October 15, 2026

ലക്ഷണമൊത്ത യന്ത്ര ആനയെ നടയ്ക്കിരുത്തി പ്രിയാമണി

ഒറിജിനല്‍ ആനയെവെല്ലുന്ന ലക്ഷണമൊത്ത കൊമ്പനെ നടയ്ക്കിരുത്തി പ്രിയാമണി. നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള യന്ത്ര ആനയെയാണ് കാലടി മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രിയാമണി നടയ്ക്കിരുത്തിയത്. മൃഗ സ്നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് താരം മെഷീന്‍ ആനയെ സംഭാവന ചെയ്തത്. Also Read ; ആദ്യം പ്രാര്‍ത്ഥന പിന്നീട് മോഷണം; യുവാവ് പിടിയില്‍ ഇനി മുതല്‍ ഈ മക്കാനിക്കല്‍ ആനയാണ് ക്ഷേത്രചടങ്ങുകളുടെ ഭാഗമാവുക. യഥാര്‍ത്ഥ ആനയുടെ രീതിയില്‍ തന്നെയാണ് യന്ത്ര ആനയെയും തയാറാക്കിയിരിക്കുന്നത്. മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ […]

ആദ്യം പ്രാര്‍ത്ഥന പിന്നീട് മോഷണം; യുവാവ് പിടിയില്‍

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് നിന്ന യുവാവ് ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ച യുവാവ് പിടിയില്‍. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ ഗോപേഷ് ശര്‍മയാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ അല്‍വാറിലെ ആദര്‍ശ് നഗറിലുളള ക്ഷേത്രത്തിലാണ് മോഷണം നടന്നത്. പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന യുവാവ് ചുറ്റുപാടും ആരുമില്ലെന്ന് നിരീക്ഷിക്കുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കാണിക്ക വഞ്ചിയില്‍ കൈയിട്ട് പണമെടുത്ത് പോക്കറ്റിലിട്ടതിന് പിന്നാലെ ക്ഷേത്രത്തിലുണ്ടായിരുന്ന വെളളിയാഭരണങ്ങളും കുടകളും എടുത്ത് പുറത്തേക്ക് പോകുന്നതും കാണാം. തുടര്‍ന്ന് പോലീസ് നടത്തിയ […]

തനിക്കൊപ്പമുള്ള ഫോട്ടോ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ടൊവിനോ

തനിക്കൊപ്പമുള്ള ഫോട്ടോ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് നടന്‍ ടൊവിനോ തോമസ്. ടോവിനോയും തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറും തമ്മിലുള്ള ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോയുടെ പോസ്റ്റ്. Also Read ; ടൈഗറിന് ശബ്ദമാവാന്‍ പ്രിയങ്ക ‘എല്ലാ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ അംബാസിഡര്‍ ആയതിനാല്‍ എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്. അത് […]

ടൈഗറിന് ശബ്ദമാവാന്‍ പ്രിയങ്ക

കരടിയില്‍ നിന്നും പെരുമ്പാമ്പില്‍ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മക്കടുവയുടെ കഥ വിവരിക്കാന്‍ പ്രിയങ്ക ചോപ്രയെത്തുന്നു. ഡിസ്‌നി നേച്ചറിന്റെ ടൈഗര്‍ എന്ന ഡോക്യുമെന്ററിയുടെ വിവരണ ശബ്ദമാണ് നടി പ്രിയങ്ക ചോപ്ര നല്‍കുക. സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാനായി അമ്മക്കടുവ നടത്തുന്ന ശ്രമങ്ങള്‍ ഏത് അമ്മയുടെയും മനസ്സില്‍ തൊടുമെന്നും ഡോക്യുമെന്ററിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടി വ്യക്തമാക്കി. Also Read ; മോദി വീണ്ടും കേരളത്തിലേക്ക് മാര്‍ക്ക് ലിന്‍ഫീല്‍ഡ്, വനേസ ബൊറോവിറ്റ്‌സ്, റോബ് സള്ളിവന്‍ എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. ഭൗമദിനമായ […]

മോദി വീണ്ടും കേരളത്തിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് മോദി റോഡ് ഷോ നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നേതൃത്വം അറിയിച്ചു. ഇത് മൂന്നാം തവണയാണ് മോദി പാലക്കാട് എത്തുന്നത്. ഇതിന് മുമ്പ് 2016ലും 21ലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ജില്ലസന്ദര്‍ശിച്ചിരുന്നു. Join with […]

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് വിശദീകരിച്ച് രാഹുല്‍ ഗാന്ധി

മുംബയ്: കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് വിശദീകരിച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ബിജെപി അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ഉദാഹരണങ്ങള്‍ നിരത്തിയായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. Also Read ;ഇലക്ട്രല്‍ ബോണ്ട് കേസ്; ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും ‘അധികാരത്തോടാണ് നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അധികാരം എന്താണ് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആ രാജാവിന്റെ ആത്മാവ് ഇവിഎം, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് […]

ഇലക്ട്രല്‍ ബോണ്ട് കേസ്; ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

ഇലക്ട്രല്‍ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇലക്ടറല്‍ ബോണ്ട് നമ്പര്‍ പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചാണ്. കേസില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി പ്രസിദ്ധീകരിച്ച രേഖയില്‍ നിന്ന് സീരിയല്‍ നമ്പര്‍ ഇല്ലാത്തതെന്തെന്നും ചോദിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഇന്ന് ബാങ്ക് കോടതിക്ക് മറുപടി നല്‍കുമെന്നും എസ്ബിഐയെ പ്രതിനിധീകരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബാങ്ക് അഭിഭാഷകന് ഒപ്പം ഇന്ന് […]

ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ പോലും സമസ്ത മുശാവറയുടെ അംഗീകാരം വാങ്ങണോ എന്ന് ബിജെപി

തിരുവനന്തപുരം: ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ പോലും സമസ്ത മുശാവറയുടെ അംഗീകാരം വാങ്ങണോ എന്ന് ചോദിച്ച് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍ രംഗത്ത്. കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന മുസ്ലിം ലീഗിന്റേയും സമസ്തയുടയേും അഭിപ്രായത്തിനെതിരെയാണ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നത്. Also Read ; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി കെബി ഗണേശ് കുമാര്‍ എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോയെന്ന് ചോദിച്ച് അദ്ദേഹം തീര്‍ത്തും അനാവശ്യ ആവശ്യങ്ങള്‍ […]

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി കെബി ഗണേശ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി മന്ത്രി കെബി ഗണേശ് കുമാര്‍ രംഗത്ത്. ഒരാള്‍ മാത്രമാണ് ബസ് കൈകാണിക്കുന്നതെങ്കിലും നിറുത്തണമെന്നും രാത്രി പത്തിനുശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിറുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കിവിടരുതെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെടുന്നുണ്ട്. റോഡിലൂടെ ബസ് ഓടിക്കുമ്പോള്‍ മറ്റുചെറുവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്ന ഉപദേശവും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. Also Read ; കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത് കെഎസ്ആര്‍ടിസിയുടെ […]

കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്

കോഴിക്കോട്: കേരളത്തില്‍ ഏപ്രില്‍ 26ന് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജുമുഅ ദിവസത്തെ വോട്ടെടുപ്പ്, തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്ലിം ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുമെന്നും പോളിംഗ് എജന്റുമാരായ വിശ്വാസികള്‍ക്ക് അത് അസൗകര്യമുണ്ടാക്കുമെന്നുമാണ് മുസ്ലീം സംഘടനകള്‍ പറയുന്നത്. Also Read ; ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലാകും സംഭവിക്കാന്‍ പോകുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് […]