October 21, 2026

ആംബുലന്‍സില്‍ നിയമവിരുദ്ധമായി യാത്രചെയ്‌തെന്ന പരാതി ; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂര്‍: തൃശൂര്‍ പൂര ദിവസം നിയമവിരുദ്ധമായി ആംബുലന്‍സില്‍ യാത്ര ചെയ്‌തെന്ന പരാതിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശ്ശൂര്‍ സിറ്റി പോലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്. സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. തൃശ്ശൂര്‍ എസിപി സുമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലന്‍സില്‍ തിരുവമ്പാടിയില്‍ എത്തിയ സംഭവത്തിലാണ് […]

‘വ്യാജന്‍മാര്‍ അറസ്റ്റില്‍’, കേരളാ പോലീസിന് അഭിനന്ദനങ്ങള്‍ : ലിസ്റ്റിന്‍ സ്റ്റീഫന്‍

ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ തമിഴ് റോക്കേഴ്‌സ് അഡ്മിന്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രജനികാന്ത് നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേട്ടയ്യന്റെ വ്യാജ പതിപ്പ് ചിത്രീകരിക്കുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.വ്യാജന്‍മാര്‍ അറസ്റ്റിലായതിന് പിന്നാലെ കേരള പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് എആര്‍എംന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. Also Read ; മദ്രസകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണം : […]

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണം : കെ സുധാകരന്‍

തിരുവനന്തപുരം: മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. Also Read ; ‘മദ്‌റസകളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ നടപ്പാക്കണം’; ഇല്ലെങ്കില്‍ കോടതിയിലേക്കെന്ന് ബാലാവകാശ കമ്മീഷന്‍ ദേശീയ ബാലവകാശ കമ്മീഷന്റെ ഈ നിര്‍ദ്ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്.ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ ഭാഗമാണ് മദ്രസകളുടെ ധനസഹായം നിര്‍ത്തലാക്കാനുള്ള തീരുമാനം. കേരളമുള്‍പ്പെടെ ഭൂരിഭാഗം മദ്രസകളും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെയാണ്.മത പഠനത്തോടൊപ്പം […]

‘മദ്രസകളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ നടപ്പാക്കണം’; ഇല്ലെങ്കില്‍ കോടതിയിലേക്കെന്ന് ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ മദ്രസകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിന് മറുപടി ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ വിവിധ കോണുകളില്‍നിന്ന് വ്യാപകമായി പ്രതിഷേധമുയരുമ്പോഴും നിര്‍ദേശങ്ങളുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. Also Read; വീണ്ടും കടുത്ത് ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് മദ്രസകള്‍ക്ക് അംഗീകാരം നല്‍കരുത്, മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കഴിഞ്ഞ ദിവസം […]

മദ്യലഹരിയില്‍ വാഹനമോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു ; നടന്‍ ബൈജുവിനെതിരെ കേസ്

തിരുവനന്തപുരം: നടന്‍ ബൈജുവിനെതിരെ കേസെടുത്ത് പോലീസ്. മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവമുണ്ടായത്. മ്യൂസിയം പോലീസാണ് ബൈജുവിനെതിരെ കേസെടുത്തത്. Also Read ; കട ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; പെട്രോള്‍ ഒഴിച്ച് ഭീഷണിപ്പെടുത്തി സഹോദരന്‍ മദ്യപിച്ച് അമിതവേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കവടിയാര്‍ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈജുവിനൊപ്പം മകളും കാറില്‍ […]

കട ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; പെട്രോള്‍ ഒഴിച്ച് ഭീഷണിപ്പെടുത്തി സഹോദരന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കട ഒഴിയുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ശരീരത്തിലൂടെ പെട്രോളൊഴിച്ച് ഭീഷണിപ്പെടുത്തി വ്യാപാരി. പെട്രോള്‍ ഒഴിച്ചതിന് പിന്നാലെ ഇയാള്‍ കടയുടെ അകത്ത് കയറിയിരിക്കുകയായിരുന്നു. പത്തനംതിട്ട കുന്നന്താനം ആഞ്ഞിലിത്താനത്തായിരുന്നു സംഭവമുണ്ടായത്.സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് കടയ്ക്കുള്ളില്‍ കയറിയിരുന്നത്. Also Read ; വീണ്ടും കടുത്ത് ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ജ്യേഷ്ഠന്റെ കട മുറിയിലാണ് ഉത്തമന്‍ സ്റ്റേഷനറി കട നടത്തുന്നത്. കട ഒഴിയുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഉത്തമന്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ശേഷം കടയുടെ അകത്ത് കയറിയിരുന്നു. പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഉത്തമന്റെ […]

വീണ്ടും കടുത്ത് ഗവര്‍ണര്‍-മുഖ്യമന്ത്രി പോര്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് വീണ്ടും ശക്തമാകുന്നു. പി ആര്‍ വിവാദത്തില്‍ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. പി ആര്‍ ഏജന്‍സിക്കും വിവാദ അഭിമുഖം നല്‍കിയ പത്രത്തിനും എതിരെ നിയമനടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ചൂണ്ടിക്കാട്ടി ആരോപണം കടുപ്പിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. മലപ്പുറത്തിനെതിരായ വിവാദ പ്രസ്താവനയില്‍ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ കടുത്ത […]

മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണമില്ല ; അതിജീവിതയുടെ ഉപഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഉപഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. അതേസമയം അതിജീവിതയ്ക്ക് പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. Also Read ; വീണയുടെ യാത്ര, താമസ ചെലവുകളടക്കം സിഎംആര്‍എല്‍ വഹിച്ചു, മാസപ്പടിക്ക് പുറമെ മറ്റ് ഇടപാടുകള്‍ ; അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ […]

വീണയുടെ യാത്ര, താമസ ചെലവുകളടക്കം സിഎംആര്‍എല്‍ വഹിച്ചു, മാസപ്പടിക്ക് പുറമെ മറ്റ് ഇടപാടുകള്‍ ; അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പനിക്ക് ചെയ്യാത്ത സേവനത്തിന്റെ പേരില്‍ സിഎംആര്‍എല്‍ മാസപ്പടി കൊടുത്ത കേസില്‍ വീണയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മാസപ്പടിക്ക് പുറമെ മറ്റ് ഇടപാടുകളുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. വീണയുടെ യാത്ര, താമസ ചെലവുകള്‍ അടക്കം സിഎംആര്‍എല്‍ വഹിച്ചെന്നാണ് വിവരം.ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വീണാ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തേടിയിട്ടുണ്ട്. Also Read ; ‘ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല’; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം […]

‘ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല’; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം ലേഖനം

തിരുവനന്തപുരം: ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗിനെയും സ്‌പോട്ട് ബുക്കിംഗ് നിരോധിച്ചതിനെതിരെയും ദേവസ്വം മന്ത്രിക്കും സര്‍ക്കാരിനും വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് അനുവദിക്കണമെന്നും ലേഖനത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. ദുശാഠ്യങ്ങള്‍ ശത്രു വര്‍ഗ്ഗത്തിന് ആയുധം നല്‍കുന്നതാകരുത്.സെന്‍സിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടുചാടിക്കും. സ്‌പോട്ട് ബുക്കിംഗ് തര്‍ക്കത്തില്‍ രംഗം ശാന്തമാക്കാനല്ല മന്ത്രി വാസവന്‍ ശ്രമിച്ചതെന്നും ലേഖനത്തില്‍ തുറന്ന് വിമര്‍ശിക്കുന്നുണ്ട്.   നേരത്തെ ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യം […]