October 15, 2026

ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 27 വയസായിരുന്നു. 20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ എത്തിയത്. ഈ മാസം 12ന് രാത്രിനായിരുന്നു സൈനികനെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. എട്ട് വര്‍ഷം മുമ്പാണ് വിപിന്‍ ജോലിയില്‍ പ്രവേശിച്ചത്. കാരണം വ്യക്തമാല്ല മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്; ഇപ്പോള്‍ കണ്ടില്ലെങ്കില്‍ ഇനി 126 വര്‍ഷങ്ങള്‍ക്കു ശേഷം

ലോകം ആകാശ വിസ്മയക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് 2.12ന് ആരംഭിച്ച് 2.22ന് അവസാനിക്കുമെന്നാണ് നിഗമനം. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സികോ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകുമെന്നും ഇനി 126 വര്‍ഷങ്ങള്‍ക്ക് ശേഷമാകും ഇത്തരമൊരു സമ്പൂര്‍ണ സൂര്യഗ്രഹണം വീണ്ടും സംഭവിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. Also read ; നിമിഷങ്ങള്‍ക്കുള്ളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം മൊബൈല്‍ ആപ്പിലൂടെ പൂര്‍ണ്ണ സൂര്യഗ്രഹണം 7.5 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുമെന്നാണ് […]

നിമിഷങ്ങള്‍ക്കുള്ളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം മൊബൈല്‍ ആപ്പിലൂടെ

ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം മിനിറ്റുകള്‍ കൊണ്ട്. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഉപയോഗിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസത്തിന് ഒരാഴ്ച മുന്‍പ് വരെ പേര് ചേര്‍ക്കാനായി സാധിക്കും. 2024 ജനുവരിയില്‍ 18 വയസായവര്‍ക്ക്് ആപ്പിലൂടെ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. ആപ്പ് ഉപയോഗിക്കേണ്ടതെങ്ങനെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒരു ഒടിപി വരും. ഇത് സ്വീകരിച്ച് പാസ്‌വേഡ് ഉണ്ടാക്കാം. തുടര്‍ന്ന് രജിസ്‌ട്രേഷനിലേക്ക് കടക്കും മുന്‍പ് […]

സര്‍വകലാശാല കലോത്സവ കോഴ കേസ്: തന്റെ മകനെ കുടുക്കിയതാണെന്ന് ഷാജിയുടെ മാതാവ്

കണ്ണൂര്‍: തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോത്സവവുമായി ബന്ധപ്പെട്ട് നടന്ന കോഴക്കേസില്‍ തന്റെ മകനെ കുടുക്കിയതാണെന്ന് മരിച്ച വിധികര്‍ത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകന്‍ കരഞ്ഞ് പറഞ്ഞിരുന്നു. മുഖത്ത് പാടുകളുണ്ടായിരുന്നു എന്നാല്‍ മര്‍ദനമേറ്റതായി അറിയില്ലെന്നും മാതാവ് പറഞ്ഞു. അതേസമയം ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരനും ആരോപിച്ചു. വിവാദങ്ങളില്‍ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകര്‍ത്തിരുന്നെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിരുന്നുവെന്നും സഹോദരന്‍ വ്യക്തമാക്കി. Also Read; വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവം; എസ്എഫ്‌ഐക്കെതിരെ കെ സുധാകരന്‍ കേരള സര്‍വകലാശാല […]

വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവം; എസ്എഫ്‌ഐക്കെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവം എസ്എഫ്‌ഐക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത്. ഫലം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ഇടപെടല്‍ നടത്തിയെന്നും നടന്നത് കിരാതമായ കൊലപാതകമാണെന്നും സുധാകരന്‍ പറഞ്ഞു. ഷാജിയുടെ മരണത്തിന് ഉത്തരവാദികള്‍ എസ്എഫ്‌ഐ തന്നെയാണ്. എസ്എഫ്‌ഐ സമ്മര്‍ദ്ദത്തിന് ഷാജി വഴങ്ങാത്തതായിരുന്നു ശത്രുതക്ക് പ്രധാന കാരണം. കൂടാതെ അപമാനം സഹിക്കാതെയുമാണ് ഷാജി ജീവനൊടുക്കിയത്. അതിനാല്‍ ഷാജിയുടേത് കൊലപാതകമാണെന്നും അതുകൊണ്ട് വിശദമായ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി എസ്എഫ്‌ഐക്കാരാണ് ഉണ്ടാക്കിയത്്. […]

