October 15, 2026

ഡല്‍ഹിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി; രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഡല്‍ഹി: തനിക്കെതിരായ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അസഭ്യ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഡല്‍ഹിയിലെ റോഡുകള്‍ പ്രയിങ്ക ഗാന്ധിയുടെ കവിള്‍ പോലെ മനോഹരമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിയുടെ പരാമര്‍ശത്തെയാണ് അതിരൂക്ഷമായി പ്രിയങ്ക വിമര്‍ശിച്ചത്. ഇത്തരമൊരു പരാമര്‍ശം ആക്ഷേപകരമാണെന്നും, അവസരത്തിന് യോജിക്കാത്തതാണെന്നും പ്രതികരിച്ച പ്രിയങ്ക തെരഞ്ഞെടുപ്പില്‍ ഗൗരവമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വ്യക്തമാക്കി. Also Read ; പെരിയ ഇരട്ടക്കൊല ; നാല് സിപിഎം പ്രവര്‍ത്തകര്‍ പുറത്തിറങ്ങി,രക്തഹാരം അണിയിച്ച് സ്വീകരിച്ച് പ്രവര്‍ത്തകര്‍ അതേസമയം, പ്രസ്താവന വിവാദമായതോടെ […]

പെരിയ ഇരട്ടക്കൊല ; നാല് സിപിഎം പ്രവര്‍ത്തകര്‍ പുറത്തിറങ്ങി,രക്തഹാരം അണിയിച്ച് സ്വീകരിച്ച് പ്രവര്‍ത്തകര്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ കെ വി കുഞ്ഞിരാമനടക്കമുള്ള നാല് സിപിഎം നേതാക്കളും പുറത്തിറങ്ങി.കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ സ്‌റ്റേ ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് ഇവര്‍ പുറത്തിറങ്ങിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. Also Read ; തിരുപ്പതി ദുരന്തം ; ആറ് മരണം, അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ച് കയറി ആളുകള്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, […]

തിരുപ്പതി ദുരന്തം ; ആറ് മരണം, അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ച് കയറി ആളുകള്‍

തിരുപ്പതി: കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പോലീസും. ഇത്രയും വലിയ അപകടം നടന്നതെങ്ങനെ എന്ന കാര്യത്തിലാണ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വൈകുണ്ഠ ഏകാദശിക്ക് വേണ്ടിയുള്ള കൗണ്ടറുകളില്‍ കൂപ്പണ്‍ വിതരണം തുടങ്ങേണ്ടിയിരുന്നത്.എന്നാല്‍ ഇന്നലെ രാവിലെ മുതലെ ആളുകള്‍ ക്യൂവിനായി എത്തിയിരുന്നു. എന്നാല്‍ പോലീസും അധികൃതരും ഇവരെയൊന്നും ക്യൂവിലേക്ക് കയറ്റിവിട്ടിരുന്നില്ല. പക്ഷേ ഇതിനിടയില്‍ ക്യൂവിന് മുന്നിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയായിരുന്ന ഒരു സ്ത്രീക്ക് ശ്വാസം […]

ഹണി റോസിന്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ല; ബോചെക്കെതിരെ തെളിവുകള്‍ നിരവധി ലഭിച്ചുവെന്ന് പോലീസ്

കൊച്ചി: നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിന് നിരവധി തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി കെ ജയകുമാര്‍. കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും ബോചെക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ പരിഗണനയിലുണ്ടെന്നും എസിപി പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Also Read; വയനാട് ഡിസിസി ട്രഷററുടെ മരണം ; ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഹണിറോസിന്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും ഡിജിറ്റല്‍ […]

വയനാട് ഡിസിസി ട്രഷററുടെ മരണം ; ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവര്‍ക്ക് പുറമെ കെ കെ ഗോപിനാഥന്‍ എന്നയാളും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കെ എല്‍ പൗലോസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ക്കൊപ്പം നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. ഇയാള്‍ വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത […]

കപ്പ് ഇങ്ങെടുത്തു മോനെ…. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് തൃശ്ശൂരിന്; 1008 പോയിന്റോടെ ഒന്നാംസ്ഥാനത്ത്

തിരുവനന്തപുരം: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശൂര്‍. 1008 പോയിന്റ് നേടിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. കാല്‍നൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശൂരിലെത്തുന്നത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂര്‍ അവസാനമായി കപ്പ് നേടിയത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടമായ പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാര്‍ ഇത്തവണ മൂന്നാം സ്ഥാനമാണ് സ്വന്തമാക്കിയത്. ജനുവരി നാല് മുതല്‍ തലസ്ഥാനത്ത് ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. അതേസമയം സ്‌കൂളുകളുടെ […]

അനധികൃത ലൈറ്റുകള്‍ വേണ്ട , മോഡിഫൈഡ് വാഹനങ്ങള്‍ക്ക് കുരുക്ക് വീഴും ; കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: മോഡിഫിക്കേഷനുകളും അനധികൃത ലൈറ്റുകളും ഉള്‍പ്പെടെ ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത്തരത്തില്‍ വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. Also Read ; സൈബര്‍ അധിക്ഷേപം; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസ് […]

സൈബര്‍ അധിക്ഷേപം; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസ്

കൊച്ചി: നടി മാല പാര്‍വതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്. സൈബര്‍ അധിക്ഷേപത്തിനെതിരെയാണ് നടി പരാതി നല്‍കിയത്. സംഭവത്തില്‍ ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്‌സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പോലീസ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വഴി വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. കൂടാതെ വീഡിയോക്ക് താഴെ മോശം കമന്റിട്ടവര്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. അതിലും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് പരാതിയില്‍ കേസെടുത്തത്. Also Read ; പെരിയ ഇരട്ടക്കൊല ; മുന്‍ എംഎല്‍എ അടക്കം നാല് […]

പെരിയ ഇരട്ടക്കൊല ; മുന്‍ എംഎല്‍എ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷാവിധി സ്റ്റേ ചെയ്തു

കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികളായ നാല് സിപിഎം നേതാക്കളുടെ ശിക്ഷ കോടതി സ്‌റ്റേ ചെയ്തു. കേസില്‍ 5 വര്‍ഷത്തിന് ശിക്ഷ വിധിച്ച മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 4 പ്രതികളുടെ ശിക്ഷയാണ് കോടതി സ്‌റ്റേ ചെയ്തത്. ശിക്ഷാ വിധിക്കെതിരെ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഇവരെല്ലാം നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണുള്ളത്. Also […]

ബോബി ചെമ്മണ്ണൂരിനെതിരായ പരാതി ; ഹണിറോസിനെ പിന്തുണച്ച് ഡബ്ല്യൂസിസി

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരായ പരാതിയില്‍ നടി ഹണിറോസിനെ പിന്തുണച്ച് ഡബ്ല്യൂസിസി. സംഭവത്തില്‍ നടിയുടെ പോസ്റ്റ് പങ്കുവെച്ച് അവള്‍ക്കൊപ്പമെന്ന് കുറിച്ചാണ് ഡബ്ല്യൂസിസി പിന്തുണ അറിയിച്ചിരിക്കുന്നത്. അതേസമയം ബോചെക്കെതിരെ നടി നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read ; ഹണിറോസിന്റെ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം ‘ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ […]