October 15, 2026

ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല, റിപ്പോര്‍ട്ട് മടക്കി വിജിലന്‍സ് ഡയറക്ടര്‍ ; അജിത് കുമാറിന് തിരിച്ചടി

തിരുവനന്തപുരം: എംആര്‍ അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് റിപ്പോര്‍ട്ട് മടക്കിയത്. റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അജിത് കുമാറിനെതിരായ അന്വേഷണം നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ വ്യക്തത ആവശ്യമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടര്‍ മടക്കി അയച്ചു. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും […]

’62 പേര്‍ക്കെതിരെ മൊഴി നല്‍കി, 40 പേരുടെ വിവരങ്ങള്‍ ലഭിച്ചു’; ശക്തമായ നടപടിയുണ്ടാകുമെന്ന് സിഡബ്ല്യുസി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് സിഡബ്ല്യുസി വ്യക്തമാക്കി. 60 ലധികം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്. ഇതില്‍ 62 പേര്‍ക്കെതിരെ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അതില്‍ തന്നെ 40 പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജീവന്‍ പറഞ്ഞു.മൊഴിയിലെ വിവരങ്ങളെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Also Read ; ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും; ബോചെയുടെ അശ്ലീല പരാമര്‍ശ വീഡിയോകള്‍ […]

ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും; ബോചെയുടെ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യം എതിര്‍ക്കാന്‍ ഹാജരാക്കും

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്. നിലവില്‍ ഭാരതീയ ന്യായ സംഹിത 75, ഐടി ആക്ട് 67 എന്നിവയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ഇനി പിന്തുടര്‍ന്ന് ശല്യം ചെയ്തത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെന്‍ട്രല്‍ പോലീസ് അറിയിച്ചു. Also Read; കുറ്റവാളികളെപ്പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു; മനോവിഷമത്തിലാണ് മാറിനിന്നതെന്ന് മാമിയുടെ ഡ്രൈവറും ഭാര്യയും അതേസമയം, […]

കുറ്റവാളികളെപ്പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു; മനോവിഷമത്തിലാണ് മാറിനിന്നതെന്ന് മാമിയുടെ ഡ്രൈവറും ഭാര്യയും

കോഴിക്കോട്: ക്രൈംബ്രാഞ്ചിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ മൂലമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്ന് മാമിയുടെ ഡ്രൈവര്‍ രജിത് കുമാറും ഭാര്യ സുഷാരയും പോലീസിനു മൊഴി നല്‍കി. കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറുന്നതെന്നും മാമിയുടെ തിരോധാനത്തില്‍ പങ്കില്ലെന്നും ഇരുവരും പോലീസിനോട് പറഞ്ഞു. ഗുരുവായൂരില്‍ നിന്നും കോഴിക്കോടേക്ക് എത്തിച്ച ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വിട്ടയച്ചു. വ്യാഴാഴ്ചയാണ് മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ഗുരുവായൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. […]

ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തന്നെ ; ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി , പൊതുവിടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി

കൊച്ചി : നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരമാര്‍ശ പരാതിയില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തന്നെ തുടരും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് ഉടമ ഷൂഹൈബിന്റെ പിതാവും ഒളിവില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ബോബി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അടിയന്തിരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണ് ഈ കേസിലുള്ളതെന്ന് ചോദിച്ച കോടതി പൊതുവിടത്തില്‍ […]

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് ഉടമ ഷൂഹൈബിന്റെ പിതാവും ഒളിവില്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന്റെ പിതാവും ഒളിവില്‍. കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ ഷുഹൈബ് ഒളിവില്‍ പോയിരുന്നു. ഇതിനിടയില്‍ ഇയാളുടെ കൊടുവള്ളിയിലെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഷുഹൈബിന്റെ പിതാവിനെ കാണാന്‍ കഴിഞ്ഞില്ല. അടച്ചിട്ട നിലയിലായിരുന്നു ഇയാളുടെ വീട് ഉണ്ടായിരുന്നത്. അതേസമയം ഷുഹൈബിനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് പിതാവും ഒളിവില്‍ പോയിരിക്കുന്നു. ഇയാളുടെ മാതാവ് നേരത്തെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയതായും വിവരമുണ്ട്. Also Read ; മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് […]

മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാലുകാലില്‍ വരാന്‍ പാടില്ലെന്നും മദ്യപാനശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ചായിക്കോ എന്നും ബിനോയ് വിശ്വം പറഞ്ഞു. മദ്യ നയം സംബന്ധിച്ച സിപിഐ പാര്‍ട്ടി മെമ്പര്‍മാര്‍ക്കുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമര്‍ശം ചര്‍ച്ചയായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. Also Read; മുള്ളന്‍കൊല്ലിയിറങ്ങിയ കുട്ടിയാന പിടിയില്‍ ; കാലിലും ശരീരത്തിലും മുറിവുകള്‍, വിദഗ്ധ ചികിത്സയ്ക്ക് തോല്‍പ്പെട്ടിയിലേക്ക് മാറ്റും പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പുതിയ […]

മുള്ളന്‍കൊല്ലിയിറങ്ങിയ കുട്ടിയാന പിടിയില്‍ ; കാലിലും ശരീരത്തിലും മുറിവുകള്‍, വിദഗ്ധ ചികിത്സയ്ക്ക് തോല്‍പ്പെട്ടിയിലേക്ക് മാറ്റും

വയനാട്: വയനാട് മുള്ളന്‍കൊല്ലിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാന പിടിയില്‍. കൂട്ടം തെറ്റിയെത്തിയതാണ് ആനയെന്നാണ് പ്രാഥമിക നിഗമനം. ആര്‍ആര്‍ടി സംഘമാണ് കുട്ടിയാനയെ പിടികൂടിയത്. കുട്ടിയാനയുടെ ശരീരത്തിലും കാലിലും മുറിവേറ്റ നിലയിലാണുള്ളത്. കടുവ ഓടിച്ചപ്പോള്‍ ഉണ്ടായ പരിക്ക് എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയാനയെ തോല്‍പ്പെട്ടിയിലേക്ക് മാറ്റാനാണ് തീരുമാനം. അവിടെയെത്തി വിദഗ്ധ ചികിത്സ നല്‍കും. Also Read ; ബഹിരാകാശത്ത് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ‘ഡാം’ നിര്‍മ്മിക്കാനൊരുങ്ങി ചൈന അതേസമയം ഇന്നലെ രാത്രി മുതല്‍ ആന പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഓരോ […]

ബഹിരാകാശത്ത് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ‘ഡാം’ നിര്‍മ്മിക്കാനൊരുങ്ങി ചൈന

ബീജിങ്: ഭൂമിക്ക് മുകളില്‍ ഡാം നിര്‍മ്മിക്കാനൊരുങ്ങി ചൈന.സൗരോര്‍ജം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി ചൈന പ്രഖ്യാപിച്ചത്. അതേസമയം ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂമിക്ക് മുകളിലുള്ള മറ്റൊരു ത്രീ ഗോര്‍ജസ് ഡാം പദ്ധതി എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോര്‍ട്ട് പദ്ധതിയെ വിശേഷിപ്പിച്ചത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടാണ് യാങ്‌സീ നദിയിലെ ത്രീ ഗോര്‍ജസ് അണക്കെട്ട്. Also Read ; മകരവിളക്കിനൊരുങ്ങി ശബരിമല ; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയാന്‍ ഇനി […]

മകരവിളക്കിനൊരുങ്ങി ശബരിമല ; പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയാന്‍ ഇനി 4 നാളുകള്‍ കൂടി

പത്തനംതിട്ട: മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. മകരവിളക്കിനോടനുബന്ധിച്ചുണ്ടാകാന്‍ പോകുന്ന തിരക്ക് മുന്നില്‍ കണ്ട് തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ കൂടുതല്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തലക്ഷങ്ങളുടെ ശരണം വിളിയുടെ വിശുദ്ധിയുമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയാന്‍ ഇനി 4 നാളുകള്‍ കൂടി. Also Read ; മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി മകരവിളക്കിനോടനുബന്ധിച്ച തയ്യാറെടുപ്പുകളെല്ലാം ഇന്നും നാളെയുമായി പൂര്‍ത്തിയാകും. പന്ത്രണ്ടിന് ഉച്ചയ്ക്കാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങുക. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ സഞ്ചരിച്ച് ജനുവരി 14ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടര്‍ന്ന് […]