October 11, 2026

മാര്‍പാപ്പയുടെ ഭൗതികദേഹം നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെക്കും

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിനായി നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിക്കും. വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. അതേസമയംമാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ നാളെ കര്‍ദ്ദിനാള്‍മാരുടെ യോഗം ചേരും. Also Read; ഭാവിയില്‍ തലവേദനയാകുമെന്ന ആശങ്ക; അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിക്കണം തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. റോമിലെ മേരി മേജര്‍ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായിട്ടായിരിക്കണം […]

ഭാവിയില്‍ തലവേദനയാകുമെന്ന ആശങ്ക; അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം

മലപ്പുറം: പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം തുടരുന്നു. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ പിവി അന്‍വറിന് മുന്നില്‍ കോണ്‍ഗ്രസ് മുന്നണി പ്രവേശനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെയ്ക്കുമെന്നാണ് വിവരം. മുന്നണി പ്രവേശനം സാധ്യമാകണമെങ്കില്‍ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ് ഇപ്പോഴുള്ളത്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍. Also Read; ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പോലീസ് പിവി അന്‍വറുമായി തല്‍ക്കാലം സഹകരണം മാത്രം മതിയെന്ന അഭിപ്രായം യുഡിഎഫില്‍ […]

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പോലീസ്

കൊച്ചി: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പോലീസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ കാര്യമായ തെളിവുകള്‍ സമാഹരിക്കാന്‍ ഇനിയും പോലീസിന് കഴിയാത്തതാണ് തിരിച്ചടിയാകുമോ എന്ന ആശങ്കക്ക് കാരണം. കൂടാതെ ഫോറന്‍സിക് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ പോലീസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയാണ്. മതിയായ തെളിവുകള്‍ ഇല്ലാതെ തിടുക്കത്തില്‍ എടുത്ത കേസ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയും അന്വേഷണസംഘത്തിനുണ്ട്. ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. Join with metro […]

ഫ്രാന്‍സിസ് മാര്‍പാപ്പ വിട പറഞ്ഞു

വത്തിക്കാന്‍: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വര്‍ഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്‍ച്ച് 23നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടത്. രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടര്‍മാര്‍ മാര്‍പാപ്പയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത്. കടുത്ത ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി 14-നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ […]

‘വിവാദം സിനിമയെ പ്രതികൂലമായി ബാധിച്ചു’; വിന്‍ സിക്കും ഷൈനിനുമെതിരെ സൂത്രവാക്യം സിനിമയുടെ നിര്‍മ്മാതാവ്

നടി വിന്‍സി അലോഷ്യസിനും നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കുമെതിരെ ‘സൂത്രവാക്യം’ സിനിമയുടെ നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള രംഗത്ത്. വിന്‍ സി അലോഷ്യസുമായി സംസാരിച്ചു. സിനിമാ സെറ്റിലുണ്ടായ വിഷയം ചിലര്‍ക്ക് അറിയാമായിരുന്നുവെന്ന് വിന്‍ സി പറഞ്ഞു, എന്നാല്‍ അത് ആരാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു. Also Read; സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും; സിനിമക്ക് പുറത്തേക്ക് പരാതിയുമായി പോകാനില്ലെന്ന് വിന്‍ സി ‘സത്യസന്ധമായി വീണ്ടും പറയട്ടെ. സംഭവത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. യാതൊരു പരാതിയും ലഭിച്ചിരുന്നില്ല. വിവാദം സിനിമയെ […]

സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും; സിനിമക്ക് പുറത്തേക്ക് പരാതിയുമായി പോകാനില്ലെന്ന് വിന്‍ സി

തിരുവനന്തപുരം: സിനിമയ്ക്ക് പുറത്തേക്ക് പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് നടി വിന്‍ സി അലോഷ്യസ്. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണ്. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പറയുന്നില്ലെന്നും നിയമപരമായി മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും വിന്‍ സി പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ‘സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്ക് വേണ്ടത്. മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ല. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട ഐ […]

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിനെ ഇനിയും കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ ഇനിയും കണ്ടെത്താനാകാതെ പോലീസ്. സുകാന്തിന്റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്. പേട്ട പോലീസും ചങ്ങരംകുളം പോലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. Also Read; കേരള സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം; ലക്ഷ്യം പിണറായി 3.0 ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം […]

കേരള സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം; ലക്ഷ്യം പിണറായി 3.0

കാസര്‍കോട്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിന്റ ഭരണതുടര്‍ച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികള്‍ക്കാണ് കാസര്‍കോട് തുടക്കമായത്. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാസര്‍കോട് തീരുമാനിച്ചതിന് പിന്നില്‍ ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ പാത വികസനമടക്കം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം പ്രസംഗം നടത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കാസര്‍കോടിന് ഒരുപാട് […]

ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍, 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം. ഷൈന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പോലീസ് പറയുന്നു. Also Read; സംസ്ഥാന സര്‍ക്കാരിന്റെ […]

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് വി ഡി സതീശന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സതീശന്റെ പ്രതികരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Also Read; പി വി അന്‍വറിന്റെ പഴയ എംഎല്‍എ ഓഫീസ് ഇനി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് അതേസമയം മുനമ്പത്തെ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരാണ് പ്രതിയെന്നും വി ഡി സതീശന്‍ പറഞ്ഞു. […]