October 19, 2026

കുട്ടികള്‍ക്ക് വാട്‌സ്ആപ്പ് വഴി നോട്ട് അയക്കരുത്; സംസ്ഥാനത്തെ അധ്യാപകര്‍ക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റഡി മെറ്റീരിയലുകള്‍ വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അയയ്ക്കുന്നതിന് വിലക്ക്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നല്‍കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അമിതഭാരമാകുന്നുവെന്നും ഇവ പ്രിന്റ് ഔട്ട് എടുത്ത് പഠിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികഭാരവും സംബന്ധിച്ച് രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. […]

യുവതി കുഞ്ഞിന് വീട്ടില്‍ ജന്മം നല്‍കിയത് 1000 പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ ; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈയില്‍ ഡോക്ടര്‍മാരുടെയോ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയോ സഹായമില്ലാതെ ആയിരത്തോളം അംഗങ്ങളുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്താല്‍ പ്രസവം നടത്തിയെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. Also Read ; ‘രാജി വെച്ചാല്‍ മാന്യമായി പോകാം അല്ലെങ്കില്‍ നാണം കെടും’: സജി ചെറിയാനോട് കെ മുരളീധരന്‍ 36 -കാരനായ മനോഹരനും ഇയാളുടെ ഭാര്യ 32 -കാരിയുമായ സുകന്യയുമാണ് തങ്ങളുടെ കുഞ്ഞിന്റെ പ്രസവത്തിനായി ‘ഹോം ബര്‍ത്ത് എക്‌സ്പീരിയന്‍സ്’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിനെ ആശ്രയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. […]

‘രാജി വെച്ചാല്‍ മാന്യമായി പോകാം അല്ലെങ്കില്‍ നാണം കെടും’: സജി ചെറിയാനോട് കെ മുരളീധരന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ രാജി വെക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍കോടതി വിധി പ്രതികൂലമായിട്ടും മന്ത്രി സജി ചെറിയാന്‍ രാജി വെക്കാത്തതിലാണ് മുരളീധരന്റെ പ്രതിഷേധം. ധാര്‍മികത എന്ന വാക്കിനോട് സിപിഐഎം വിടപറഞ്ഞുവെന്നും മുരളീധരന്‍ പറഞ്ഞു. ‘2022നേക്കാള്‍ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി തന്നെ പറഞ്ഞു. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണം. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തിന് രാജി വെക്കേണ്ടി വരും. അല്ലെങ്കില്‍ എംഎല്‍എ […]

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസുകളുടെ അന്വേഷണം തടയാന്‍ ശ്രമം ; വനിതാ കമ്മീഷന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹേമാ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നും കമ്മീഷന്‍ ആരോപിക്കുന്നുണ്ട്. Also Read ; ആലപ്പുഴയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ശുചിമുറിയിലെ സീലിങ് ഇളകി വീണു ; ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കേസന്വേഷണം ഇരകളുടേയും പ്രതികളുടേയും […]

ആലപ്പുഴയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ശുചിമുറിയിലെ സീലിങ് ഇളകി വീണു ; ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക് പറ്റിയതിന് പിന്നാലെ ആലപ്പുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ ശുചിമുറിയിലെ കോണ്‍ക്രീറ്റ് സീലിംഗ് ഇളതി വീണു. ലീഗല്‍ മെട്രോളജി തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥന്‍ ശുചിമുറിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിംഗ് ഇളകി വീണത്. ആലപ്പുഴ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയതാണ് രാജീവും സഹപ്രവര്‍ത്തകരും. കാലപ്പഴക്കമുള്ള കെട്ടിടമായിരുന്നു. Also Read ; ഭരണഘടനാ വിരുദ്ധ പരാമര്‍ശം; മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎം തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഒന്നാം […]

ഭരണഘടനാ വിരുദ്ധ പരാമര്‍ശം; മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടെന്ന് സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി വിഷയത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രിയുടെ പരാമര്‍ശം ഭരണഘടനയെ മാനിക്കുന്നതല്ലായെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. Also Read ; ‘ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗം’ ; വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത […]

‘ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗം’ ; വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടത്തിയ ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദുരന്ത മേഖലയിലെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ മാത്രമാണോ പ്രതിഷേധിക്കാനുള്ള ഏക സമര മാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു. Also Read ; തുടര്‍ച്ചയായ മൂന്നാം മാസവും ബിഎസ്എന്‍എല്ലിലേക്കുള്ള ആളുകളുടെ ഒഴുക്ക് തുടരുന്നു അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. വലിയ ദുരന്തം സംഭവിച്ച […]

തുടര്‍ച്ചയായ മൂന്നാം മാസവും ബിഎസ്എന്‍എല്ലിലേക്കുള്ള ആളുകളുടെ ഒഴുക്ക് തുടരുന്നു

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നീ സ്വകാര്യ കമ്പനികള്‍ കോള്‍, ഇന്റര്‍നെറ്റ് റീച്ചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്തിയതോടെ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്ന ആളുകളുടെ എണ്ണത്തിന്‍ വന്‍വര്‍ധന. തുടര്‍ച്ചയായ മൂന്നാം മാസത്തിലും ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം മറ്റ് ടെലികോം കമ്പനികള്‍ക്ക് വരിക്കരെ നഷ്ടപ്പെടുകയും ചെയ്യുകയാണ്. ആളുകള്‍ തങ്ങളുടെ സിം കാര്‍ഡുകള്‍ പോര്‍ട്ട് ചെയ്ത് ബിഎസ്എന്‍എല്ലിലേക്ക് മാറുന്നത് തത്ക്കാലത്തേക്കായിരിക്കുമെന്നായിരുന്നു സ്വകാര്യ കമ്പനികളുടെ കണക്കുകൂട്ടല്‍. എന്നാല്‍, ഇത് തെറ്റിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവന്ന സെപ്റ്റംബര്‍ മാസത്തിലെ […]

അമ്മക്കെതിരെ കേസ് ; വീട് വിട്ട് ഇറങ്ങിയത് അമ്മയുടെ ഉപദ്രവം കാരണമെന്ന് യുവതിയുടെ മൊഴി

കൊല്ലം: കൊല്ലെ കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായി തൃശൂരിലെ ധ്യാന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്ത് പോലീസ്. അമ്മയുടെ ഉപദ്രവമാണ് താന്‍ വീട് വിട്ട് ഇറങ്ങാന്‍ കാരണമെന്ന് യുവതി കൊരട്ടി പോലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പോലീസ് അമ്മക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം തന്നെ കൗണ്‍സിലിങിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. Also Read ; പത്തനംതിട്ടയില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ മുരിങ്ങൂര്‍ […]

പത്തനംതിട്ടയില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികളെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്ന് കുടുംബം ആരോപിച്ച ഈ പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലം പത്തനാപുരം സ്വദേശിയും മറ്റ് രണ്ട് പേര്‍ കോട്ടയം സ്വദേശികളുമാണ്. Also Read; ജ്വല്ലറി ഉടമയെ ആക്രമിച്ച് […]