October 16, 2026

സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനസ്സില്‍ നിറഞ്ഞ് നിന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടന്‍ മനോജ് കെ ജയന്‍ മകനാണ്. Also Read ; ‘ഇത് അവസാന താക്കീത്, ഇനി വെടിവെപ്പ് വീടിനുള്ളില്‍ നടക്കും’; സല്‍മാന്‍ ഖാനിനെ കൊലപ്പെടുത്തുമെന്ന് ബിഷ്ണോയി ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയന്‍ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വര്‍ഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയന്‍, കെ.ജി വിജയന്‍ ഇരട്ടസഹോദരന്മാരുടെ പേര് […]

‘ഇത് അവസാന താക്കീത്, ഇനി വെടിവെപ്പ് വീടിനുള്ളില്‍ നടക്കും’; സല്‍മാന്‍ ഖാനിനെ കൊലപ്പെടുത്തുമെന്ന് ബിഷ്ണോയി

മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ് നടന്നത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു ഈ സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി. Also Read ; കരുവന്നൂര്‍ അഴിമതിക്കേസ് ഇടതു കൊള്ളയുടെ […]

കരുവന്നൂര്‍ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം : നരേന്ദ്രമോദി

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുന്നംകുളത്തെത്തി. കേരളത്തില്‍ എത്താനായതില്‍ സന്തോഷമെന്ന് പൊതുയോഗത്തില്‍ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തില്‍ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച മോദി കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസ് ആവര്‍ത്തിച്ചു പറഞ്ഞു. ഇടതിന്റെ കൊള്ളയുടെ ഉദാഹരണമാണ് ഈ അഴിമതിക്കേസെന്ന് മോദി വിമര്‍ശിച്ചു. എല്ലാവരും ഇതില്‍ അസന്തുഷ്ടരാണ് എന്ന് ഏത് ബാങ്കിലാണോ പാവപ്പെട്ടവര്‍ അധ്വാനിച്ചുണ്ടാക്കിയ രൂപ നിക്ഷേപിച്ചത്, ആ ബാങ്ക് സിപിഐഎമ്മുകാര്‍ […]

ജയിച്ചാല്‍ കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രി;കേരളത്തില്‍ എന്‍ഡിഎ ഇത്തവണ രണ്ടക്കം കടക്കുമെന്ന് കെ സുരേന്ദ്രന്‍

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തിയും പഴിചാരിയും മുന്നണികള്‍ തെരഞ്ഞെടുപ്പിന് ഓളം സൃഷ്ടിക്കുകയാണ്. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ പറയുന്നതോടൊപ്പം മറ്റുളളവരെ കുറ്റപ്പെടുത്താനും മടിക്കാറില്ല. അത്തരത്തില്‍ വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പിനെ ചൂട് പിടിപ്പിക്കുന്നത്. കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുണ്ടെന്നും ഇത്തവണ എന്‍ഡിഎ കേരളത്തില്‍ രണ്ടക്കം കടക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.എന്‍ഡിഎയുടെ ഈ മുന്നേറ്റത്തില്‍ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും വെപ്രാളമാണെന്നുമാണ് സുരേന്ദ്രന്റെ പരാമര്‍ശം. Also Read; രാജീവ് […]

രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തില്‍ തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് താക്കീത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്നായിരുന്നു തരൂര്‍ ആരോപിച്ചത്. തീരദേശ മേഖലയിലാണ് ഇത്തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കുന്നതെന്നും തരൂര്‍ ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞിരുന്നു. Also Read ; പ്രണയപകയില്‍ മറ്റൊരു ജീവന്‍കൂടി; പട്ടാമ്പിയില്‍ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ് ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ […]

പ്രണയപകയില്‍ മറ്റൊരു ജീവന്‍കൂടി; പട്ടാമ്പിയില്‍ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്

പാലക്കാട്: പ്രണയപകയില്‍ വീണ്ടും ഒരു ജീവന്‍ കൂടി നഷ്ടമായി. പട്ടാമ്പിയില്‍ യുവതിയെ റോഡില്‍ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. കൊല്ലപ്പെട്ട പ്രവിയയെ സുഹൃത്തായ സന്തോഷ് കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിന്റെ പേരില്‍. പ്രവിയ സന്തോഷിന്റെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയപ്പോള്‍ മുതല്‍ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. പ്രവിയെ അപായപ്പെടുത്തിന്നതിനായി പലതവണ ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. Also Read ;ട്രെയിനില്‍ […]

ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം, പരിശോധനക്കായി ബോഗി സീല്‍ ചെയ്തു

കോട്ടയം: ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം. മധുര- ഗുരുവായൂര്‍ എക്സ്പ്രസിലാണ് സംഭവം. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് യുവാവിന് പാമ്പുകടിയേറ്റതെന്നാണ് വിവരം. മധുര സ്വദേശി കാര്‍ത്തിയെന്നയാള്‍ക്കാണ് പരിക്കേറ്റത്. കടിച്ചത് പാമ്പാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. Also Read ; മനോജ് മദ്യപിക്കാറില്ല, പ്രധാനറോഡിലെ പ്ലാസ്റ്റിക് വള്ളിയാണ് അപകടത്തിന് കാരണം: പൊലീസിനെതിരെ കുടുംബം യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പാണോ എലിയാണോ കടിച്ചത് എന്ന് പരിശോധിക്കുകയാണ്. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു. Join with metro […]

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് RPF വിജ്ഞാപനം വന്നു

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (RPF) ഇപ്പോള്‍ Constables & Sub-Inspectors (SI) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മിനിമം പത്താം ക്ലാസ്സ് , ഡിഗ്രി ഉള്ളവര്‍ക്ക് Constables & Sub-Inspectors (SI) പോസ്റ്റുകളില്‍ ആയി മൊത്തം 4660 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റെയില്‍വേക്ക് കീഴില്‍ […]

മനോജ് മദ്യപിക്കാറില്ല, പ്രധാനറോഡിലെ പ്ലാസ്റ്റിക് വള്ളിയാണ് അപകടത്തിന് കാരണം: പൊലീസിനെതിരെ കുടുംബം

കൊച്ചി: സുരക്ഷാ വടം കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ തേവര സ്വദേശി മനോജ് ഉണ്ണിയാണ് ഇന്നലെ മരിച്ചത്. നഗരമധ്യത്തില്‍ പ്രധാന റോഡില്‍ പ്ലാസ്റ്റിക് വള്ളി കെട്ടിയതാണ് അപകടകാരണമെന്ന് മനോജിന്റെ വീട്ടുകാര്‍ പറയുന്നു. Also Read; പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന്‍ മരിച്ചു റോഡിന് കുറുകെ കെട്ടിയ പ്ലാസ്റ്റിക് വള്ളി മനോജ് കണ്ടിരിക്കില്ല. ബാരിക്കേഡോ റിബണ്‍കെട്ടിയ വലിയ വടമോ […]

ആനയെഴുന്നള്ളിപ്പ് വിവാദ സര്‍ക്കുലര്‍ തിരുത്തി വനം വകുപ്പ്; പുതിയ സര്‍ക്കുലര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് വനം വകുപ്പ് പരറത്തിറക്കിയ സര്‍ക്കുലര്‍ തിരുത്തി വനം വകുപ്പ്. ആനകളുടെ എഴുന്നള്ളപ്പുമായി ബന്ധപ്പെട്ട് ഇറക്കിയ നിയന്ത്രണങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചത്. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദേശവും പിന്‍വലിച്ചു. ആനകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.തിരുത്തിയ സര്‍ക്കുലര്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. Also Read ; അടച്ചിട്ട വീട്ടിലെ 350 പവന്‍ സ്വര്‍ണം കവര്‍ന്നത് ആസൂത്രിതം; സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നേരത്തെ വനം […]