October 18, 2026

പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം ; അദാനി വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

ഡല്‍ഹി: പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെയാണ് സമ്മേളന കാലയളവ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതേസമയം വഖഫില്‍ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. അദാനിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ […]

അങ്കണവാടിയില്‍ വീണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റ സംഭവം ; അധ്യാപികയെയും ഹെല്‍പ്പറെയും സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് മൂന്നര വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികയെയും ഹെല്‍പ്പറേയും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വീഴ്ചയില്‍ കുഞ്ഞിന്റെ കഴുത്തിന് പിറകു വശത്തായി ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ കുട്ടി വീണ വിവരം രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെല്‍പ്പര്‍ ലതയെയും ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മാറനല്ലൂര്‍ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വീണതിനെ […]

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സനദ്ധത അറിയിച്ച് രെ സുരേന്ദ്രന്‍. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാജി സനദ്ധത അറിയിച്ചത്.അതേസമയം കെ സുരേന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നുണ്ട്. അതോടൊപ്പം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ജയ സാധ്യത അട്ടിമറിച്ചെന്നാണ് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ […]

ഉത്തര്‍പ്രദേശിലെ സംബാലില്‍ സംഘര്‍ഷം ആളിക്കത്തുന്നു ; 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 22 പേര്‍ക്ക് പരിക്ക്,15 പേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംബാലില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ ചില വാഹനങ്ങള്‍ക്കും തീയിട്ടു. തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തി, കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. Also Read ; ഐ പി എല്‍ താരലേലം ആരംഭിച്ചു, 27 കോടിക്ക് ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍, ശ്രേയസ് […]

ഐ പി എല്‍ താരലേലം ആരംഭിച്ചു, 27 കോടിക്ക് ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍, ശ്രേയസ് അയ്യറിനും റെക്കോര്‍ഡ് തുക

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാ താരലേലം ജിദ്ദയില്‍ ആരംഭിച്ചു. ശ്രേയസ് അയ്യര്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തിയതിന് പിന്നാലെ ആ റെക്കോര്‍ഡ് തകര്‍ത്ത് 27 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഋഷഭ് പന്തിനെ സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സും കഗീസോ റബാദയെ 10.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സും സ്വന്തമാക്കി. Also Read ; ചേലക്കരയില്‍ ബി ജെ പിയുടെ വളര്‍ച്ച […]

ചേലക്കരയില്‍ ബി ജെ പിയുടെ വളര്‍ച്ച പരിശോധിക്കാന്‍ സി പി എം

തൃശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും ബി ജെ പിയുടെ വോട്ട് ശതമാനം വര്‍ധിച്ചതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്‍. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 28,000 ആയിരുന്നു വോട്ടുകളുടെ എണ്ണം. എന്നാല്‍ അത് ഇപ്പോള്‍ 33,000 ലേക്ക് കൂടിയിട്ടുണ്ട്. വലിയ തോതിലുള്ള വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. Also Read ; ഐപിഎല്‍ […]

അദാനിക്ക് കുരുക്ക് മുറുകുന്നു; 21 ദിവസത്തിനകം ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസ്

ഡല്‍ഹി: ഗൗതം അദാനിക്ക് മേല്‍ കുരുക്ക് മുറുകുന്നു. അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. 21 ദിവസത്തിനകം ഹാജരാകാനാണ് നിര്‍ദേശം. Also Read ; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോര്‍ജ വൈദ്യുതി കരാര്‍ ലഭിക്കാന്‍ 2200 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസിലാണ് അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി. അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ […]

ഐപിഎല്‍ താരലേലത്തിന് തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലത്തിന് ഇന്ന്‌ തുടക്കമായി. ഐപിഎല്‍ താരലേലത്തെ ആവേശകരമാക്കുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ലേലത്തിനെത്തുന്ന ശ്രേയസ് അയ്യര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ടിറങ്ങിയ കെ എല്‍ രാഹുല്‍, ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, ഡേവിഡ് മില്ലര്‍ തുടങ്ങിയ ഒരുപിടി താരങ്ങളുടെ സാന്നിധ്യമാണ്. ഇഷ്ട ടീമുകള്‍ ഏതൊക്കെ താരങ്ങളെ സ്വന്തമാക്കുമെന്ന് അറിയാന്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ […]

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം: പാലക്കാട്ടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നാലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. Also Read ; ‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; നടന്‍മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ലെന്ന് നടി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണ്. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ രാഹുല്‍ വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും എസ്ഡിപിഐയെ ശക്തമായെന്നും എതിര്‍ത്തിട്ടുള്ളത് ലീഗാണെന്നും ചൂണ്ടിക്കാട്ടി. […]

‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; നടന്‍മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ലെന്ന് നടി

കൊച്ചി: മുകേഷ് ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് നടി. കഴിഞ്ഞ ദിവസം നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഈ തീരുമാനം മാറ്റികൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകുമെന്ന് നടി വ്യക്തമാക്കിയിരിക്കുന്നത്. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി. Also Read ; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ […]