October 12, 2026

കോട്ടയം നഴ്‌സിംഗ് കോളേജില്‍ നടന്ന റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം

കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ നടന്ന റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിച്ചു. നവംബര്‍ മുതല്‍ നാല് മാസമാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിളെ പ്രതികള്‍ തുടര്‍ച്ചയായി ആക്രമിച്ചത്. ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തില്‍ […]

കത്വയിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു; മൂന്ന് പോലീസുകാര്‍ക്ക് വീരമൃത്യു

കത്വ: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബല്‍വീന്ദര്‍ സിംഗ് എന്നിവരാണ് മരിച്ചത്. ഒരു ജവാന്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചിട്ടുണ്ട്. ഇതോടെ മരിച്ച ഭീകരുടെ എണ്ണം മൂന്നായി. നിലവില്‍ വൈകിയും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. Also Read; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോരാട്ടത്തിന് കളമൊരുക്കാന്‍ കോണ്‍ഗ്രസ്, ഏകോപന ചുമതല എ പി അനില്‍കുമാറിന് നാല് […]

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോരാട്ടത്തിന് കളമൊരുക്കാന്‍ കോണ്‍ഗ്രസ്, ഏകോപന ചുമതല എ പി അനില്‍കുമാറിന്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുക്കാന്‍ കോണ്‍ഗ്രസ്. മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിന് നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ പി അനില്‍ കുമാറിന് തിരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കും. […]

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് 5 രൂപയായി ഉയര്‍ത്തണം; സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു

പാലക്കാട്: വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവുമായി സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപ അഞ്ച് രൂപയായി ഉയര്‍ത്തണമെന്നതാണ് ആവശ്യം. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യാര്‍ത്ഥികളാണ്. 13 വര്‍ഷമായി ഒരു രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്. ഈ നിരക്കില്‍ ഇനിയും ഓടാനാകില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. Also Read; ഇടതുപക്ഷം ആണെങ്കില്‍ ആക്രമണം, ഇടതുപക്ഷം അല്ലെങ്കില്‍ ആക്രമണം ഇല്ല; മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി അതിനാല്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ […]

ഇടതുപക്ഷം ആണെങ്കില്‍ ആക്രമണം, ഇടതുപക്ഷം അല്ലെങ്കില്‍ ആക്രമണം ഇല്ല; മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: മാധ്യമവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇടതു പക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ഇതില്‍ ചില മാധ്യമങ്ങള്‍ക്ക് പരിഭ്രാന്തിയുണ്ട്. അതിനാലവര്‍ അധാര്‍മികതയുടെ ഏതറ്റം വരെയും പോകുന്നു. കളമശ്ശേരി പോളിടെക്‌നിക്കില്‍ ലഹരി മരുന്ന് പിടിച്ച സംഭവം ഇതിന് ഉദാഹരണമാണ്. ആ സംഭവത്തിന് ചില മാധ്യമങ്ങള്‍ ഇടതുപക്ഷ വിരുദ്ധ നരേറ്റീവ് നല്‍കിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. Also Read; ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; മലപ്പുറത്ത് 9 പേര്‍ക്ക് എച്ച്‌ഐവി ബാധ ഇടതുപക്ഷം ആണെങ്കില്‍ ആക്രമണം, ഇടതുപക്ഷം […]

ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; മലപ്പുറത്ത് 9 പേര്‍ക്ക് എച്ച്‌ഐവി ബാധ

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ള 9 പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ ആണ് 9 പേര്‍ക്ക് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. Also Read; വൈദ്യ പരിശോധനയില്‍ പരിക്ക് കണ്ടെത്തി; ബാലുശ്ശേരി ഗജേന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ 15 ദിവസ വിലക്ക് ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് […]

വൈദ്യ പരിശോധനയില്‍ പരിക്ക് കണ്ടെത്തി; ബാലുശ്ശേരി ഗജേന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ 15 ദിവസ വിലക്ക്

ബാലുശ്ശേരി: ബാലുശ്ശേരി ഗജേന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എലിഫന്റ് വെല്‍ഫെയര്‍ കമ്മിറ്റി. വൈദ്യ പരിശോധനയില്‍ പരിക്ക് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആനയെ ജില്ലവിട്ട് കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. പതിനഞ്ച് ദിവസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. Also Read; കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി; അരമണിക്കൂറിനിടെ മറ്റൊരു ആക്രമണം കൂടി, അന്വേഷണമാരംഭിച്ച് പോലീസ് ബാലുശ്ശേരി പൊന്നരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉല്‍സവത്തിന് വിലക്ക് ലംഘിച്ച് എഴുന്നള്ളിപ്പ് നടത്തിയതിന് വനം വകുപ്പ് കേസ് എടുത്തിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയുമാണ് അന്ന് േേപാലീസ് […]

കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി; അരമണിക്കൂറിനിടെ മറ്റൊരു ആക്രമണം കൂടി, അന്വേഷണമാരംഭിച്ച് പോലീസ്

കൊല്ലം: കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതിന് പിന്നാലെ അരമണിക്കൂറിനുള്ളില്‍ മറ്റൊരു ആക്രമണം കൂടി. ഓച്ചിറ വവ്വാക്കാവില്‍ അനീറെന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ഒരുസംഘം ശ്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. Also Read; ഷഹബാസ് വധക്കേസ്; മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം, കുടുംബം മുഖ്യമന്ത്രിയെ കാണും കരുനാഗപ്പള്ളി താച്ചയില്‍മുക്കില്‍ വധശ്രമക്കേസ് പ്രതി സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് […]

ഷഹബാസ് വധക്കേസ്; മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം, കുടുംബം മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്‍ ഷഹബാസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം. മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ കുട്ടികള്‍ കൂടാതെ മുതിര്‍ന്നവരുടെ പങ്കുകൂടി ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്. മുഖ്യമന്ത്രി ഇന്ന് കോഴിക്കോടെത്തുമ്പോള്‍ കാണാനാണ് നീക്കം. സംഭവത്തില്‍ മുതിര്‍ന്നവര്‍ക്ക് കൂടി പങ്കുണ്ടെന്ന നിലപാടിലാണ് തുടക്കം മുതലേ കുടുംബമുള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചത്. പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു. പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിധിന്യായ വിവാദ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. Also Read; ഒരു പശുവിനെപ്പോലും വളര്‍ത്തിയിട്ടില്ല; ക്ഷീര കര്‍ഷകനല്ലാത്ത ഭാസുരാംഗനെ സംഘത്തില്‍ നിന്ന് പുറത്താക്കി സര്‍ക്കാര്‍ […]