October 12, 2026

അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേയെന്ന് ഞാറക്കല്‍ എസ്‌ഐയോട് ഹൈക്കോടതി

എറണാകുളം: പ്രതിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ ഞാറക്കല്‍ എസ്ഐക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഞാറക്കല്‍ എസ്ഐ അഖില്‍ വിജയകുമാറിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ചോദ്യം ചെയ്യാന്‍ അഭിഭാഷകന് നോട്ടീസ് നല്‍കിയതെന്തിനെന്ന് കോടതി ചോദിച്ചു. അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേ? പോലീസ് ഉദ്യോഗസ്ഥന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. Also Read; ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവം; മകള്‍ക്ക് മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്ന് പിതാവ് വക്കീലിന് നോട്ടീസ് നല്‍കാന്‍ പോലീസിന് എന്തധികാരമാണുള്ളതെന്നും […]

ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവം; മകള്‍ക്ക് മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്ന് പിതാവ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ മകള്‍ക്ക് മാനസിക വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്ന് മേഘയുടെ പിതാവ് പറഞ്ഞു. ഇന്നലെ രാവിലെ മകള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ മനസ്സില്‍ വിഷമം ഉള്ളതായി തോന്നിയിരുന്നില്ല. ഫോണ്‍ ചെയ്തുകൊണ്ടാണ് മേഘ ട്രാക്കിലേക്ക് പോയത്. ഇത് എന്തിനെന്ന് അറിയണം. സംസ്‌ക്കാര ചടങ്ങിന് ശേഷം ഐബിക്ക് പരാതി നല്‍കുമെന്നും മേഘയുടെ പിതാവ് പറഞ്ഞു. Also Read; വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളിലൊന്ന് താമരശ്ശേരി; പരിശോധന കര്‍ശനമാക്കി അതേസമയം മേഘയ്ക്ക് […]

വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളിലൊന്ന് താമരശ്ശേരി; പരിശോധന കര്‍ശനമാക്കി

കോഴിക്കോട്: താമരശ്ശേരിയിലെ ലഹരി സംഘങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കിയതായി കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര. വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് താമരശ്ശേരി. അതിനാല്‍ ഇവിടെ വാഹന പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കിയിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുന്‍കാലങ്ങളെ അപേക്ഷിച്ച് ലഹരി കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് താമരശ്ശേരി. ഷിബിലയുടെ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ പോലീസ് ബോധപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ല. […]

കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യവയസ്‌കന് വെട്ടേറ്റു

തൃശ്ശൂര്‍: കല്ലമ്പാറയില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യവയസ്‌കന് വെട്ടേറ്റു. കല്ലമ്പാറ സ്വദേശി കൊച്ചുവീട്ടില്‍ മോഹനനാണ് വെട്ടേറ്റത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതി കല്ലമ്പാറ സ്വദേശി ഏലിയാസിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. Also Read; ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ് ഞായറാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കല്ലമ്പാറ അടങ്ങളം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് കുഴല്‍ക്കിണര്‍ നിര്‍മാണം ആരംഭിച്ചത്. കിണറില്‍ നിന്നുള്ള വെള്ളം ഏലിയാസിന്റെ […]

ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ്

തിരുവനന്തപുരം: എസ്.യു.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ്. ഐഎന്‍ടിയുസിയുടെ നിലപാടില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാടാണ് പ്രധാനമെന്നും യുഡിഎഫ് കണ്‍വീനര്‍ എം എംഹസന്‍ വ്യക്തമാക്കി. ഐഎന്‍ടിയുസി നിലപാട് തിരുത്തണം. ഐഎന്‍ടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കുമെന്നും അതിനൊപ്പം നില്‍ക്കുകയാണ് ഐഎന്‍ടിയുസി ചെയ്യേണ്ടതെന്നും എം എം ഹസന്‍ ആവശ്യപ്പെട്ടു. Also Read; പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചു, യുവാവിനെ സിനിമ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി എസ്.യു.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന […]

പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചു, യുവാവിനെ സിനിമ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അരൂക്കുറ്റി സ്വദേശി ജിബിന്‍ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ പ്രഭജിത്, കൂട്ടാളി സിന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് ജിബിനെ മര്‍ദിച്ചതെന്ന് സഹോദരന്‍ ലിബിന്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പ്രഭജിത്തിന്റെ പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചെന്ന് പറഞ്ഞാണ് മര്‍ദനമെന്നും സഹോദരന്‍ ലിബിന്‍ ആരോപിച്ചു. Also Read; ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല, തന്റെ ചുമതല […]

ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല, തന്റെ ചുമതല എയിംസ് മാത്രം: കെ.വി തോമസ്

ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ലെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. ആശവര്‍ക്കര്‍മാര്‍ക്ക് വേണ്ടി സംസാരിക്കാനല്ല സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആശാസമരം മാധ്യമങ്ങള്‍ക്ക് മാത്രമാണ് വലിയ കാര്യമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വലിയ കാര്യമല്ലെന്നും കെ.വി തോമസ് പറഞ്ഞു. എയിംസ്, ആര്‍.സി.സിയുടെ അപ്ഗ്രഡേഷന്‍, വയനാട് മെഡിക്കല്‍ കോളജ് എന്നീ വിഷയങ്ങള്‍ സംസാരിക്കാനാണ് തന്നെ ചുമതലപ്പെടുത്തിയതെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു. Also Read; കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസുകാരന്‍ […]

കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസുകാരന്‍ മരിച്ചു

പാലക്കാട്: കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ലാസുകാരന്‍ മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റില്‍ ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പില്‍ മുഹമ്മദ് റിയാസുദ്ദിന്റെയും ഷാഹിദയുടെയും ഏകമകന്‍ ജാസിം റിയാസ്(15) ആണ് വീട്ടിലെ കുളിമുറിയില്‍ വെച്ച് കുളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. Also Read; ഓരോ ജില്ലക്കും പ്രത്യേക പ്ലാന്‍; നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷന്‍ 2026 ന് തുടക്കമിടാന്‍ രാജീവ് ചന്ദ്രശേഖര്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുളിമുറിയില്‍ വച്ച് ഷോക്കേറ്റ കുട്ടിയെ ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ […]

ഓരോ ജില്ലക്കും പ്രത്യേക പ്ലാന്‍; നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷന്‍ 2026 ന് തുടക്കമിടാന്‍ രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷന്‍ 2026 ന് തുടക്കമിടാന്‍ നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുതിര്‍ന്നവര്‍ക്കൊപ്പം യുവാക്കളെയും ചേര്‍ത്തുകൊണ്ട് സംഘടനയില്‍ ഉടന്‍ അഴിച്ചു പണിനടത്താനും ഒരുങ്ങുകയാണ് രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ ജില്ലക്കും പ്രത്യേകം പ്ലാനും ഉണ്ടായിരിക്കും. Also Read; ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ അതേസമയം പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വര്‍ഷം തുടര്‍ച്ചയായി കെ സുരേന്ദ്രന്‍ തുടര്‍ന്ന സ്ഥാനത്തേക്കാണ് മുന്‍ […]

ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സമരം ശക്തമാക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. കൂട്ട ഉപവാസം ഇന്ന് മുതലെന്ന് ആശാവര്‍ക്കര്‍മാരുടെ നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് മറ്റ് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം […]