October 16, 2026

സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ വിധി ഇന്ന്

കോട്ടയം: കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ ജോസ് മരിയ തലയ്ക്കടിയേറ്റാണ് മഠത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2015 ഏപ്രില്‍ 17 നാണ് സംഭവുമുണ്ടായത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.ആദ്യം സാധാരണ മരണം എന്ന നിലയില്‍ കരുതിയിരുന്ന സംഭവം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിലാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശി […]

സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവന്റെ മതം നോക്കിയില്ല; ഇത് ആര്‍എസ്എസിനുള്ള മറുപടിയെന്ന് രാഹുല്‍

കോഴിക്കോട്: സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി അബ്ദു റഹീമിന് വേണ്ടി 34 കോടി സ്വരൂപിച്ചതിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്റെ മതം മലയാളി പരിശോധിച്ചില്ല. മോദിക്കും ആര്‍എസ്എസിനും കേരളത്തിന്റെ മറുപടി ഇതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കോഴിക്കോട് നടന്ന യുഡിഎഫ് പ്രചാരണ യോഗത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. Also Read ;ഇസ്രയേല്‍ ചരക്കുകപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ പ്രധാമന്ത്രി ഇടപെടണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭാഷാ വൈവിധ്യവും സാംസ്‌കാരിക […]

ഇസ്രയേല്‍ ചരക്കുകപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ പ്രധാമന്ത്രി ഇടപെടണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തിരുവനന്തപുരം: ഇറാന്‍ സൈന്യം പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കപ്പലിനുള്ളില്‍ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് ആശങ്കാജനകമാണെന്നാണ് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടത്. ബന്ധികളായവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന കപ്പലാണ് ഹോര്‍മുസ് […]

ഇന്ത്യന്‍ ആര്‍മിയില്‍ ഡിഗ്രി ഉള്ളവര്‍ക്ക് അവസരം

പ്രധിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യന്‍ ആര്‍മി ഇപ്പോള്‍ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ ടെക്‌നിക്കല്‍ പോസ്റ്റുകളില്‍ മൊത്തം 30 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ […]

ഇടവിട്ടുള്ള മഴയത്ത് ഡെങ്കിപ്പനിപ്പോലുളള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ വ്യാപിക്കാന്‍ സാധ്യത; സ്വയം ചികിത്സ അരുതെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. […]

ആലപ്പുഴയില്‍ കെ സി വേണുഗോപാലിന്റെ ഫ്ളെക്സ് നശിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്ളെക്സ് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ളെക്സ് വെച്ചിരുന്നത്. വ്യക്തിയുടെ സമ്മതത്തോടെയാണ് ഫ്ളെക്സ് സ്ഥാപിച്ചിരുന്നത്. Also Read ; തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ട് നാളെ ഇന്നലെ യുഡിഫിന്റെ തെരുവ് നാടക വേദിയിലേക്ക് സിപിഐഎം പ്രവര്‍ത്തകര്‍ ഇരച്ചു കയറിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാടകം അലങ്കോലപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് […]

തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന് പാറമേക്കാവും. Also Read ; മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതല ഇദ്ദേഹത്തിനായിരുന്നു. നഗരം കനത്ത പൊലീസ് […]

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം

ബെംഗളൂരു: മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം. കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ തൃശ്ശൂര്‍ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടില്‍ ബിജു-സവിത ദമ്പതികളുടെ മകള്‍ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു ഈ അപകടം. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയായിരുന്നു ശിവാനി. Also Read ; ജഗന്‍ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കിയാല്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പഖ്യാപിച്ച് പൊലീസ് […]

ജഗന്‍ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കിയാല്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പഖ്യാപിച്ച് പൊലീസ്

അമരാവതി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരെക്കുറിച്ച് വിവരം തേടി പൊലീസ്. വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവരം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതല്ലെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. Also Read ; സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍ ഡി.സി.പിയെ 9490619342 എന്ന നമ്പറിലും അഡീഷണല്‍ ഡി.സി.പിയെ 9440627089 എന്ന നമ്പറിലും ബന്ധപ്പെടാം. ഫോണ്‍, വാട്‌സ്ആപ്പ് വഴിയോ നേരിട്ടോ അറിയിക്കാം. ശനിയാഴ്ച […]

സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സല്‍മാന്റെ ബാന്ദ്രയിലെ വീടിന് നേരെ ഏപ്രില്‍ 14നാണ് വെടിവെപ്പുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഗുജറാത്തിലെ ഭുജില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് മുംബൈ പൊലീസ് പിടികൂടിയത്. Also Read ; സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയന്‍ അന്തരിച്ചു ഗുജറാത്തിലെ ഭുജില്‍ വെച്ച് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പിടികൂടിയ കാര്യം മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി മുംബൈയിലേക്ക് […]