October 11, 2026

കണ്ണൂര്‍ സിപിഎമ്മിനെ ഇനി കെ കെ രാഗേഷ് നയിക്കും

കണ്ണൂര്‍: എംവി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഒഴിവുവന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെകെ രാഗേഷിനെ നിയോഗിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്. Also Read; കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 15 പേര്‍ക്ക് പരിക്കേറ്റു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെകെ രാഗേഷിനാണ് സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതല്‍ സാദ്ധ്യത കല്‍പ്പിച്ചിരുന്നത്. രാജ്യസഭയില്‍ മികച്ച […]

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 15 പേര്‍ക്ക് പരിക്കേറ്റു

എറണാകുളം: എറണാകുളം നേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. Also Read; മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി രംഗത്തുണ്ട്: കെ ടി ജലീലിനെ പരോക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവ് അപകടത്തില്‍ 15ഓളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. […]

മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി രംഗത്തുണ്ട്: കെ ടി ജലീലിനെ പരോക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവ്

മലപ്പുറം: കെ ടി ജലീലിനെ പരോക്ഷമായി വിമര്‍ശിച്ച് സമസ്ത മുഷാവറ അംഗം ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി. മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഗാന്ധിജിയെയും പിണറായിയെയും എകെജിയെയും സ്വര്‍ഗത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നവരുടെ നേതൃത്വത്തിലാണ് ഈ ശ്രമം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അവരാരും ഇങ്ങനെ ഒരു സ്വര്‍ഗം വിശ്വസിക്കുന്നില്ലെന്നും പൈതൃക സമ്മേളനം എന്ന പേരില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ സമസ്തയിലെ ലീഗ് അനുകൂലികള്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പറഞ്ഞു. നിലവില്‍ നടക്കുന്നത് […]

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രം ഇ ഡിക്ക് കൈമാറാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ സെഷന്‍സ് കോടതി

എറണാകുളം: മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇ ഡിയ്ക്ക് കൈമാറും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. കുറ്റപത്രം ആവശ്യപ്പെട്ട് ഇ ഡി അപേക്ഷ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ഇടപാടില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ കോടതി കേസെടുത്തിരുന്നു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി കുറ്റപത്രം പ്രഥമദൃഷ്ട്യാ എറണാകുളം അഡീഷണല്‍ സെഷന്‍ ഏഴാം നമ്പര്‍ കോടതിയാണ് സ്വീകരിച്ചത്.. ഇനി ജില്ലാ കോടതിയില്‍ നിന്ന് ഈ കുറ്റപത്രത്തിന് നമ്പര്‍ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുന്‍പായുള്ള പ്രാരംഭ […]

വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടുമുണ്ടായ കാട്ടാന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ഇവര്‍ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്‌നിക് സ്‌പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പുഴയിലാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്. […]

രാത്രി 12 മണിക്കാണോ പരിശോധന? മനുഷ്യാവകാശ ലംഘനമെന്ന് സിദ്ദിഖ് കാപ്പന്‍

രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച പോലീസ് നീക്കം അസാധാരണമാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പോലീസുകാര്‍ വരുന്നത്. ഒരാള്‍ വേങ്ങര പോലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുമാണെന്നാണ് പറഞ്ഞത്. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് എന്ന് പറഞ്ഞു. 12 മണിക്ക് ശേഷം വരേണ്ട കാര്യമെന്താണെന്നും ഇപ്പോള്‍ വരാമല്ലോ എന്നും […]

സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കുക. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചില്‍ തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും നല്‍കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഗവര്‍ണര്‍ക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി […]

മാസപ്പടി കേസില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട; രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. മാസപ്പടി കേസില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാന്‍ വീണാവിജയന് അറിയാമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഇടതുമുന്നണി യോഗത്തിലായിരുന്നു ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത്. വീണയ്ക്കെതിരായ കേസിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും എല്‍ഡിഎഫ് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. Also Read; ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി പിഎംശ്രീ പദ്ധതിയില്‍ ബിനോയ് വിശ്വത്തിന് […]

ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ഡല്‍ഹി: ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിലും മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്. ഇനി ബില്ലുകള്‍ പിടിച്ചുവെക്കുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി പറഞ്ഞു. Also Read; പാലക്കാട് ട്രെയിന്‍ ഇടിച്ച് പതിനേഴ് പശുക്കള്‍ ചത്തു രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ല. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ചത്. അതേസമയം, സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശച്ച് കേരള ഗവര്‍ണര്‍ […]

പാലക്കാട് ട്രെയിന്‍ ഇടിച്ച് പതിനേഴ് പശുക്കള്‍ ചത്തു

പാലക്കാട്: പാലക്കാട് മീങ്കരയില്‍ ട്രെയിന്‍ ഇടിച്ച് പതിനേഴ് പശുക്കള്‍ ചത്തു. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിന്‍ അവയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പശുക്കള്‍ ട്രാക്കിലൂടെ നടക്കുമ്പോഴാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ പശുക്കളുടെ ശരീരം ചിതറിത്തെറിക്കുകയായിരുന്നു. ചിലവ ചതഞ്ഞരഞ്ഞുപോയി. എന്നാല്‍ പശുക്കളുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല. Also Read; തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാന്‍; സഹായം നല്‍കിയത് ആര് എന്നന്വേഷിച്ച് എന്‍ഐഎ പശുക്കള്‍ പാളത്തില്‍ […]