October 8, 2026

രാഷ്ട്രപതി ശബരിമലയില്‍; ദര്‍ശന ക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ 7.30ഓടെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് ഹെലികോപ്ടറില്‍ പത്തനംതിട്ടയിലേക്ക് തിരിച്ചു. തീരുമാനിച്ചതിലും നേരത്തെയാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ […]

യാത്രക്കാരില്ല; ദീപാവലി സ്‌പെഷ്യല്‍ ട്രെയ്ന്‍ റദ്ദാക്കി റെയില്‍വെ

ചെന്നൈ: ദീപാവലിയോട് അനുബന്ധിച്ച് ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോട്ടയത്തേക്ക് അനുവദിച്ച സ്‌പെഷല്‍ സര്‍വീസ് റദ്ദാക്കി. ആവശ്യത്തിന് യാത്രക്കാരില്ലെന്ന് ചൂണ്ടികാണിച്ചാണ് റെയില്‍വേ സര്‍വീസ് റദ്ദാക്കിയത്. ഒക്ടോബര്‍ 22 ബുധനാഴ്ച നടത്താനിരുന്ന സര്‍വീസാണ് റദ്ദാക്കിയത്. ബോളിവുഡ് നടന്‍ ഗോവര്‍ധന്‍ അസ്രാനി അന്തരിച്ചു സ്‌പെഷല്‍ ട്രെയിനിന്റെ (06121) ചെന്നൈയില്‍ നിന്നും കോട്ടയത്തേക്കും, തിരിച്ച് കോട്ടയത്തുനിന്ന് (06122) ഒക്ടോബര്‍ 23-നുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. നവരാത്രിയും ദീപാവലിയും പരിഗണിച്ച് ചെന്നൈ സെന്‍ട്രലില്‍നിന്ന് മധുര വഴി ചെങ്കോട്ടയിലേക്ക് അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടിയാണ് പിന്നീട് കോട്ടയത്തേക്ക് നീട്ടിയത്. […]

ബോളിവുഡ് നടന്‍ ഗോവര്‍ധന്‍ അസ്രാനി അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ അസ്രാനി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിസലിരിക്കെയാണ് അന്ത്യം. ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ഗോവര്‍ധന്‍ അസ്രാനി, അസ്രാനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 1967ല്‍ പുറത്തിറങ്ങിയ ‘ഹരേ കാഞ്ച് കി ചൂടിയാം’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ നടന്‍ ബിശ്വജീത്തിന്റെ സുഹൃത്തായാണ് വേഷമിട്ടത്. നിരവധി ഗുജറാത്തി സിനിമകളില്‍ നായകനായും അഭിനയിച്ചു. […]

തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുത്ത് കേരളം; തീയതി പ്രഖ്യാപനം നവംബറിലെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്നു. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകളുടെയും നറുക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക. രാജ്യത്ത് 11,400 എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചു; കേരളത്തില്‍ 649 സീറ്റുകള്‍ വര്‍ദ്ധിച്ചു 25ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. നവംബറില്‍ ആദ്യ വാരത്തിലായിരിക്കും തീയതി പ്രഖ്യാപനമുണ്ടാവുക. ഡിസംബര്‍ 20നു മുന്‍പാണു പുതിയ ഭരണസമിതി തദ്ദേശ സ്ഥാപനങ്ങളില്‍ ചുമതലയേല്‍ക്കേണ്ടത്.

രാജ്യത്ത് 11,400 എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചു; കേരളത്തില്‍ 649 സീറ്റുകള്‍ വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: കേരളത്തില്‍ 10 മെഡിക്കല്‍ കോളേജുകളില്‍ 700 സീറ്റുകള്‍ കൂടി അനുവദിച്ച് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. രണ്ടു കോളേജുകളിലായി 51 സീറ്റുകള്‍ കുറച്ചതിനാല്‍ ഫലത്തില്‍ വര്‍ധനവ് 649 ആണ്. ആകെ മൊത്തം രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ 2025-’26 അധ്യയനവര്‍ഷം 11,400 എംബിബിഎസ് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു അതേസമയം, നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 456 സീറ്റുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതില്‍ എറണാകുളം അമൃത […]

സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണക്കടത്ത് കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചത്. ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്തസുബ്രഹ്‌മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചത്. അനന്ത സുബ്രഹ്‌മണ്യം പിന്നീട് പാളികള്‍ നാഗേഷിന് കൈമാറുകയായിരുന്നു. സന്നിധാനത്ത് നടന്നത് സ്വര്‍ണക്കവര്‍ച്ച തന്നെയെന്ന് എസ്‌ഐടി വ്യക്തമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

കെ സുധാകരന് ദേഹാസ്വാസ്ഥ്യം; തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കറക്കം അനുഭവപ്പെട്ടതിനെ തുര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജെ.ഇ.ഇ. മെയിന്‍ പരീക്ഷ തീയതിയകള്‍ പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ ബന്ധുവിന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനാണ് തൃശൂരില്‍ എത്തിയത്. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിശോധന നടത്താന്‍ നിര്‍ദേശിച്ചു.

ജെ.ഇ.ഇ. മെയിന്‍ പരീക്ഷ തീയതിയകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഐ.ഐ.ടി., എന്‍.ഐ.ടി., ഐ.ഐ.ഐ.ടി. തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ. മെയിന്‍ (JEE Main) 2026 പരീക്ഷാ തീയതികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമാക്കാന്‍ ഇത്തവണ ഇന്ത്യയിലും വിദേശത്തുമായി പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എന്‍.ടി.എ ആറിയിച്ചിട്ടുണ്ട്. പരീക്ഷ രണ്ട് സെഷനുകളിലായാണ് നടത്തുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സെഷന്‍ പരീക്ഷാ തീയതി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍: സെഷന്‍ 1 – 2026 ജനുവരി […]

സംസ്ഥാനത്ത് മഴ കനക്കും; 12 ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ തീരുവ തുടരും; ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തി ട്രംപ് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ […]

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ തീരുവ തുടരും; ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തി ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ തീരുവ ഭീഷണി മുഴക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള ഉയര്‍ന്ന തീരുവ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ട്രംപ്. റഷ്യയില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് തന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇക്കഴിഞ്ഞ ബുധനാഴ്ച ഓവല്‍ ഓഫീസില്‍വെച്ചാണ് റഷ്യയില്‍നിന്ന് […]