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കുറച്ച് പേര്‍ക്ക് മാത്രം ശമ്പളം; ജീവനക്കാര്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ശമ്പള പ്രതിസന്ധി തുടരുന്നു. രണ്ടുമാസത്തെ ശമ്പളം കുടിശികയായ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ചിലര്‍ക്ക് മാത്രം ഒരു മാസത്തെ ശമ്പളം ലഭിച്ചപ്പോള്‍ ദിവസവേതനക്കാരും കരാര്‍ തൊഴിലാളികളും പെന്‍ഷന്‍കാരും ഉള്‍പ്പടെ ഭൂരിപക്ഷം ആളുകളും പട്ടിണിയുടെ വക്കിലാണ്. സ്ഥിരജീവനക്കാര്‍ക്കും സ്ഥിരം ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായവര്‍ക്കും മാത്രമാണ് ജനുവരി മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം നല്‍കിയത്. അതേസമയം അമ്പതോളം കരാര്‍ പരിശീലകരും സ്റ്റേഡിയങ്ങളിലെ ജീവനക്കാരും സുരക്ഷാ ഭടന്മാരുമെല്ലാം രണ്ടരമാസമായി ശമ്പള പ്രതിസന്ധിയിലാണ്. അതിനാല്‍ തുച്ഛവരുമാനക്കാരായ പലരും വീട്ടുചെലവുകള്‍ക്ക് […]

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബി ജെ പിയിലേക്ക്, മുന്‍ കോണ്‍ഗ്രസ് മന്ത്രിയെ കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കാനും നീക്കം

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പത്മിനി തോമസും ബി ജെ പിയിലേക്ക്. ഇന്ന് ബി ജെ പിയില്‍ ചേരുന്ന തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ നേതാക്കളിലൊരാളാണ് പത്മിനി തോമസ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പത്മിനി തോമസിന് പാര്‍ട്ടിയില്‍ മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് ബി ജെ പിയിലേക്ക് പോകാന്‍ കാരണമെന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബി ജെ പിയില്‍ ചേരുമെന്ന് ഇന്നലെ ബി ജെ പി നേതൃത്വം അറിയിച്ചിരുന്നു. […]

മാസപ്പടി കേസ്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി ഇന്ന് കോടതിയില്‍ പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി തള്ളണമെന്ന നിലപാട് വിജിലന്‍സ് കോടതിയില്‍ സ്വീകരിക്കും. ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്ലിന് വഴിവിട്ട് മുഖ്യമന്ത്രി സഹായം നല്‍കിയെന്നും പ്രത്യുപകാരമായി കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി കൊടുത്തെന്നുമാണ് ഹര്‍ജിയില്‍ അവര്‍ക്കേതിരെ ഉയരുന്ന ആരോപണം. Also Read; ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ കാപ്പ ചുമത്തി നാടുകടത്തും എന്നാല്‍ മാത്യുവിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും […]

ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ കാപ്പ ചുമത്തി നാടുകടത്തും

തൃശൂര്‍: പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവിറക്കി. ചാലക്കുടിയിലെ പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ ആറ് മാസത്തേക്കാണ് നാട് കടത്താന്‍ ഉത്തരവിട്ടത് എന്ന് ഡിഐജി അജിതാംബീഗം അറിയിച്ചു. ചാലക്കുടിയിലെ ജീപ്പ് തകര്‍ത്തത് ഉള്‍പ്പെടെ നാല് കേസുകളില്‍ പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിധിന്‍ പുല്ലന്‍. Also Read ; സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഡിസംബര്‍ 22നായിരുന്നു ഐ.ടി.ഐ തിരഞ്ഞെടുപ്പ്. അതില്‍ വിജയിച്ചതിനെ തുടര്‍ന്ന് ആഹ്ളാദപ്രകടനം […]

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍. ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. അതിനാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തടസമെന്ന് ചോദിച്ച കോടതി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നാളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. Also Read ; പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചനിലയില്‍ വായ്പ പരിധി കൂട്ടിക്കിട്ടാന്‍ കേരളം നേരത്തെ കേന്ദ്രവുമായി ചര്‍ച്ച നടത്തുകയും. ഈ ചര്‍ച്ച പരാജയപ്പെട്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. കടമെടുപ്പ് പരിധിയില്‍ […]