October 19, 2026

ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനുമെതിരെ നടപടിക്ക് സാധ്യത ; തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് എതിരായ സര്‍ക്കാരിന്റെ നടപടി ഇന്നുണ്ടാകും. ഗോപാലകൃഷ്ണന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൊബൈല്‍ ഹാക്ക് ചെയ്‌തെന്ന ഗോപാലകൃഷ്ണന്റെ വാദം ശരിയല്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. Also Read ; ഹാക്കിംഗ് അല്ല, പണി കൊടുത്തത് അഡ്മിന്‍ തന്നെ ! മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിലിട്ടത് അഡ്മിന്‍ അതേസമയം അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ […]

ഹാക്കിംഗ് അല്ല, പണി കൊടുത്തത് അഡ്മിന്‍ തന്നെ ! മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിലിട്ടത് അഡ്മിന്‍

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് അഡ്മിന്‍ തന്നെ. പേജ് ഹാക്ക് ചെയ്തതാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ വാദം തെറ്റായിരുന്നുവെന്നും ഇതോടെ വ്യക്തമായി. വീഡിയോ എഫ്ബി പേജില്‍ വന്നതിന് പിന്നാലെ അഡ്മിന്‍ പാനലിലും അഴിച്ചുപണി നടന്നു. അഡ്മിന്‍ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചുപണി. അതേസമയം, പത്തനംതിട്ട സിപിഎം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്നതില്‍ പാര്‍ട്ടി ഇനിയും പരാതി നല്‍കിയില്ല. പരാതി നല്‍കുമെന്നാണ് പാര്‍ട്ടി […]

യുഎഇയില്‍ വാഹനാപകടം ; ആറ് പേര്‍ക്ക് പരിക്ക്, അമിതവേഗതയും അശ്രദ്ധയും അപകടകാരണമെന്ന് പ്രാഥമിക നിഗമനം

ഷാര്‍ജ: യുഎഇയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. എമിറേറ്റ്‌സ് റോഡില്‍ ബദിയ പാലത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. അതില്‍ ഗുരുതരമായി പരിക്കേറ്റ ചിലരെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തിരക്കേറിയ റോഡില്‍ പാലിക്കേണ്ട വേഗപരിധി ഇതില്‍ ഒരു വാഹനം മറികടന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. റോഡിലെ തിരക്കില്‍ വാഹനം നിയന്ത്രിക്കാനാകാതെ വന്നതോടെ മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. […]

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. നവംബര്‍ 10 മുതല്‍ 14 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതിനിടെ 2 ദിവസം മഴ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 13 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 14 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് […]

റെയില്‍വേ സ്‌റ്റേഷനിലെത്തിയ പോലീസ് നായ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി ; കണ്ടെത്തിയത് ടെറസില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി

ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ പതിവ് പരിശോധനയ്ക്ക് പോയ നായ പക്ഷേ മണം പിടിച്ച് കണ്ടെത്തിയത് കഞ്ചാവ് ചെടി. റെയില്‍വേ സ്റ്റേഷനിലെ പരിശോധനയ്ക്കിടെയാണ് തൊട്ടടുത്ത വീട്ടിലേക്ക് നായ മണം പിടിച്ച് ഓടിയത്. പോലീസ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നാലെ പോയപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. വീട്ടിലെ ടെറസിലായിരുന്നു കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. Also Read ; ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് യുവാവിനെ മാനവീയത്തിനടുത്ത് എത്തിച്ചു ; യുവാവിന് കുത്തേറ്റു, യുവതി പിടിയില്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ നായ മണം പിടിച്ച് […]

ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് യുവാവിനെ മാനവീയത്തിനടുത്ത് എത്തിച്ചു ; യുവാവിന് കുത്തേറ്റു, യുവതി പിടിയില്‍

തിരുവനന്തപുരം: മാനവീയം വീഥിക്കടുത്ത് വെച്ച് യുവാവിന് കുത്തേറ്റ സംഭവത്തില്‍ സുഹൃത്തായ യുവതി പിടിയില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സ്‌നേഹ അനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെമ്പായം തേക്കട സ്വദേശിയായ സുജിത്തിന്(25) കുത്തേല്‍ക്കുന്നത്. മാനവീയം വിഥിക്കടുത്തുള്ള ആല്‍ത്തറ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ഇയാള്‍ക്ക് കുത്തേല്‍ക്കുന്നത്. ഇയാളുടെ മുന്‍ സുഹൃത്തുക്കള്‍ തന്നെയാണ് കുത്തിയത്. Also Read ; മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പറിടിച്ച് രണ്ട് മരണം സുജിത്തിനെ കുത്തിയത് ലഹരി കേസുകളില്‍ പ്രതിയായ ഷിയാസും കൂട്ടുകാരുമാണെന്നും, പ്രതികള്‍ […]

മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പറിടിച്ച് രണ്ട് മരണം

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. വാഴക്കാട് മുണ്ടുമുഴിയിലാണ് അപകടമുണ്ടായത്. ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്റഫ് (52), സഹോദരന്റെ മകന്‍ നിയാസ് (29) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ എതിരെ വന്ന കാറിലും, ആ കാര്‍ ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. മരിച്ച രണ്ട് പേരും ആ സമയത്ത് സ്‌കൂട്ടറില്‍ ചാരിയിരുന്ന് സംസാരിക്കുയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയില്‍ ഇടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

എലിയെ കൊല്ലാന്‍ തേങ്ങാപ്പൂളില്‍ വിഷം ചേര്‍ത്തതറിഞ്ഞില്ല ; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: എലിയെ കൊല്ലുന്നതിനായി വെച്ച എലിവിഷം അബദ്ധത്തില്‍ കഴിച്ച വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന കുട്ടി എലിയെ കൊല്ലാനായി തേങ്ങാപൂളില്‍ വിഷം വെച്ചതറിയാതെ തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥത കാണിച്ച കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കല്‍ കോളേജിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി വീട്ടില്‍ നരുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. എലിവിഷം വെച്ച കാര്യം കുട്ടി അറിഞ്ഞതുമില്ല. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്.അതേസമയം കുട്ടിയുടെ മുത്തശ്ശിക്ക് […]

അന്‍വര്‍ ‘വായ പോയ കോടാലി’ എന്ന് പിണറായി വിജയന്‍

തൃശൂര്‍: പി വി അന്‍വര്‍ എംഎല്‍എയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ‘വായ പോയ കോടാലിയെ’ പരോക്ഷമായി ഉപയോഗിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നാണ് ആ വിദ്വാന്‍ നോക്കുന്നത്. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിനെതിരെ ശ്രദ്ധയോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. Also Read; അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി […]

അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക തിരുനെല്ലിയിലെത്തും, കൊട്ടിക്കലാശത്തില്‍ ഒപ്പം രാഹുലും

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. വയനാട്ടിലെ ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നായ്കട്ടിയില്‍ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. അതേസമയം രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്ക ഗാന്ധി കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക.നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. Also Read ; നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി ഇന്ന് മാനന്തവാടി […]