October 11, 2026

ആ നടന്‍ ഷൈന്‍ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നല്‍കി വിന്‍സി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഫിലിം ചേംബറിന് പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്റെ പേര് വിന്‍സി വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ പല ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു. Also Read; ഹൈക്കോടതി അഭിഭാഷകന്‍ പിജി മനുവിന്റെ ആത്മഹത്യ; നഷ്ടപരിഹാരത്തിനായി പ്രതി ജോണ്‍സണ്‍ നിരന്തരം വേട്ടയാടിയിരുന്നു എന്നാല്‍ ‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ […]

ഹൈക്കോടതി അഭിഭാഷകന്‍ പിജി മനുവിന്റെ ആത്മഹത്യ; നഷ്ടപരിഹാരത്തിനായി പ്രതി ജോണ്‍സണ്‍ നിരന്തരം വേട്ടയാടിയിരുന്നു

കൊച്ചി: ഹൈക്കോടതി അഭിഭാഷകന്‍ പിജി മനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സംശയത്തില്‍ പോലീസ്. ആത്മഹത്യാ പ്രേരണാ കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക പീഡന കേസില്‍ പ്രതിയായ പിജി മനു ജാമ്യത്തില്‍ കഴിയവേയാണ് മറ്റൊരു യുവതി ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പിജി മനു മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ജോണ്‍സണ്‍ ആണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]

കെ കെ രാഗേഷിനെ പ്രശംസിച്ച പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം; മറുപടിയുമായി ദിവ്യ എസ് അയ്യര്‍

തിരുവനന്തപുരം: കെ കെ രാഗേഷിനെ പ്രശംസിച്ച പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ അതിന് മറുപടിയുമായി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് ദിവ്യ എസ് അയ്യര്‍ മറുപടിയുമായി രംഗത്ത് വന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച് വഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ രംഗത്ത് വന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയായിരുന്നു. Also Read; ‘നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും, പി വി അന്‍വറല്ല സ്ഥാനാര്‍ഥിയെ […]

‘നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും, പി വി അന്‍വറല്ല സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കേണ്ടത്’: പിഎംഎ സലാം

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക മാത്രമേ വേണ്ടൂ, യുഡിഎഫ് വിജയിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നിലമ്പൂരിലെ വിജയവും അന്‍വറിന്റെ മുന്നണി പ്രവേശനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും പി വി അന്‍വറല്ല സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കേണ്ടതെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ലീഗ് ആരുടെയും പേര് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കില്ലെന്നും, കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥി ആക്കുന്നോ, അവരെ ഇരും കൈയ്യും നീട്ടി മുസ്ലീം ലീഗ് സ്വീകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു. […]

ചൂട് കുറക്കാന്‍ ക്ലാസ്മുറിയില്‍ ചാണകം തേച്ചു; പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ചാണകം തേച്ച് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍

ഡല്‍ഹി: ചൂട് കുറയ്ക്കാനെന്ന പേരില്‍ കോളേജിലെ ക്ലാസ് മുറിയുടെ ചുമരില്‍ ചാണകം തേച്ച പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ചാണകം തേച്ച് പ്രതിഷേധിച്ച് ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍. ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ ലക്ഷ്മിബായ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രത്യുഷ് വത്സലയാണ് വേനല്‍ക്കാലത്ത് ചൂടിനെ മറികടക്കാനുളള പരമ്പരാഗതമായ വഴിയെന്ന് വിശേഷിപ്പിച്ച് കോളേജിലെ ക്ലാസ്മുറിയുടെ ചുമരില്‍ ചാണകം തേച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിനുപിന്നാലെയാണ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് റോണക് ഖത്രിയും വിദ്യാര്‍ത്ഥികളുമെത്തി പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ചാണകം തേച്ചത്. Also […]

കൊല്ലം പൂരത്തിലെ കുടമാറ്റത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: പുതിയകാവ് ക്ഷേത്രത്തില്‍ നടന്ന പൂരത്തിലെ കുടമാറ്റത്തില്‍ ആര്‍ എസ് എസ് നേതാവ് ഹെഡ്‌ഗോവാറിന്റെ ചിത്രം ഇടം പിടിച്ചത് വിവാദത്തില്‍. നവോത്ഥാന നായകരുടെ ചിത്രത്തിന് ഒപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രവും കുടമാറ്റത്തില്‍ ഉയര്‍ന്നത്. ശ്രീനാരായണ ഗുരു, ബി ആര്‍ അംബേദ്കര്‍, അയ്യങ്കാളി തുടങ്ങിയവരുടെ ചിത്രത്തിനൊപ്പമായിരുന്നു ഹെഡ്‌ഗേവാറിന്റെ ചിത്രവും കുടമാറ്റത്തില്‍ ഇടംപിടിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രവും ശിവജിയുടെ ചിത്രവും കുടമാറ്റത്തില്‍ ഇടം പിടിച്ചിരുന്നു. Also Read; അനധികൃത സ്വത്ത് സമ്പാദന കേസ്: എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ് യൂത്ത് […]

അനധികൃത സ്വത്ത് സമ്പാദന കേസ്: എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. എംആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരില്‍ നിന്നെത്തിയ മുഖ്യമന്ത്രി ഫയല്‍ വിളിച്ച് ഒപ്പിടുകയായിരുന്നു. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തുടര്‍ന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം […]

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന മോദിയുടെ പരാമര്‍ശം: വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗാര്‍ഗി പറഞ്ഞു. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ പറയുംമുമ്പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെ പറഞ്ഞു. Also Read; കേന്ദ്രത്തിനെതിരെ പോര് കടുപ്പിച്ച് സ്റ്റാലിന്‍; സ്വയംഭരണാവകാശം നേടിയെടുക്കാന്‍ സമിതിയെ നിയോഗിച്ചു ആര്‍എസ്എസ് അതിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കില്‍, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടിവരില്ലായിരുന്നുവെന്ന് […]

കേന്ദ്രത്തിനെതിരെ പോര് കടുപ്പിച്ച് സ്റ്റാലിന്‍; സ്വയംഭരണാവകാശം നേടിയെടുക്കാന്‍ സമിതിയെ നിയോഗിച്ചു

ചെന്നൈ: തമിഴ്നാടിന് കൂടുതല്‍ മേഖലകളില്‍ സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിദ്യാഭ്യാസവും ഭാഷയും ഉള്‍പ്പടെയുള്ള മേഖലയില്‍ സ്വയംഭരണാവകാശം നേടുന്നതുമായി ബന്ധപ്പെട്ട പ്രമേയം അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. Also Read; വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു 2026ഓടെ ഇടക്കാല റിപ്പോര്‍ട്ടും രണ്ടുവര്‍ഷത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും കമ്മിറ്റി സമര്‍പ്പിക്കും. 1974ല്‍ അന്നത്തെ […]

വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കൊച്ചി: വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് കേന്ദ്രസര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രം മുസ്ലിങ്ങള്‍ക്കെതിരായ നീക്കം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും മുനമ്പത്തുകാര്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. Also Read; കണ്ണൂര്‍ സിപിഎമ്മിനെ ഇനി കെ കെ രാഗേഷ് നയിക്കും ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള […]