന്‍ ഐ എ യു.എ.പി.എ ആണ് ചുമത്തിയത്. പത്തനംതിട്ട സ്വദേശിയായ കുട്ടിയുടെ മാതാവ് വെമ്പായം സ്വദേശിയായ യുവാവിനെ രണ്ടാം വിവാഹം കഴിക്കുന്നതിനിടെ കുട്ടിയെ ഐസിസില്‍ ചേരാന്‍ നിര്‍ബന്ധിച്ചു. നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം ഡിസംബറില്‍; ആദ്യഘട്ടമായി 10 കോടി അനുവദിച്ചു, ആകെ ചെലവ് 20 കോടി കുട്ടി ഇത് നിരസിച്ചതോടെ നാട്ടിലെത്തിച്ച് മതപഠനശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം കണ്ട […]

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം ഡിസംബറില്‍; ആദ്യഘട്ടമായി 10 കോടി അനുവദിച്ചു, ആകെ ചെലവ് 20 കോടി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണം അടുത്ത മാസം മുതല്‍ ആരംഭിക്കും. ചീഫ് പ്രോജക്ട് മാനേജര്‍ കണ്ണന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മാരിമുത്തു എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. കെട്ടിടം നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ സൗകര്യമുണ്ടോ എന്ന് നോക്കാന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. റെയില്‍വേ സ്‌റ്റേഷന്റെ ആകെ ചെലവ് 20 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം […]

കെ.വി തോമസിന്റെ വിമാനയാത്രക്ക് അധിക തുക; ഒഡെപെകിന് തുക കൈമാറും

തിരുവനന്തപുരം: ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി കെവി തോമസിന്റെ വിമാനയാത്രക്ക് അധിക തുക അനുവദിച്ച് ധന വകുപ്പ്. വിമാനയാത്ര വകയില്‍ അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. ഒഡെപെകിന് തുക കൈമാറും. റഡിഡന്റ് കമ്മീഷണറുടെ യാത്രാ ചെലവും ഇതേ ശീര്‍ഷകത്തിലാണ് അനുവദിക്കുന്നത്. തുകയുടെ 90 ശതമാനവും പക്ഷെ കെവി തോമസിന്റെ യാത്രക്കാണ് ഉപയോഗിക്കുന്നത്. കന്യാകുമാരിയില്‍ നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍; സര്‍വീസ് ജനുവരി മുതല്‍ ആകെ ബജറ്റ് വിഹിതം അഞ്ച് ലക്ഷം രൂപയായിരുന്നു. ഇത് […]

കന്യാകുമാരിയില്‍ നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍; സര്‍വീസ് ജനുവരി മുതല്‍

ചെന്നൈ: കന്യാകുമാരിയില്‍നിന്ന് ചെന്നൈ വഴി ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കും. ഒരേസമയം ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കുമുള്ള യാത്രക്കാര്‍ക്ക് ഇത് പ്രയോജനകരമാകും. ജനുവരി മുതലാണ് സര്‍വീസ് ആരംഭിക്കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നല്‍കിയ ഉപകരാര്‍ പ്രകാരം ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്‍) 16 കോച്ചുകളുള്ള രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ ഒരു തീവണ്ടിയാണ് കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നത്.

ശബരിമലയില്‍ വന്‍ തിരക്ക്; പതിനെട്ടാംപടി ചവിട്ടാനാകാതെ ഭക്തര്‍, നിരവധി പേര്‍ കുഴഞ്ഞുവീണു

ശബരിമല: ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതം. തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദര്‍ശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി. മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂനിന്നത്. പമ്പയില്‍നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തിയത്. നടപ്പന്തലില്‍ ഭക്തര്‍ നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയായി. നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഭക്തര്‍ നടപ്പന്തലിലേക്ക് എത്തിത്തുടങ്ങി. പലര്‍ക്കും ആറോ ഏഴോ മണിക്കൂറുകള്‍ ക്യൂനിന്ന ശേഷമാണ് ദര്‍ശനം സാധ്യമായത്. പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ അറിഞ്ഞത് വൈകി, കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരന്‍ തിരക്ക് വര്‍ധിച്ചതോടെ […]

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ അറിഞ്ഞത് വൈകി, കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരന്‍

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാറിനെതിരെ പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ ഗുരുതര വിമര്‍ശനവുമായി രംഗത്തെത്തി. നഗരസഭയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഏകപക്ഷീയമാണെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കൃഷ്ണകുമാര്‍ പക്ഷത്തിനാണ് മുന്‍തൂക്കം കിട്ടിയതെന്നും പ്രമീള ആരോപിച്ചു. സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ താന്‍ അറിഞ്ഞത് ഇന്നലെ വൈകീട്ടാണെന്നും തനിക്ക് അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും പ്രമീള ശശിധരന്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]