October 12, 2026

ഒരു പശുവിനെപ്പോലും വളര്‍ത്തിയിട്ടില്ല; ക്ഷീര കര്‍ഷകനല്ലാത്ത ഭാസുരാംഗനെ സംഘത്തില്‍ നിന്ന് പുറത്താക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഒരു പശുവിനെയോ എരുമയെയോ പോലും എന്‍ ഭാസുരാംഗന്‍ വളര്‍ത്തിയിട്ടില്ലെന്നും ക്ഷീര സംഘത്തില്‍ നിന്ന് പുറത്താക്കുന്നതായും ഉത്തരവിറക്കി ക്ഷീര വികസനവകുപ്പ്. പശുവിനെപ്പോലും വളര്‍ത്താത്ത സിപിഐ നേതാവായ ഭാസുരാംഗനാണ് മുപ്പത് വര്‍ഷത്തിലേറെക്കാലം മാറനെല്ലൂര്‍ ക്ഷീരയുടെ പ്രസിഡന്റായി തുടര്‍ന്ന് കോടികള്‍കളുടെ വെട്ടിപ്പ് നടത്തിയത്. ക്ഷീര കര്‍ഷകനല്ലാത്ത ഭാസുരാംഗനെ സര്‍ക്കാര്‍ മില്‍മ അഡ്മിനിസ്‌ട്രേറ്ററാക്കിയത് ഗുരുതര നിയമലംഘനമാണ് എന്നതിന്റെ തെളിവ് കൂടിയാണ് ഭാസുരാംഗനെ പുറത്താക്കുന്ന ഈ ഉത്തരവ്. Also Read; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവം; പ്രതികളെ വെറുതെ വിട്ടു […]

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവം; പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 7 പ്രതികളെയാണ് വെറുതെ വിട്ടത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. തെളിവുകളുടെ അഭാവത്തിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി.] Also Read; കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തി; വിവി രാജേഷിനെതിരെ പോസ്റ്റര്‍ പ്രതിഷേധം 2022 ആഗസ്റ്റ് 31 ന് ബുധനാഴ്ച രാവിലെ 10 മണിയോടെ മെഡിക്കല്‍ കോളേജിലെ സന്ദര്‍ശക ഗേറ്റിലായിരുന്നു സംഭവം. ഡിവൈഎഫ്‌ഐ നേതാവിന്റെ കുടുംബത്തെ ആശുപത്രിയിലേക്ക് […]

കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തി; വിവി രാജേഷിനെതിരെ പോസ്റ്റര്‍ പ്രതിഷേധം

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലും പോസ്റ്റര്‍ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതികരണ വേദിയുടെ പേരില്‍ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. Also Read; വര്‍ണ്ണ വിവേചനം നേരിട്ടെന്ന് ശാരദ മുരളീധരന്‍; പിന്തുണയുമായി സോഷ്യല്‍ മീഡിയ ‘ലോക്സഭാ തിരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിയായ രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം. തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ […]

വര്‍ണ്ണ വിവേചനം നേരിട്ടെന്ന് ശാരദ മുരളീധരന്‍; പിന്തുണയുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: വര്‍ണ്ണ വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തലില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പിന്തുണ. നിറത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ടെന്ന് ഇന്നലെ രാവിലെയാണ് ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്. Also Read; റാഗിങ് തടയാന്‍ കര്‍ശന നടപടി വേണം; ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും വര്‍ണ്ണ വിവേചനം നേരിതുമായി ബന്ധപ്പെട്ട് ശാരദ […]

റാഗിങ് തടയാന്‍ കര്‍ശന നടപടി വേണം; ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാഗിംഗ് ചട്ട പരിഷ്‌കാരത്തിനായി കര്‍മ്മ സമിതി രൂപീകരണത്തിനുള്ള കരട്, സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയാണ് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയിട്ടുള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സംസ്ഥാനത്തെ കോളജുകളിലും സ്‌കൂളുകളിലും റാഗിങ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയില്‍ […]

കൊടകര കുഴല്‍പ്പണക്കേസില്‍ പോലീസ് വാദം തള്ളി ഇ ഡി കുറ്റപത്രം; പണം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതല്ലെന്നും കണ്ടെത്തല്‍

ആലപ്പുഴ: കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഇ ഡി. പോലീസ് കണ്ടെത്തല്‍ തള്ളി കലൂര്‍ പിഎംഎല്‍എ കോടതിയിലില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത് ആകെ 23 പ്രതികളാണുള്ളതെന്നാണ്. ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ദര്‍മരാജ്, ഡൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. Also Read; സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; 2016 ന് ശേഷം കെഎസ്ആര്‍ടിസി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ട് പണം ബിജെപി […]

സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; 2016 ന് ശേഷം കെഎസ്ആര്‍ടിസി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സി.എ.ജി.) റിപ്പോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചുള്ള പരാമര്‍ശം ആശങ്കാജനകമാണ്. 2016-ന് ശേഷം കെ.എസ്.ആര്‍.ടി.സി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സി.എ.ജി റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. Also Read; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം 44 സ്ഥാപനങ്ങള്‍ പൂര്‍ണമായി […]

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം. 480 പേജുള്ള കുറ്റപത്രമാണ് ആലത്തൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ദൃക്‌സാക്ഷിയുടെ മൊഴിയും ഡിഎന്‍എ പരിശോധനാ ഫലവുമാണ് കേസില്‍ ഏറെ നിര്‍ണായകമായത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ദൃക്‌സാക്ഷി ഉള്‍പ്പെടെ കേസില്‍ ആകെ 132 സാക്ഷികളും 30 ലേറെ ശാസ്ത്രീയ തെളിവുകളുമാണുള്ളത്. കേസില്‍ ഏക പ്രതി ചെന്താമര മാത്രമാണ്. ചെന്താമര കോടതിയില്‍ പലപ്പോഴായി ഉയര്‍ത്തിയ വാദങ്ങള്‍ പൂര്‍ണമായി തള്ളുന്ന കുറ്റപത്രമാണ് തെളിവുകളും രേഖകളും […]

സ്ഥലത്തിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് 35000 രൂപ; പാലക്കാട് 2 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനം വകുപ്പുദ്യോഗസ്ഥരെ പിടികൂടി. ഫോറസ്റ്റ് സര്‍വേയര്‍ ഫ്രാങ്ക്‌ളിന്‍ ജോര്‍ജ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍ സുജിത്ത് എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എന്‍ഒസി നല്‍കുന്നതിനാണ് 35,000 രൂപയാണ് ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. Also Read; വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി

കൊച്ചി: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. കുട്ടികളുടെ മാതാപിതാക്കളോട് അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളില്‍ ഇരുവരെയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നീക്കം. Also Read; അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേയെന്ന് ഞാറക്കല്‍ എസ്‌ഐയോട് ഹൈക്കോടതി കേസില്‍ തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ […]