October 19, 2026

മുഖ്യമന്ത്രിക്ക് കരുതിയ സമൂസ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സംഭവം ; സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടു

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിന് കരുതിയിരുന്ന സമൂസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഒക്ടോബര്‍ 21 ന് സിഐഡി ആസ്ഥാനത്ത് മുഖ്യമന്ത്രി എത്തിയപ്പോഴാണ് സംഭവം. Also Read; സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ; ജി 7 ഉച്ചക്കോടിയിലെ പ്രതിനിധിയാക്കി പ്രധാനമന്ത്രി സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിക്ക് നല്‍കാനായി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നിന്നാണ് മൂന്ന് പെട്ടി സമൂസകള്‍ വാങ്ങിയത്. എന്നാല്‍, ഈ ഭക്ഷണം അദ്ദേഹത്തിന്റെ സുരക്ഷാ […]

നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല, ദിവ്യക്ക് പിന്നില്‍ ആളുണ്ട്: മലയാലപ്പുഴ മോഹനന്‍

പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല എന്ന് പത്തനംതിട്ടയിലെ സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനന്‍. ‘പി.പി ദിവ്യക്ക് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ട്. കൂടാതെ പി.പി ദിവ്യക്കെതിരെ നടപടിയെടുത്തതിന് സംഘടനാപരമായി അറിയിപ്പ് കിട്ടിയിട്ടില്ല. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. മരണവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പരിശോധന വന്നിട്ടില്ല. അന്വേഷണം തൃപ്തികരമല്ല. അതിനാല്‍ ആഴത്തിലുള്ള പരിശോധന വേണം. എന്ത് പറഞ്ഞാലും ഈ അഭിപ്രായം മാറ്റിപ്പറയില്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, പാര്‍ട്ടി അഭിപ്രായമല്ല’ എന്നും മോഹനന്‍ […]

സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ; ജി 7 ഉച്ചക്കോടിയിലെ പ്രതിനിധിയാക്കി പ്രധാനമന്ത്രി

ഡല്‍ഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 ഉച്ചക്കോടിയിലെ പ്രതിനിധി സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയതിനൊപ്പം പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിക്ക് നല്‍കി. അതോടൊപ്പം കേരളത്തിലെ വഖഫ് വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. അതേസമയം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലെത്തിയ സുരേഷ് ഗോപിയെ വൈകിട്ട് നേരില്‍ക്കണ്ടാണ് പ്രധാനമന്ത്രി അധിക ചുമതല നല്‍കിയത്. Also […]

രാഷ്ട്രീയ നേതൃത്വവും മതപണ്ഡിതരും ഒരുമിച്ച് നില്‍ക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം; ഉമര്‍ ഫൈസിക്ക് മറുപടിയുമായി സാദിഖലി തങ്ങള്‍

കാസര്‍കോട്: ഉമര്‍ ഫൈസി മുക്കത്തിന് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്തയുടെയും ലീഗിന്റെയും ഐക്യം തകര്‍ക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുന്നു. ചിലര്‍ ഈ ശത്രുക്കള്‍ക്കൊപ്പം നില്‍ക്കുകയാണ്. അവരെ സ്നേഹത്തോടെ തിരുത്തണം. രാഷ്ട്രീയ നേതൃത്വവും മതപണ്ഡിതരും ഒരുമിച്ച് നില്‍ക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. അത് തകര്‍ക്കരുതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാ അത്ത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

പാര്‍ട്ടി നടപടിക്ക് പിന്നാലെ ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

കണ്ണൂര്‍: നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന പ്രതി പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് ഉത്തരവ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് ഉത്തരവ് പറയുക.അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമാണ് ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. Also Read ; ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ; ദിവ്യ ഇനി സിപിഎം അംഗം […]

ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ; ദിവ്യ ഇനി സിപിഎം അംഗം മാത്രം

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി. ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. Also Read; താന്‍ പോയത് ഷാഫി പറമ്പിലിന്റെ കാറിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന […]

താന്‍ പോയത് ഷാഫി പറമ്പിലിന്റെ കാറിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡിന് പിന്നാലെ സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടി നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. താനും സുഹൃത്തും രണ്ട് വാഹനത്തിലാണ് ഹോട്ടലില്‍ നിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുല്‍ താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും പറഞ്ഞു. അതേസമയം സുഹൃത്ത് വന്നത് തന്റെ കാറിലാണെന്നും പറഞ്ഞു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറില്‍ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ […]

എഡിഎമ്മിന്റെ മരണം എല്‍ എല്‍ ബി ചോദ്യപേപ്പറില്‍; എസ് എഫ് ഐ പരാതിയില്‍ അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എല്‍ എല്‍ എബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തി അധ്യാപകനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കാസര്‍കോട് മഞ്ചേശ്വരം ലോ കോളജിലെ താല്‍ക്കാലിക അധ്യാപകനായ ഷെറിന്‍ സി എബ്രഹാമിന് എതിരെയാണ് നടപടി. എസ് എഫ് ഐ നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നായിരുന്നു ഷെറിന്റെ വിശദീകരണം. ഷെറിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റേഴ്‌സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്.  

എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസം: വി ഡി സതീശന്‍

പാലക്കാട്: പാലക്കാട് കള്ളപ്പണ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. സിപിഐഎം എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വെച്ച് അദ്ദേഹത്തെ വഷളാക്കിയ വൃത്തികെട്ടവന്മാരുടെ പാര്‍ട്ടിയാണ് സിപിഐഎം. അവര്‍ ചിലപ്പോള്‍ വണ്ടിയില്‍ കഞ്ചാവ് വെയ്ക്കാമെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് കോഴിക്കോട് പോകാന്‍ സിപിഐഎമ്മിന്റെ അനുവാദം വേണോ എന്നും സതീശന്‍ ചോദിച്ചു. Also Read; മുണ്ടക്കൈ […]

മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് പഞ്ചായത്ത് നല്‍കിയത് പുഴുവരിച്ച അരി, പഴകിയ വസ്ത്രങ്ങള്‍; പ്രതിഷേധം

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പഞ്ചായത്തില്‍ നിന്നും നല്‍കിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. എന്നാല്‍ സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങള്‍ക്ക് നല്‍കാമെന്ന് നോക്കിയാല്‍ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചവര്‍ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് കിറ്റിലുണ്ടായിരുന്നത്. Also Read; ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയായി […]