മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി
കോഴിക്കോട്: ദുരൂഹസാഹചര്യത്തില് കാണാതായ റിയല് എസ്റ്റേറ്റ് ഇടനിലക്കാരന് മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. മാമിയുടെ ഡ്രൈവറും എലത്തൂര് സ്വദേശിയുമായ രജിത്ത് കുമാര്, ഭാര്യ തുഷാര എന്നിവരെയാണ് കാണാതായത്. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ ക്രൈംബ്രാഞ്ച് രജിത്തിനെ ചോദ്യം ചെയ്യാന് വിളിപ്പിച്ചിരുന്നു. തുടര്ന്ന് ഇന്നലെ മുതല് കാണാതായി എന്നാണ് പരാതി. നഗരത്തിലെ ഒരു ഹോട്ടലില് ഇയാള് മുറിയെടുത്തിരുന്നുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Also Read; എന്എം വിജയന്റെ മരണം; പ്രതിചേര്ക്കപ്പെട്ട […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































